സംവാദം:അജയ് പ്രസാദ്‌ വധക്കേസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ശ്രദ്ധേയതാ നയം അനുസരിച്ച് ശ്രദ്ധേയത ഉണ്ട് എന്നാണഭിപ്രായം--അജയ് ബാലചന്ദ്രൻ സംവാദം 06:02, 14 മാർച്ച് 2013 (UTC)[മറുപടി]

ഒരു മാസത്തോളമായിട്ടും എതിരഭിപ്രായമില്ലാത്തതിനാൽ ശ്രദ്ധേയതാഫലകം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:50, 3 മേയ് 2013 (UTC)[മറുപടി]

രാഷ്ട്രീയ കൊലപാതകങ്ങളിൽ മരണമടഞ്ഞ വ്യക്തികൾക്ക് ആ സംഭവം അല്ലാതെ വേറെ എന്തെങ്കിലും പ്രസക്തി ഉണ്ടെങ്കിൽ മാത്രം താളുകൾ ഉണ്ടാക്കിയാൽ പോരെ? ഉദാഹരണം ടി. പി. ചന്ദ്രശേഖരൻ , അദ്ധേഹത്തിന് മരണപ്പെടുന്നതിനു മുൻപ് തന്നെ ശ്രദ്ധേയത ഉണ്ടായിരുന്നു.. ല്ലേ? അത് പോലെ ഉള്ളവരുടെ താളുകൾ മാത്രം പോരേ ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:10, 31 മേയ് 2013 (UTC)[മറുപടി]

വ്യക്തിക്കുമാത്രമല്ല, സംഭവത്തിനും ശ്രദ്ധേയതയുണ്ട്. WP:EVENT താളിലെ ഉള്ളടക്കത്തിനനുസരിച്ച് തലക്കെട്ട് മാറ്റുന്നു. കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ രക്തസാക്ഷികളും ഉൾപ്പെടുന്നു. അതിനാൽ ഇത്തരം സംഭവങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യവുമുണ്ടെന്ന് കരുതുന്നു. താൾ നിലനിർത്താവുന്നതാണ്. --Adv.tksujith (സംവാദം) 15:29, 31 മേയ് 2013 (UTC)[മറുപടി]

ശ്രദ്ധേയതയുണ്ട്. ഫലകം നീക്കം ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:28, 1 ജൂൺ 2013 (UTC)[മറുപടി]

ആരും കണ്ടില്ല എതിരു പറഞ്ഞില്ല. അതിനർഥം ശ്രദ്ധേയത വന്നെന്നാണോ. മായ്ക്കാൻ നിർദ്ദേശിക്കുന്നു.--Roshan (സംവാദം) 13:30, 8 ജൂൺ 2013 (UTC)[മറുപടി]

ഏത് ശ്രദ്ധേയതാമാനദണ്ഡമനുസരിച്ചാണ് ശ്രദ്ധേയതയുള്ളത് എന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. അതിന് കാര്യകാരണ സഹിതമായി എതിരഭിപ്രായമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ശ്രദ്ധേയതാഫലകം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:27, 10 ജൂൺ 2013 (UTC)[മറുപടി]

സാധാരണ ഒരു കൊല്പാതകത്തിനപ്പുറം ഒരു ശ്രദ്ധേയതയും ഇവിടെ വ്യക്തമാക്കിയിട്ടില്ല.--KG (കിരൺ) 09:28, 10 ജൂൺ 2013 (UTC)[മറുപടി]