സംജ്ഞ
സംജ്ഞ | |
---|---|
പ്രകാശം, തേജസ്സ് എന്നിവയുടെ ദേവി | |
ദേവനാഗിരി | सज्ञा |
സംസ്കൃതം | Sajjnja |
പദവി | ദേവി, Saranyu, Saranya, Saraniya, Sanjana, or Sangya, Randal or Ravi Randal |
ജീവിത പങ്കാളി | സൂര്യനാരായണൻ |
മക്കൾ | മനു,യമധർമ്മൻ, ദമി,അശ്വിനീദേവന്മാർ]] |
ഹൈന്ദവപുരാണപ്രകാരം ദേവശില്പിയായ വിശ്വകർമ്മാവിന്റെ പുത്രിയും സൂര്യഭഗവാന്റെ പത്നിയുമാണ് സംജ്ഞ.[1] അതിതേജസ്വികളായ അശ്വിനീകുമാരന്മാർ സംജ്ഞയുടെ പുത്രന്മാരാണ്. സത്യനെന്നും ദസ്രനെന്നുമാണ് അവരുടെ നാമം.സൂര്യന് പത്‌നിയായ സംജ്ഞയിൽ മനു, യമൻ, ദമി എന്നിങ്ങനെ ആദ്യം മൂന്നുമക്കൾ ജനിക്കുകയുണ്ടായി. പിന്നെ സൂര്യന്റെ ചൂട് സഹിക്കാനാവാതെ അവൾ തന്റെ ഛായയെ തന്റെ വേഷത്തിൽ സൂര്യന്റെ അടുത്തേയ്ക്കയച്ചിട്ട് സംജ്ഞ അവിടെനിന്നും അകന്നുപോയി. ഛായ തന്റെ ഭാര്യയല്ലെന്നു തിരിച്ചറിഞ്ഞ സൂര്യൻ സംജ്ഞയെ തിരക്കി ചെന്നു. അപ്പോൾ അവൾ ഒരു കുതിരയുടെ രൂപത്തിൽ വനത്തിൽ തപസ്സുചെയ്യുകയാണെന്നു തിരിച്ചറിഞ്ഞ സൂര്യദേവൻ ഒരാൺകുതിരയായി രൂപംമാറി അവളെ വശീകരിച്ചു. അതിൽ രണ്ടാൺമക്കളുണ്ടായി. സത്യനും ദസ്രനും. പിന്നീട് സംജ്ഞ സൂര്യനോടൊപ്പം പോയി എന്നാണ് ഐതിഹ്യകഥ.
അവലംബം
[തിരുത്തുക]ജന്മഭൂമി: http://www.janmabhumidaily.com/news363662#ixzz4qHH4NP97[പ്രവർത്തിക്കാത്ത കണ്ണി]