സംവാദം:അബദ്ധങ്ങളുടെ സിലബസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രതിലോമപക്ഷത്തിന്റെ പരസ്യമായുള്ള ഈ ആശ്ലേഷത്തെ ജർമ്മനിയിലെ വിമതദൈവശാസ്ത്രജ്ഞനും വൈദികനുമായ ഇഗ്നാസ് വോൺ ഡോളിഞ്ഞർ ഉൾപ്പെടെയുള്ളവർ വിമർശിച്ചു-മനസ്സിലായില്ല,പ്രതിലോമപക്ഷം പരസ്യമായി എന്തിനെയാണ് ആശ്ലേഷിച്ചത്? ആരാണ് ഈ പ്രതിലോമപക്ഷം? ഇതൊക്കെ ഒന്നുകൂടി വ്യക്തമാക്കി ഈ വാക്യം തിരുത്തി എഴുതുമല്ലോ? --ബിനു (സംവാദം) 13:32, 26 ഒക്ടോബർ 2013 (UTC)[മറുപടി]

തുടങ്ങിയതേയുള്ളു ബിനു. syllabus of errors വഴി പ്രതിലോമപക്ഷത്തെ കത്തോലിക്കാസഭാനേതൃത്വം ആശ്ലേഷിച്ചെന്നാണ് ആരോപണം. പ്രതിലോമപക്ഷം ആശ്ലേഷിച്ചെന്നല്ല. ആശയക്കുഴപ്പത്തിന്റെ തോന്നൽ എനിക്കുമുണ്ട്. തിരുത്തുക. അല്ലെങ്കിൽ ഞാൻ ശ്രമിക്കാം. അവലംബം കൊടുത്തിരിക്കുന്ന പുസ്തകത്തിൽ ".....public embrace of political and social reaction..." എന്നാണ്. ജോർജുകുട്ടി (സംവാദം) 14:22, 26 ഒക്ടോബർ 2013 (UTC)[മറുപടി]