സംവാദം:ദുരഭിമാനക്കൊല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അഭിമാനക്കൊല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഭിമാനക്കൊല എന്നല്ലേ പത്രങ്ങളും മറ്റും കൂടുതൽ ഉപയോഗിക്കുന്നത്? -- റസിമാൻ ടി വി 07:51, 25 ഡിസംബർ 2012 (UTC)[മറുപടി]

അഭിമാനക്കൊല കുറച്ചൂടെ നല്ലതാണെന്നു തോന്നുന്നു. മാറ്റുന്നു . - Hrishi (സംവാദം) 08:32, 25 ഡിസംബർ 2012 (UTC)[മറുപടി]

ഇതിനെ അഭമാനഹത്യയെന്നല്ല, ദുരഭിമാനഹത്യ എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്ന ചർച്ചകൾ നടന്നുവരുന്നു. അങ്ങനെയെങ്കിൽ "ദുരഭിമാനക്കൊല" എന്ന് എഴുതുന്നതാവില്ലേ ഉചിതം ? അത്തരത്തിൽ ലിങ്കുകളും കാണുന്നുണ്ട്. ഇവിടെയും ഇവിടെയും നോക്കുക.

മറ്റൊന്ന് പ്രചാരത്തിലിരിക്കുന്ന ഒരു വാക്ക് മാറ്റി ശരിയായ മലയാളം പ്രയോഗിക്കുന്നത് നല്ലതാണ്. പക്ഷേ, പ്രചാരത്തിലിരിക്കുന്ന വാക്കുകളാവും ആളുകൾ സെർച്ച് ചെയ്ത് നോക്കുക. അപ്പോൾ നമ്മുടെ ലേഖനം കാണമെങ്കിൽ നിലവിലുള്ള വാക്കുപയോഗിച്ച് തിരിച്ചുവിടൽത്താളും ഉണ്ടാക്കേണ്ടേ ? --Adv.tksujith (സംവാദം) 08:50, 25 ഡിസംബർ 2012 (UTC)[മറുപടി]

എല്ലാ വാക്കുകൾക്കും തിരിച്ചുവിടലുണ്ടാക്കിയിട്ടുണ്ട്. അഭിമാനക്കൊലയാണ് ഞാൻ പത്രങ്ങളിൽ കൂടുതൽ കണ്ടിരിക്കുന്നത്, അതുകൊണ്ടാണ് തലക്കെട്ട് മാറ്റാൻ നിർദ്ദേശിച്ചത്. ഗൂഗിൾ റിസൾട്ടുകളും അഭിമാനക്കൊലയ്ക്കാണ് കൂടുതൽ -- റസിമാൻ ടി വി 08:58, 25 ഡിസംബർ 2012 (UTC)[മറുപടി]

'പെൺകുട്ടികളെ വധിക്കുന്ന പ്രവൃത്തി' എന്നത് തെറ്റല്ലേ?--തച്ചന്റെ മകൻ (സംവാദം) 14:48, 25 ഡിസംബർ 2012 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട് - Hrishi (സംവാദം) 15:07, 25 ഡിസംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ദുരഭിമാനക്കൊല&oldid=4024995" എന്ന താളിൽനിന്ന് ശേഖരിച്ചത്