സംവാദം:അലി ബിൻ അബീത്വാലിബ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏൽപ്പിച്ച മുതലുകൾ[തിരുത്തുക]

//പിന്നീട് മക്കക്കാർ മുഹമ്മദിന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി മദീനയിലേക്ക് പോയത്.//

വിശദമല്ല. പ്രാധാന്യമില്ലെങ്കിൽ, ഈ വാചകം ഒഴിവാക്കാവുന്നതാണെന്നും കരുതുന്നു. --Vssun (സംവാദം) 02:22, 23 ഏപ്രിൽ 2013 (UTC)[മറുപടി]

പിതൃവ്യൻ അബ്ബാസ്[തിരുത്തുക]

//മുഹമ്മദിനു ശേഷം ഇസ്ലാംമതനേതൃത്വം നബിയുടെ കുടുംബമായ ബനൂ ഹാശിമിന് ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു.//

ഇവിടെപ്പറയുന്ന അബ്ബാസ്, അബ്ദുല്ല ഇബ്ൻ അബ്ബാസ് ആണോ? ലിങ്ക് നൽകാനായിരുന്നു. --Vssun (സംവാദം) 02:27, 23 ഏപ്രിൽ 2013 (UTC)[മറുപടി]

അല്ലെന്ന് മനസിലായി. --Vssun (സംവാദം) 02:41, 23 ഏപ്രിൽ 2013 (UTC)[മറുപടി]

നേതൃത്വം[തിരുത്തുക]

@തിരുത്ത്

//മുഹമ്മദിനു ശേഷം നേതൃത്വം// എന്തിന്റെ നേതൃത്വം എന്ന ചോദ്യം സ്വാഭാവികമാണ്. ഇസ്ലാം മതാനുയായികളുടെ എന്നോ മറ്റോ ചേർക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 13:59, 18 മേയ് 2013 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നുള്ള ഗൂഗ്‌ൾ ട്രാൻസ്ലേഷൻ[തിരുത്തുക]

ഈ തിരുത്ത് നീക്കുന്നു. കാരണം അത് മൊത്തത്തിൽ ഗൂഗ്‌ൾ ട്രാൻസ്ലേഷൻ ആണ്. ഇംഗ്ലീഷ് വിക്കിയിലെ അവലംബങ്ങളുടെ നമ്പർ പോലും ടെക്സ്റ്റ് ആയി ഇതിൽ വന്നിരിക്കുന്നു. ഗൂഗ്‌ൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കുമ്പോൾ നല്ല ശ്രദ്ധ വേണ്ടതുണ്ട്. ചെറിയ ചെറിയ ഭാഗങ്ങൾ ട്രാൻസ്ലേറ്റ് ചെയ്ത് നന്നായി പരിശോധിച്ച് ചേർക്കുന്നതായിരിക്കും ഉചിതം.--ഇർഷാദ്|irshad (സംവാദം) 04:43, 1 സെപ്റ്റംബർ 2019 (UTC)[മറുപടി]