സംവാദം:അനുനാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Resonance എന്നതിന്റെ മലയാളം അനുരണനം എന്നോ, അനുനാദം എന്നോ ? വിക്കിയിൽ, reverberation എന്നതിന്റെ മലയാളമായി അനുരണനം എന്നും, resonance എന്നതിനു മലയാളമായി അനുനാദം എന്നും പേജുകളുണ്ട്. എന്നാൽ, കാന്തിക അനുരണന ചിത്രീകരണം (Magnetic Resonance Imaging), പരിക്രമണ അനുരണനം (orbital resonance) എന്നിങ്ങനെ പേജുകൾക്കുള്ളിൽ resonance നെ അനുരണനം എന്നും എഴുതിക്കാണുന്നു. Resonance എന്നത് ശബ്ദം/നാദം അല്ലാത്ത തരംഗങ്ങൾക്കും ഉള്ളതുകൊണ്ട്, അതിനെ അനുനാദം എന്നു വിളിക്കുന്നതു ശരിയോ? --ക്യൂറിയസേട്ടൻ (സംവാദം) 04:47, 29 ജനുവരി 2013 (UTC)

reverberation=അനുരണനം എന്ന് ഹൈസ്കൂൾ ടെക്സ്റ്റ്ബുക്കിൽ വായിച്ചതായി ഓർക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയില്ല -- റസിമാൻ ടി വി 06:31, 29 ജനുവരി 2013 (UTC)
രണ്ടു വാക്കും മുമ്പേ ഉണ്ടായിരുന്നതാണ് reverberation എന്ന അർത്ഥത്തിൽ. എന്നാൽ അനുരണനമായിരുന്നു കൂടുതൽ ഉപയോഗിച്ചിരുന്നത്. resonance എന്നതിന് പുതിയൊരു പദം വേണ്ടിവന്നപ്പോൾ അതായിരിക്കാം, ഉപയോഗം കുറഞ്ഞ അനുനാദം എന്ന വാക്ക് സ്വീകരിക്കുകയോ നാദത്തോട് അനു-ഉപസർഗ്ഗം ചേർത്ത് അനുനാദം ആക്കുകയോ ചെയ്തത്. എന്നാൽ resonance ശബ്ദത്തിനു മാത്രമല്ല എന്ന് ചിന്തിച്ചുകാണില്ല. അതുകൊണ്ട് അത്തരം resonance-ന് അനുരണനം എന്ന വാക്കുതന്നെ ഉപയോഗിച്ചതാകാം. രണത്തിന് ശബ്ദമെന്നും ചലനമെന്നും അർത്ഥമുണ്ട്. അതുകൊണ്ട് അത് അവിടെ ചേരും. വാക്കുകൾ തിരിച്ചിട്ടാൽ പ്രശ്നം തീരും പക്ഷേ, വർഷങ്ങളായി (ഇന്ത്യയൊട്ടുക്കും) സാങ്കേതികമായി നിർമ്മിച്ച് പ്രചരിപ്പിച്ച ഈ വാക്കുകളെ അങ്ങനെ വിക്കിപീഡീയ വിചാരിച്ചാൽ തലതിരിക്കാമെന്ന് തോന്നുന്നില്ല. --തച്ചന്റെ മകൻ (സംവാദം) 07:51, 29 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അനുനാദം&oldid=1632532" എന്ന താളിൽനിന്ന് ശേഖരിച്ചത്