സംവാദം:അമൃത എക്സ്പ്രസ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തീവണ്ടികളുടേയും തീവണ്ടിനിലയങ്ങളുടേയും വിശദവിവരങ്ങൾ മലയാളത്തിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ച് ആരംഭിക്കുന്ന ഒരു ‘മണൽ‌പ്പെട്ടി‘ ലേഖനമാണു് ഇതു്. മലയാളത്തിൽ തന്നെ കൃത്യവിവരങ്ങളോടെയുള്ള തീവണ്ടി/ ബസ്സ് സമയവിവരപ്പട്ടികകൾ ഇംഗ്ലീഷ് കട്ടിയായ സാധാരണക്കാർക്കു് വളരെ പ്രയോജനപ്രദമായിരിക്കും എന്നതു് സുവ്യക്തമാണല്ലോ. തക്കതായ ഫലകങ്ങളും പട്ടികകളും ഉപയോഗിച്ച്, പരമാവധി കൃത്യമായി യഥാകാലം പുതുക്കിക്കൊണ്ടിരിക്കാവുന്ന ഒരു സമഗ്രമായ സംഭരണമാണു ലക്ഷ്യം.

ViswaPrabha (വിശ്വപ്രഭ) 15:23, 25 സെപ്റ്റംബർ 2011 (UTC)[മറുപടി]

നല്ല ആശയം; ആ ട്രയിൽ എന്നു തുടങ്ങി; ചരിത്രപ്പരമായ കാരണങ്ങൾ എന്നിവ ഉണ്ടങ്കിൽ അതും ചേർക്കുന്നത് നല്ലതാണന്നു തോന്നുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 07:31, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]
തിരുവനന്തപുരത്ത് നിന്നും തീവണ്ടി 10:30നാണ് പുറപ്പെടുന്നത്. --കിരൺ ഗോപി 08:26, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]

float വിശ്വേട്ടാ. നല്ല ഉദ്യമം..--സുഗീഷ് 08:32, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]

സമയവിവരപ്പട്ടിക[തിരുത്തുക]

സമയവിവരപ്പട്ടികയിൽ 'ക്രമനമ്പർ' എടുത്ത് മാറ്റുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു. കാരണം, ഒരു പക്ഷേ മൊത്തത്തിൽ 30 സ്റ്റേഷനുകളുള്ള ഒരു തീവണ്ടിയുടെ ആദ്യത്തെ 2-3 സ്റ്റേഷനുകൾക്കിടയിൽ ഒരു പുതിയ സ്റ്റേഷൻ വന്നാൽ, ബാക്കി 28-27 സ്റ്റേഷന്റെ ക്രമനമ്പറും മാറ്റേണം. ഇത് കുറച്ച് ബുദ്ധിമുട്ടല്ലേ? (# ഇട്ടാൽ സംഭവം നടക്കില്ലല്ലോ :( )

ഇത് നോക്കൂ, പരശുറാം എക്സ്പ്രസ്, ഇതിൽ ക്രമനമ്പറിനുപകരം ഞാൻ സ്റ്റേഷൻ കോഡ് ആണ് കൊടുത്തത്(ക്രമനമ്പറിനേക്കാൾ ഇത് മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു). നിർത്തിയിടുന്ന സമയം കൊടുത്തിട്ടില്ല. എല്ലാ തീവണ്ടികൾക്കും ഒരു പൊതുവായ സമയവിവരപ്പട്ടിക വേണം, അതിനാൽ ചോദിക്കുന്നതാണ്. --വൈശാഖ്‌ കല്ലൂർ 10:12, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]

സ്റ്റേഷൻ[തിരുത്തുക]

സ്റ്റേഷൻ ക്ലിക്ക് ചെയ്താൽ ആ സ്റ്റേഷനിൽ നിർത്തുന്ന എല്ലാ ടെയിനുകളുടേയും വിവരങ്ങൾ കിട്ടുക ആ രീതിയിൽ അതിനു ലിങ്ക് കൊടുക്കുക.--രാജേഷ് ഉണുപ്പള്ളി Talk‍ 10:24, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]

സമയവിവരപ്പട്ടികകൾക്കും സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കു തന്നെയും പറ്റിയ ഡൈനാമിൿ ആയി എളുപ്പം മാറ്റുവാൻ പറ്റിയ ഫലകങ്ങൾ സൃഷ്ടിക്കാൻ പറ്റുമോ എന്നു് ആലോചിച്ചുകൊണ്ടിരിക്കുന്നു. ViswaPrabha (വിശ്വപ്രഭ) 15:42, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]

കോച്ച് ക്രമം[തിരുത്തുക]

കോച്ചുകളുടെ ക്രമം ദിശക്കനുസരിച്ച് തിരിയുമല്ലോ അല്ലേ? ഏതുദിശയിലാണെന്ന് കൊടുക്കുന്നത് നന്നായിരിക്കും. --Vssun (സുനിൽ) 09:42, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

കോച്ചുകളുടെ ക്രമം എല്ലാ യാത്രയിലും ഒരുപോലെ അല്ലല്ലോ? ഓരോ യാത്രയിലും മാറാറില്ലേ? --വൈശാഖ്‌ കല്ലൂർ 09:47, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]
ഓരോ യാത്രയിലും സാധാരണയായി മാറാറില്ല. തിരുവനന്തപുരത്തു നിന്നും തുടങ്ങുന്ന എല്ലായാത്രകളിലും ഒരുപോലെതന്നെ ക്രമികരിക്കാറുണ്ട്. പക്ഷെ അതുപോലെതന്നെ പാലക്കാട്ടുനിന്നും കാണുമോ അതോ എതിർ ദിശയിലായിരിക്കുമോ എന്നറിയില്ല.--രാജേഷ് ഉണുപ്പള്ളി Talk‍ 09:50, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

കോച്ചുകളുടെ ക്രമം ഏകദേശം എല്ലായ്പ്പോഴും ഒരുപോലെത്തന്നെയാണു്. പലപ്പോഴും നാം ശ്രദ്ധിക്കാറില്ലെങ്കിലും റെയിൽവേ സർവീസിൽ പ്രധാനപ്പെട്ട ഒരു പ്രൊട്ടോക്കോളുമാണു് ഈ ക്രമം. അപൂർവ്വമായി യന്ത്രത്തകരാറുകൊണ്ടോ മറ്റോ ഈ ക്രമം മാറാറുണ്ടു്.

ഇവിടെ തൽക്കാലം എഴുതിവെച്ചിരിക്കുന്നതു് സ്വയം ഓർമ്മപ്പെടുത്താനുള്ള ഒരു വരി മാത്രമാണു്. ഇതിനുവേണ്ടി കൂടുതൽ ആകർഷകമായ സാർവ്വത്രികമായ ഒരു ഫലകം നിർമ്മിക്കാൻ ആലോചിച്ചുകൊണ്ടിരിക്കുന്നു. ViswaPrabha (വിശ്വപ്രഭ) 14:35, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]