സംവാദം:അപ്പോസ്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"എന്നാൽ എണ്ണം തികയ്ക്കുവാനായി ശിഷ്യൻമാർ ചീട്ടിട്ട് മത്ഥിയാസിനെ തിരഞ്ഞെടുത്തത് ദൈവഹിതപ്രകാരം ആയിരുന്നില്ലെന്നും...ഭൂരിഭാഗം ബൈബിൾ പണ്ഡിതരും അഭിപ്രായപ്പെടുന്നു" എന്നത് എത്ര മാത്രം ശരിയാണെന്ന് സംശയം ഉണ്ട് .
കാരണം ബൈബിളിലെ അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ:1:13-26 വരെയുള്ള വാക്യങ്ങളിൽ 'പ്രാർത്ഥിച്ച്' ചീട്ടിട്ടതിൻ പ്രകാരം തെരഞ്ഞെടുത്തതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് തെറ്റിപ്പോയെന്ന് മറ്റ് അപ്പോസ്തലന്മാരോ പിന്നീട് 'അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ' രചിച്ച വ്യക്തിയോ എങ്ങും സൂചിപ്പിച്ചിട്ടില്ല.

"മത്ഥിയാസിനെക്കുറിച്ച് പിന്നീട് പുതിയനിയമത്തിൽ കാര്യമായ പരാമർശം ഒന്നും ഇല്ലാതിരിക്കുന്നതും" എന്ന സാധൂകരണവും ഒട്ടും ശരിയല്ല. ക്രിസ്തുവിനടുത്ത് ആദ്യമെത്തിയ അപ്പോസ്തലനായ അന്ത്രയോസിനെപ്പറ്റിയോ ഭാരതത്തിന്റെ അപ്പോസ്തലനായി അറിയപ്പെടുന്ന തോമസിനെപ്പറ്റിയോ സുവിശേഷങ്ങളിലെ ചില പരാമർശങ്ങൾക്കപ്പുറം മറ്റെന്തെങ്കിലും വിവരണം പ്രവൃത്തികളുടെ പുസ്തകത്തിലോ ലേഖനങ്ങളിലോ ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ അന്ത്രയോസിനെപ്പറ്റിയും തോമസിനെയും പറ്റി പാരമ്പര്യ വിശ്വാസങ്ങൾ ഉള്ളതു പോലെ മത്ഥിയാസിന്റെ സുവിശേഷപ്രവർത്തനങ്ങളെയും രക്തസാക്ഷി മരണത്തെയും പറ്റി പരമ്പരാഗത വിശ്വാസം നിലവിലുണ്ട്. - Johnchacks 18:11, 17 ജനുവരി 2011 (UTC)

യോജിക്കുന്നു..ചിട്ടിടുന്ന രീതി ബൈബിൾ കാലങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ദൈവഹിതം മനസ്സിലാക്കാൻ ഉപയോഗിക്കപെട്ടിരുന്നു. അന്ന് യിസ്രായേലിനെ ദൈവം നേരിട്ട് നയിച്ചിരുന്നതിനാൽ അത് യുക്തിപൂർവ്വകവുമാണ്. എബ്രായ തിരുവെഴുത്തുകളിൽ പല സ്ഥലങ്ങളിലും ചിട്ടിട്ട് തിരുമാനമെടുക്കുന്നതായി കാണപെടുന്നു. ഉദാഹരണം അഖാൻ സ്വർണ്ണ കട്ടി മോഷ്ടിച്ചപ്പോൾ യോശുവ ചീട്ടിട്ടു. മറ്റൊന്ന് ശൗൽ രാജാവിനെ തിരഞ്ഞെടുക്കാൻ. യോനാ കടൽ യാത്ര ചെയ്ത സന്ദർഭങ്ങളിലും കാണാം. --സ്നേഹശലഭം:സം‌വാദം 18:36, 17 ജനുവരി 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അപ്പോസ്തല&oldid=2364250" എന്ന താളിൽനിന്ന് ശേഖരിച്ചത്