ഷൻഗ്രി ല ഹോട്ടൽ സിംഗപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിംഗപ്പൂരിലെ ഓർക്കാർഡ് റോഡിൽ ഓറഞ്ച് ഗ്രോവ് റോഡിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ഷൻഗ്രി – ല ഹോട്ടൽ സിംഗപ്പൂർ.[1]

ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ (സിംഗപ്പൂർ റിപ്പബ്ലിക്). മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിൻറെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റർ വടക്കാണ്‌ ഇത്.

രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ അധീനതയിലായിരുന്ന സിംഗപ്പൂർ, ബ്രീട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവഗ്രാമമായിരുന്നു. 1819-ൽ സർ സ്റ്റാംഫോർഡ റാഫിൾസ് ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോഹോർ രാജവംശത്തിൻറെ അനുമതിയോടുകൂടി രൂപകൽപന ചെയ്തതാണ് ആധുനിക സിംഗപ്പൂർ.

സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക - രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും ലീ ക്വാൻ യു സർക്കാറിൻറെ നേതൃത്വത്തിലുള്ള വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണത്തിനു കാരണമായി. സ്വാതന്ത്ര്യാനന്തരമുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.

ചരിത്രം[തിരുത്തുക]

1971 ഏപ്രിൽ 23-നു തുറന്ന ഷൻഗ്രി – ല ഹോട്ടൽ സിംഗപ്പൂർ ഷൻഗ്രി – ല ഹോട്ടൽസ് ആൻഡ്‌ റിസോർട്ട്സിൻറെ ആദ്യ ഹോട്ടൽ സംരംഭമാണ്. [2] ടവർ വിംഗ്, ഗാർഡൻ വിംഗ്, വാലി വിംഗ് എന്നിവിടങ്ങളിലായി 747 മുറികളും സ്യൂട്ടുകളുമാണ് ഹോട്ടലിൽ ഉള്ളത്.[3] ലോബിയിലും ഡൈനിങ്ങ്‌ ഏരിയയിലുമുള്ള ഗ്ലാസ്‌ ഭിത്തികളിലൂടെ 15 ഏക്കറിലുള്ള ഹോട്ടൽ പൂന്തോട്ടം കാണാൻ സാധിക്കും, ഇതിനെ സിങ്കപ്പൂരിൻറെ ബോട്ടാണിക്കൽ ഗാർഡൻ എന്നു വിളിക്കും.[4] ട്രിപ്പ്‌അഡ്വൈസറിൻറെ ട്രാവലെർസ് ചോയിസ് 2012: ടോപ്‌ 25 ഹോട്ടൽസ്‌ ഇൻ സിംഗപ്പൂർ അടക്കം അനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.[5]

28 ഏഷ്യ പസിഫിക്ക് രാജ്യങ്ങളുടെ പ്രധിരോധ മന്ത്രിമാരുടേയും, മന്ത്രാലയങ്ങളുടെ സ്ഥിരം അധ്യക്ഷൻമാരുടേയും, സൈനിക മേധാവികളുടേയും കൂടിക്കാഴ്ച്ചക്കു 2002 മുതൽ ആതിഥ്യം വഹിക്കുന്നത് ഷൻഗ്രി – ല ഹോട്ടൽ സിങ്കപ്പൂരാണ്, ഷൻഗ്രി – ല ഡയലോഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.[6] ദി പീപിൾസ് റിപബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡന്റ്‌ ഷി ജിൻപിംഗും ദി റിപബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡന്റ്‌ മ യിംഗ്-ജിയോയും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച്ചയ്ക്കും വേദിയായത് ഷൻഗ്രി – ല ഹോട്ടൽ സിങ്കപ്പൂരാണ്, 1949-ളെ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിനു ശേഷം ആദ്യമായാണ്‌ ഇരു രാജ്യങ്ങളുടെ പ്രസിഡന്റ്‌ തല ചർച്ച.[7]

ഹോട്ടൽ[തിരുത്തുക]

1971-ൽ തുറന്ന ടവർ വിംഗ് ആണു ഹോട്ടലിൻറെപ്രധാന വിംഗ്. ഡീലക്സ് മുറികൾ, എക്സിക്യൂട്ടീവ്മുറികൾ, ഹൊറൈസൻ ക്ലബ്‌ മുറികൾ, ഹൊറൈസൻ പ്രീമിയർ സ്യൂട്ട് എന്നിവ ടവർ വിംഗിലാണ്. ബിസിനസ്‌ കേന്ദ്രം, ഫ്ലോറിസ്റ്റ്, ഗിഫ്റ്റ് ഷോപ്പ്, സലൂൺ, ടൈലർ, ടൂർ ആൻഡ്‌ ട്രാവൽ ഡസ്ക് എന്നിവയെലാം പ്രവർത്തിക്കുന്നത് ടവർ വിംഗിലാണ്.

1978-ലാണ് ഗാർഡൻ വിംഗ് തുറന്നത്. ഡീലക്സ് മുറികൾ, കോർണർ പ്രീമിയർ മുറികൾ, വൺ - ടു ബെഡ്റൂം സ്യൂട്ട്സ് എന്നിവ ഗാർഡൻ വിംഗിലുണ്ട്.

1985-ലാണ് വാലി വിംഗ് പ്രവർത്തനം ആരംഭിച്ചത്. ഡീലക്സ് മുറികൾ, 1 - ബെഡ്റൂം സ്യൂട്ട്, 2 – ബെഡ്റൂം സ്യൂട്ട്, ഡീലക്സ് സ്യൂട്ടുകൾ, ഷൻഗ്രി – ല പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിവ വാലി വിംഗിലാണ്.

അവലംബം[തിരുത്തുക]

  1. "Shangri-La Hotel, Singapore". tripadvisor.in. Retrieved 29 January 2016.
  2. "Shangri-La Hotel, Singapore - Fast Facts". shangri-la.com. Retrieved 29 January 2016.
  3. "Shangri-La Hotel, Singapore - Rooms". shangri-la.com. Retrieved 29 January 2016.
  4. "Shangri-La Hotel, Singapore Fodor's Review". fodors.com. Retrieved 29 January 2016.
  5. "Shangri-La Hotel Singapore Overview". cleartrip.com. Retrieved 29 January 2016.
  6. "About Shangri-La". iiss.org. Archived from the original on 2017-06-16. Retrieved 29 January 2016.
  7. "Leaders of China and Taiwan Meet for the First Time". time.com. Retrieved 29 January 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]