Jump to content

സംഗീത ബിജ്‌ലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഗീത ബിജ്‌ലാനി
ജനനം (1960-07-09) 9 ജൂലൈ 1960  (64 വയസ്സ്)
തൊഴിൽമോഡൽ
ഉയരം5 ft 7 in (1.70 m)
ജീവിതപങ്കാളി(കൾ)മൊഹമ്മദ് അസ്‌ഹറുദ്ദീൻ

ഒരു ബോളിവുഡ് അഭിനേത്രിയും മോഡലുമാണ് സംഗീത ബിജ്ലാനി (ജനനം: 1965 ജുലൈ 9) . 1980-ൽ ഫെമിന മിസ് ഇന്ത്യ വിജയിയായിരുന്നു സംഗീത. തുടർന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് യൂണിവേർസ് മത്സരത്തിലും സംഗീത പങ്കെടുത്തുവെങ്കിലും ഈ മത്സരത്തിൽ മികച്ച വസ്ത്രധാരണത്തിനുള്ള പുരസ്കാരം മാത്രമേ സംഗീതയ്ക്ക് നേടുവാനായുള്ളൂ.

ചലച്ചിത്ര ജീവിതം

[തിരുത്തുക]

1989-ൽ പുറത്തിറങ്ങിയ ത്രിദേവ് ആണ് സംഗീതയുടെ ആദ്യ ഹിന്ദി ചിത്രം. പതിനാറ് ചിത്രങ്ങളിൽ പിന്നീട് സംഗീത അഭിനയിച്ചു. 1996-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മൊഹമ്മദ് അസ്‌ഹറുദ്ദീനു‍മായുള്ള വിവാഹത്തോടെ സംഗീത അഭിനയം അവസാനിപ്പിച്ചു.

ത്രിദേവ്, ഹത്യാർ എന്നിവയാണ് സംഗീതയുടെ വിജയം നേടിയ ചലച്ചിത്രങ്ങൾ. തന്റെ അഭിനയത്തിനേക്കാൾ തന്റെ നൃത്തത്തിലുള്ള കഴിവുകളാണ് സംഗീതയെ സിനിമയിൽ കൂടുതൽ അറിയപ്പെടാൻ ഇടയാക്കിയത്. സംഗീതയുടെ അധികം സിനിമകളും പ്രേക്ഷകർ സ്വീകരിച്ചതേയില്ല.

നിർമ്മ എന്ന അലക്കുപൊടിയുടെ പരസ്യത്തിൽ അഭിനയിച്ച് പരസ്യലോകത്തും സംഗീത അറിയപ്പെട്ടിരുന്നു.

വ്യക്തിജീവിതം

[തിരുത്തുക]

മോത്തിലാൽ ബിജ്ലാനിയാണ് സംഗീതയുടെ അച്ഛൻ. സുനിൽ എന്ന് പേരുള്ള ഒരു സഹോദരനുണ്ട് സംഗീതയ്ക്ക്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന മൊഹമ്മദ് അസ്‌ഹറുദ്ദീനിന്റെ രണ്ടാമത്തെ ഭാര്യയാണ് സംഗീത. 1996-ൽ ആയിരുന്നു ഇവരുടെ വിവാഹം. അസ്സറുദ്ദീനിനു തന്റെ ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്.

ഈ വിവാഹത്തിനുമുൻപ് ബോളിവുഡ് നടൻ സൽമാൻ ഖാനുമായി സംഗീത കുറച്ചുകാലം അടുപ്പത്തിലായിരുന്നു.[1]

ഇപ്പോഴുള്ള ജീവിതം

[തിരുത്തുക]

സംഗീതയും അസ്‌ഹറുദ്ദീനും ചേർന്ന് ഇപ്പോൾ അസർ സംഗീത മാനേജ്മെന്റ് സർവീസസ് എന്ന സ്ഥാപനം നടത്തുന്നു.

അവലംബം

[തിരുത്തുക]
  1. "Salman meets with his ex-sweetheart Sangeeta Bijlani". Archived from the original on 2009-02-25. Retrieved 2009-01-22.
മുൻഗാമി ഫെമിന മിസ് ഇന്ത്യ
1980
പിൻഗാമി

ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.  


"https://ml.wikipedia.org/w/index.php?title=സംഗീത_ബിജ്‌ലാനി&oldid=3646468" എന്ന താളിൽനിന്ന് ശേഖരിച്ചത്