സംവാദം:അങ്കിൾ ടോംസ് ക്യാബിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അങ്കിൾ ടോംസ് ക്യാബിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


ആ പുസ്തകമല്ല ഈ പുസ്തകം[തിരുത്തുക]

ടോം അമ്മാവന്റെ ചാള എന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അങ്കിൾ ടോംസ് കാബിൻ എന്ന പുസ്തകത്തെ പുനരാഖ്യാനം നടത്തി പ്രസിദ്ധീകരിച്ച ചെറുപുസ്തകമാണ്. ഇത്, സയൻസ്ക്രീം എന്ന പുസ്തകപരമ്പരയിൽ 1978ൽ പ്രസിദ്ധീകരിച്ച പുസ്തകമായിരുന്നു. ആയതിനാൽ ആ പുസ്തകത്തെപ്പറ്റിയുള്ള വിവരം അങ്കിൾ ടോമ്സ് ക്യാബിൻ എന്ന ലേഖനവുമായി യോജിപ്പിക്കുന്നതിനു വിയോജിക്കുന്നു. ഒരേ കൃതിക്കു വ്യത്യസ്ത പുനരാഖ്യാനങ്ങൾ വ്യത്യസ്ത ഭാഷകളിൽ പൊതുവെ അനുവദനീയമാണല്ലൊ? ഉദാഹരണത്തിനു മലയാളത്തിൽത്തന്നെ പാവങ്ങൾ, അന്ന കരെനീന, യുദ്ധവും സമാധാനവും, ടോം സോയെർ, ഹക്കിൾബെറി ഫിൻ, ഡ്രാക്കുള, രാമായണം, ബൈബിൾ, തുടങ്ങിയ മിക്ക ക്ലാസ്സിക്കുകൾക്കും വ്യത്യസ്ത പുനരാഖ്യാനങ്ങൾ വ്യത്യസ്തമാകുമല്ലൊ? അവ വ്യത്യസ്ത പ്രസാധകരും വിവർത്തകരും വ്യത്യസ്ത പുസ്തകങ്ങളായിട്ടാവും പ്രസിദ്ധീകരിച്ചിരിക്കുക. --Ramjchandran (സംവാദം) 13:53, 23 ഏപ്രിൽ 2017 (UTC)

Ramjchandran, അധ്യാത്മരാമായണം കേരളത്തിൽ പത്തിൽ കുറയാതെ പ്രസാധകർ പ്രസിദ്ധീകരിക്കുന്നുണ്ടാകും. ഇവയ്ക്കോരോന്നിനും മാർക് മാനദണ്‌ഡങ്ങൾ വ്യത്യസ്ഥമാകും. ഇങ്ങനെയുള്ള ഓരോന്നിനും അപ്പോൾ ലേഖനം നിർമ്മിക്കേണ്ടതുണ്ടോ? ഇങ്ങനെയുള്ള പരിഭാഷകൾ പൊതുവേ പ്രധാന ലേഖനത്തിനടിയിൽ ഒരു ഒരു ഉപതലക്കെട്ടു നൽകി ചേർക്കലാണു ഇംഗ്ലീഷ് വിക്കിപീഡിയയിലും മലയാളം വിക്കിപീഡിയയിലും പൊതുവേ തുടർന്നു വരുന്ന നയം. ഉദാഹരണത്തിനു ഈ താൾ കാണുക. വിക്കിയിൽ ലേഖനം നിർമ്മിക്കാവുന്ന പുസ്തകങ്ങളുടെ ശ്രദ്ധേയതയെക്കുറിച്ചറിയുവാൻ ദയവായി ഗ്രന്ഥങ്ങളുടെ ശ്രദ്ധേയതതാൾ കാണുക. സസ്നേഹം. --അഖിലൻ 15:43, 23 ഏപ്രിൽ 2017 (UTC)

സുഹൃത്തേ, ഞാൻ ഉദ്ദേശിച്ചത് ഇതാണ്: എല്ലാ പുസ്തകങ്ങളുടെ വിവരങ്ങളും വിക്കിപീഡിയായിൽ വേണം. അത് ഒരു വരിയാണെങ്കിൽ കൂടി. ഇത് ആർക്കു വേണമെങ്കിലും തിരുത്തി വലുതാക്കാമല്ലോ? ഒരു ലേഖനം ഒരാൾ ഒരു വരിയെങ്കിലുമായി തുടങ്ങാമല്ലോ? പിന്നീട് തിരുത്തിത്തിരുത്തിയല്ലെ വലുതാക്കുന്നത്? ശ്രദ്ധേയതാനയം ഇക്കാര്യത്തിൽ പ്രത്യേകിച്ച് പുസ്തകത്തിന്റെ കാര്യത്തിൽ മാറേണ്ടിയിരിക്കുന്നു. ഇംഗ്ലിഷ് വിക്കിപീഡിയയിൽ ചെറുലേഖനങ്ങൾ അനേകം ഇത്തരത്തിൽ കാണാം. പഴയ സോവിയറ്റ് പുസ്തകങ്ങൾ മലയാളത്തിലുണ്ടല്ലോ? അതുപോലെ ഇന്ത്യയിലെ മലയാളപരിഭാഷകർ അതേ റഷ്യൻ പുസ്തകങ്ങൾക്ക് നൽകിയ പരിഭാഷ ഒരേ പോലെയാവില്ല. പരിഭാഷകൾ പലപ്പോഴും പരിഭാഷകരുടെ സ്വന്തം വർക്ക് തന്നെയാണ്. അവ എപ്പോഴും വ്യത്യസ്തവുമായിരിക്കും. അത്തരം പുസ്തകങ്ങളുടെ ഒരു പരിഭാഷ മാത്രം നാം സ്റ്റാൻഡേഡ് ആയി എടുക്കേണ്ടതുണ്ടോ? അവയെല്ലാം വൈവിദ്ധ്യത്തിന്റെ ഈ വിജ്ഞാനകോശത്തിൽ വരേണ്ടെ? അവയുടെ isbn വ്യത്യസ്തവുമായിരിക്കും. മനുഷ്യർ ശാസ്ത്രീയമായി ഒരേ സ്പീഷീസ് എങ്കിലും ഇന്ത്യക്കാർ ചൈനക്കാർ എന്നൊക്കെ വ്യതിരിക്തമായ ലേഖനങ്ങൾക്കു പകരം മനുഷ്യൻ എന്ന ലേഖനം മാത്രം മതിയോ? ഓരോ പുസ്തകവും വ്യത്യസ്തമാണ്. ഒരു പുസ്തകം പോലും വിക്കിപ്പീഡിയയിൽ വരാതിരിക്കരുത് എന്നു ഞാൻ കരുതുന്നു. --Ramjchandran (സംവാദം) 16:11, 23 ഏപ്രിൽ 2017 (UTC)