സംവാദം:അമ്മകന്യ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവാർഡുകൾ വല്ലതും കിട്ടിയിട്ടുണ്ടോ?മറ്റൊരാളുടെ വിവർത്തനം വന്നിട്ടുണ്ടോ - ഇല്ലെങ്കിൽ ശ്രദ്ധേയത സംശയാസ്പദം,--61.3.128.85 13:43, 3 ജൂലൈ 2013 (UTC)

ശ്രദ്ധേയത[തിരുത്തുക]

  • രസികൻ പുസ്തകമാണ്.
  • 'മരിയൻ' പ്രമേയങ്ങളെ ആശ്രയിച്ചു മലയാളത്തിലെ മതേതരസാഹിത്യത്തിൽ ഉണ്ടായിട്ടുള്ള അപൂർവം രചനകളിൽ ഒന്നാണിത്. ആ നിലയ്ക്ക് ഇതു ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥാലോകം മാസിക, 2013 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച "വാഴ്ത്തപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ" എന്ന ലേഖനം ഈ കൃതിയെ, കെ.പി. അപ്പന്റെ മധുരം നിന്റെ ജീവിതം, ജോർജ്ജ് ഓണക്കൂറിന്റെ "ഹൃദയത്തിൽ ഒരു വാൾ" എന്നീ കൃതികളോടു ചേർത്തു നിരുപണം ചെയ്തിട്ടുണ്ട്. ഞാൻ ആ ലേഖനം വായിച്ചില്ല. ദേശാഭിമാനിയിൽ അതിനെക്കുറിച്ചെഴുതിയിരുന്നത് ഇവിടെ വായിച്ചതാണ്.
  • അവാർഡിന്റെ കാര്യം നിശ്ചയമില്ല. പക്ഷേ, നിരൂപകൻ കെ.പി. അപ്പൻ, കവയിത്രി വി.എം. ഗിരിജ എന്നിവരുടെ പ്രശംസയുടെ കാര്യം ലേഖനത്തിൽ ചേർത്തിട്ടുണ്ട്. അപ്പന്റെ മുഴുവൻ കമന്റ് ഇങ്ങനെയാണ്:- "മറിയം എന്നു പേരുള്ളവൾ വിശുദ്ധമറിയത്തിന്റെ വാസസ്ഥലങ്ങളാണ്. ഒരേ വിശ്വാസത്തിന്റെ ആഗ്രഹം അവരെ പരസ്പരം ബന്ധിക്കുന്നു. അത് ഒരു മഹാദർശനബോധമാണ്. ബൈബിളിനെ അതിന്റെ ചരിത്രസിദ്ധിയിൽ മനസ്സിലാക്കുന്ന പി. മോഹനന്റെ അമ്മകന്യ എന്ന നോവലിൽ ഈ മഹാദർശനബോധത്തിന്റെ പരാഗമുണ്ട്" ഇത് വിലയുള്ളതും ശ്രദ്ധിക്കേണ്ടതുമായ പ്രശംസയാണെന്നാണ് എന്റെ പക്ഷം.
  • വിവർത്തനം ഉണ്ടായാലേ ശ്രദ്ധേയത കിട്ടൂ എന്നു വാശിപിടിക്കേണ്ട കാര്യമില്ല. വിവർത്തനം ചെയ്യാൻ ബുദ്ധിമുട്ടുള്ള സുന്ദരമായ ഭാഷയാണ് ഈ പുസ്തകത്തിന്റെ ശക്തികളിലൊന്ന് എന്നു വായിച്ചപ്പോൾ തോന്നിയിട്ടുമുണ്ട്.ജോർജുകുട്ടി (സംവാദം) 15:09, 3 ജൂലൈ 2013 (UTC)

കെ.പി അപ്പൻ വാഴ്ത്തിയതുകൊണ്ടു മാത്രം കൃതിശ്രദ്ധേയമാവുന്നില്ല.വിവർത്തനം ചെയ്യപ്പെടാത്ത , ശ്രദ്ധേയമായ പുരസ്കാരങ്ങൾ ലഭിക്കാത്തകൃതി നിലനിർത്താൻ യോഗ്യമെന്ന് കരുതുന്നില്ല.10:06, 27 ഏപ്രിൽ 2014‎ 117.221.163.156

ൊ ഒഴിവാക്കൽ ഫലകം ചേർത്തെങ്കിലും ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണം ചേർത്തില്ലല്ലോ.ജോർജുകുട്ടി (സംവാദം) 12:08, 27 ഏപ്രിൽ 2014 (UTC)


ഗ്രന്ഥാലോകത്തിലെ ലേഖനം,ലേഖനത്തെക്കുറിച്ച് എഴുതപ്പെട്ട ലേഖനം,അപ്പന്റെ പ്രശംസ വി.എം.ഗിരിജയുടെ വാഴ്ത്ത് ഇവയൊന്നും ശ്രദ്ധേയത് തെളിയിക്കാൻ പോന്ന സംഗതികളല്ല--117.221.164.157 14:04, 28 ഏപ്രിൽ 2014 (UTC)

മായ്ക്കുക[തിരുത്തുക]

സ്വന്തന്ത്രസ്രോതസ്സിലെ പരാമർശം എന്ന അവ്യ്ക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ നിലനിർത്തുന്നതിൽ യുക്തിയില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. അതിനാൽ മായ്ക്കാനായി വീണ്ടും നിർദ്ദേശിക്കുന്നു--117.206.19.16 07:17, 9 മേയ് 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അമ്മകന്യ_(നോവൽ)&oldid=1945855" എന്ന താളിൽനിന്ന് ശേഖരിച്ചത്