സംവാദം:അഴീക്കോട്, തൃശ്ശൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പകർപ്പ്[തിരുത്തുക]

ബ്ലോഗിൽ നിന്നും പകർത്തിയവ നീക്കം ചെയ്തത് ഉ:Vknizar-ന്റെ സ്വന്തം ബ്ലോഗിൽ നിന്നും എന്ന് കണ്ടതിനാൽ വിക്കിവൽക്കരിച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസ്ക്കാരിക പാരമ്പര്യം ഉയർന്നുനിൽക്കുന്നത്, പാദസ്പർശമേറ്റ തുടങ്ങിയ വാക്കുകൾ ഒഴിവാക്കി ലേഖനം എഴുതുക. സംശയം ചോദിക്കുക.--റോജി പാലാ (സംവാദം) 11:59, 23 ഡിസംബർ 2013 (UTC)[മറുപടി]

+ സാർ, വെട്ടിനിരത്ത് തുടങ്ങിയ വാക്കുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ? ഞാൻ ഒരു സാധാരണക്കാരനായതിനാൽ അത്രയും കട്ടി വാക്കുകൾ ദഹിക്കില്ല! --റോജി പാലാ (സംവാദം) 12:06, 23 ഡിസംബർ 2013 (UTC)[മറുപടി]
+ സാർ, വെട്ടിനിരത്തിയത് എന്നെഴുതിയത് താങ്കൾക്ക് വിഷമമുണ്ടാക്കിയെങ്കിൽ ക്ഷമിക്കണേ... --വി കെ നിസാർ (സംവാദം) 5:46, 23 ഡിസംബർ 2013 (UTC)

നന്നായി. 'പഹയന്മാർ' ഒത്തുതീർപ്പിലെത്തിയല്ലോ. ഇനി ലേഖനം വികസിക്കട്ടെ. ജോർജുകുട്ടി (സംവാദം) 12:52, 23 ഡിസംബർ 2013 (UTC)[മറുപടി]

ഒത്തു തീർപ്പുണ്ടായത് നന്നായി. സംഗമോത്സവത്തിന്റെ തിരക്കിലായതിനാൽ ഇവിടേക്ക് ശ്രദ്ധിക്കാനായില്ല. ഒരു ബ്ലോഗിൽ നിന്നും പകർത്തിയവയെന്ന് തോന്നിയ കാര്യങ്ങൾ റോജി നീക്കം ചെയ്തത് തെറ്റെന്ന് പറയാനാവില്ല. പകർപ്പുപേക്ഷ കോപ്പിഹാർട്ടിന്റെ രൂപത്തിലുമുണ്ടെന്ന് റോജി ശ്രദ്ധിച്ചും കാണില്ല. പക്ഷേ, "പകർത്തി ഒട്ടിക്കലെന്ന് കാണുന്നതിനാൽ നീക്കം ചെയ്യുന്നു" എന്ന വിശദീകരണം എഡിറ്റ് സമ്മറിയിൽ നൽകിയിരുന്നെങ്കിൽ അനാവശ്യമായ വികാരപ്രകടനങ്ങളും പ്രശ്നങ്ങളും ലഘൂകരിക്കാമായിരുന്നുവെന്ന് തോന്നുന്നു ! --Adv.tksujith (സംവാദം) 03:00, 24 ഡിസംബർ 2013 (UTC)[മറുപടി]

"പകർത്തി ഒട്ടിക്കലെന്ന് കാണുന്നതിനാൽ നീക്കം ചെയ്യുന്നു" എന്ന വിശദീകരണം എഡിറ്റ് സമ്മറിയിൽ നൽകിയിരുന്നെങ്കിൽ......" അത്രയേ ഞാനും ആഗ്രഹിച്ചുള്ളൂ.. വികാരപ്രകടനങ്ങളെ അത്ര അനാവശ്യമായി കാണേണ്ടതുണ്ടോ.? --വി കെ നിസാർ (സംവാദം) 13:27, 24 ഡിസംബർ 2013 (UTC)[മറുപടി]

ഇത് സത്യത്തിൽ തെറ്റിദ്ധാരണയുടെ പ്രശ്നമായിരുന്നു മാഷേ, അതുകൊണ്ടാണ് അനാവശ്യം എന്ന് പറഞ്ഞത്. വികാരം പ്രകടിപ്പിക്കുക തന്നെ വേണം. അത് തിരുത്തലിലേക്ക് നയിക്കുന്നതിനായിട്ടുള്ളതാവണം എന്ന ബോദ്ധ്യം മുറുകെ പിടിച്ചാൽ മതി. നിസാർമാഷേ മറ്റൊരു കാര്യം കോപ്പി ഹാർട്ട് എന്ന ലേഖനം ആരംഭിക്കുമല്ലോ. മുകളിലുള്ള ചുവന്ന കണ്ണിയിൽ അമർത്തിയാൽ മതി. ആശംസകളോടെ --Adv.tksujith (സംവാദം) 11:40, 24 ഡിസംബർ 2013 (UTC)[മറുപടി]
തുടക്കമിട്ടിട്ടുണ്ട് സുജിത്ത്. കോപ്പി ഹാർട്ട് എന്നതിനു പകരം കോപ്പിഹാർട്ട് എന്നല്ലേ കൂടുതൽ ശരി? വികസിപ്പിക്കാം, സാവധാനം. നന്ദി --വി കെ നിസാർ (സംവാദം) 19:56, 24 ഡിസംബർ 2013 (UTC)[മറുപടി]

Vknizar (സംവാദം) 14:27, 24 ഡിസംബർ 2013 (UTC)[മറുപടി]

float --Adv.tksujith (സംവാദം) 18:06, 24 ഡിസംബർ 2013 (UTC)[മറുപടി]

കേരള സിംഹം[തിരുത്തുക]

കേരളസിംഹമെന്നറിയപ്പെട്ടിരുന്നത് പഴശ്ശിരാജായല്ലേ ?--കണ്ണൻഷൺമുഖം (സംവാദം) 15:51, 23 ഡിസംബർ 2013 (UTC)[മറുപടി]
കേരളസിംഹമെന്നറിയപ്പെട്ടിരുന്നത് പഴശ്ശിരാജായല്ലേ ? അബ്ദുറഹിമാനേയും അങ്ങനെ വിളിക്കാറുണ്ട്. അവലംബങ്ങളില്ലാത്തതിനാൽ തിരുത്തുന്നു. നന്ദി കണ്ണൻമാഷേ--വി കെ നിസാർ (സംവാദം) 08:13, 24 ഡിസംബർ 2013 (UTC)[മറുപടി]