സംവാദം:അവശത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അംഗവൈകല്യം w:Disability എന്ന താളിലേക്ക് തിരിച്ചുവിട്ടാൽ മതിയോ?--ഷാജി (സംവാദം) 21:47, 1 ഡിസംബർ 2011 (UTC)

അംഗവൈകല്യവും അവശതയും രണ്ടല്ലേ? ശരീരത്തിലെ ഏതെങ്കിലും അവയവങ്ങൾക്കുണ്ടാകുന്ന പ്രശ്നം അംഗവൈകല്യം. ഏതെങ്കിലും കാരണത്താൽ (അംഗവൈകല്യമുൾപ്പടെ) ശരീരത്തിനുണ്ടാകുന്ന പോരായ്മ അവശത. എന്നിങ്ങനെ വിചാരിക്കുന്നു. തിരിച്ചുവിടേണ്ടതില്ലെന്നും കരുതുന്നു. --Vssun (സംവാദം) 03:21, 2 ഡിസംബർ 2011 (UTC)
അവശത (Disability) എന്ന് കണ്ടത് കൊണ്ടാണ് തിരിച്ചുവിടണോ എന്ന് സംശയിച്ചത്, Disability എന്നതിനേക്കാൾ അനുയോജ്യം w:impairment ആണോ?
  • A medical condition that leads to disability
  • In health, any loss or abnormality of physiological, psychological, or anatomical structure or function, whether permanent or temporary.

എന്നിങ്ങനെയാണ് ആംഗലേയ വിക്കിയിലെ നിർവചനം--ഷാജി (സംവാദം) 23:32, 2 ഡിസംബർ 2011 (UTC)

പ്രശ്നത്തിന്റെ തീവ്രത[തിരുത്തുക]

"പ്രശ്നത്തിന്റെ തീവ്രത" എന്ന ഭാഗത്ത് "ബില്ലിയൻ ആൾക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള അവശത ഉണ്ട്. ഇതിൽ, 110 മുതൽ 190 മില്യൺ ആൾക്കാർ കാര്യമായ അവശത അനുഭവിക്കുന്നവരാണ്. " എന്ന് കാണുന്നു. ഒരു ബില്ല്യൺ 100 കോടിയും, ഒരു മില്ല്യൺ 10 ലക്ഷവും അല്ലെ ? -- Raghith 04:30, 2 ഡിസംബർ 2011 (UTC)

ഒരു തീരുമാനം ഉണ്ടാകണം[തിരുത്തുക]

ഡിസംബർ 3 യു എന്നിന്റെ International Day of People with Disability ആണല്ലോ?. Vssun പറഞ്ഞതുപോലെ , Disability അംഗവൈകല്യം മാത്രമല്ല, വികലതയോ, വൈകല്യമോ മാത്രമല്ല. പല കാരണങ്ങളാലുണ്ടാകുന്ന അവശത ആണല്ലോ ഇതെല്ലം ? (ml ലോക വികലാംഗ ദിനം താളിന്റെ തലക്കെട്ടും മാറ്റേണ്ടിയിരിക്കുന്നു ) . UN, WHO ഇപ്പോൾ ഉപയോഗിക്കുന്നത് Differently disabled അല്ലെങ്കിൽ വ്യത്യസ്ത കഴിവുള്ളവർ (Differently able) എന്നാണു. അപ്പോൾ ഏതാണ് യുക്തമായ പ്രയോഗം?

Raghith പറഞ്ഞത് ശരിയാണ് . ബില്ല്യൺ 100 കോടിയും( നൂറു ദശലക്ഷം), മില്ല്യൺ 10 ലക്ഷവും (ഒരു ദശ ലക്ഷം).

ShajiA| യുടെ തീരുമാനവും വേണ്ടിയിരിക്കുന്നു.

അവശതയുള്ളവരുടെ അന്തരാഷ്ട്ര ദിനം എന്നായിക്കൂടെ International Day of People with Disability എന്നതിന്റെ തർജിമ. ഈ വർഷത്തെ വിഷയം: 2011: "Together for a better world for all: Including persons with disabilities in development" --Johnson aj (സംവാദം) 05:54, 2 ഡിസംബർ 2011 (UTC)

അവശർക്കായുള്ള അന്താരാഷ്ട്രദിനം കുറേക്കൂടി നന്നായിരിക്കും എന്നുകരുതുന്നു. --Vssun (സംവാദം) 16:53, 2 ഡിസംബർ 2011 (UTC) അംഗവൈകല്യം/അവശത തീർച്ചപ്പെടുത്താനാവാത്തതിനാൽ വെട്ടി. --Vssun (സംവാദം) 04:47, 3 ഡിസംബർ 2011 (UTC)

വർഗ്ഗം[തിരുത്തുക]

അപകടം മൂലവും അവശത ഉണ്ടാകുന്നു. രോഗലക്ഷണങ്ങൾ ചേരുമോ?--റോജി പാലാ (സംവാദം) 06:10, 2 ഡിസംബർ 2011 (UTC)

വർഗ്ഗം ഒന്നും ചേർക്കാഞ്ഞത് കൊണ്ട് ചേരുന്ന ഒരെണ്ണത്തില്ൽ ചേർത്തു എന്നേയുള്ളു./ ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് വിവക്ഷിക്കുന്നത്./ അപ്പൊ അപകടവും ഒരു രോഗാവസ്ഥയായി കണക്കാനാവില്ലേ.--മനോജ്‌ .കെ 06:57, 2 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അവശത&oldid=1123239" എന്ന താളിൽനിന്ന് ശേഖരിച്ചത്