സംജീവി (പർവ്വതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദു പുരാണങ്ങൾ പ്രകാരം, ഔഷധഗുണമുള്ള നിരവധി ചെടികൾ വളരുന്ന പുണ്യമലയാണ് സംജീവി. യുദ്ധത്തിൽ മുറിവേറ്റ രാമനെയും, ലക്ഷ്മണനെയും, വാനരരെയും സുഖപ്പെടുത്തുവാനായി ഹനുമാൻ ഈ മല ദ്രോണഗിരിയിൽ നിന്നും അടർത്തി കൊണ്ടുവന്നു എന്നാണ് പുരാണം. ഇന്ദ്രജിത്തിന്റെ അസ്ത്രം കൊണ്ട് മുറിവേറ്റ രാമനെയും, ലക്ഷ്മണനെയും പുനരുജ്ജീവിപ്പിക്കുവാൻ സംജീവിയിലെ ഒരു ഔഷധച്ചെടിക്ക് മാത്രമേ കഴിയൂ എന്നറിഞ്ഞ ഹനുമാൻ, സംജീവിയിലെത്തിയപ്പോൾ ഔഷധച്ചെടി തിരിച്ചറിയാനാവാത്തതുകൊണ്ട് മല തന്നെ അടർത്തിയെടുത്ത് കൊണ്ടുപോകുകയായിരുന്നു.

ഇഹകാലത്തെ സംജീവി സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ രാജപാളയത്താണ്. ഹനുമാൻ സംജീവി കൊണ്ടുപോകുന്ന വേളയിൽ അടർന്നു വീണ മലയുടെ കഷ്ണങ്ങളാണ് രാജപാളയത്തെ ഈ മലനിരകളെന്ന് ഐതിഹ്യമുണ്ട്.

"https://ml.wikipedia.org/w/index.php?title=സംജീവി_(പർവ്വതം)&oldid=2483442" എന്ന താളിൽനിന്ന് ശേഖരിച്ചത്