ഷ്ലോമോ കാലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kalo, 2003

ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്ത ബൾഗേറിയൻ സ്വദേശിയായ എഴുത്തുകാരനാണ്‌ ഷ്‌‌ലോമോ കാലോ. 1928 -ൽ ബൾഗേറിയയിലെ സോഫിയായിൽ ജനിച്ചു. 1949-ൽ ഇസ്രായേലിലേക്ക് കുടിയേറി. നാല്പതിലധികം ഗ്രന്ഥങ്ങൾ ഇസ്രായേലി ഭാഷയായ ഹീബ്രുവിൽ രചിച്ചിട്ടുണ്ട്. ഇസ്രായേലിലെ അതുല്യനായ എഴുത്തുകാരനായി ഷ്‌‌ലോമോ കാലോ പരിഗണിക്കപ്പെടുന്നു. പന്ത്രണ്ടാം വയസ്സിൽത്തന്നെ ഫാസിസ്റ്റ് വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. രണ്ടുവർഷത്തിനുള്ളിൽതന്നെ അറസ്റ്റിലായി. വൈദ്യശാസ്ത്രം, പത്രപ്രവർത്തനം, മൈക്രോബയോളജി എന്നിവയിൽ പരിജ്ഞാനം നേടി. പാശ്ചാത്യജീവിതത്തിന്റെ വിശേഷിച്ച് അമേരിക്കൻ ജീവിതത്തിന്റെ കാപട്യങ്ങൾക്കുനേരെയുള്ള കടുത്ത ആക്ഷേപഹാസ്യമാണ്‌ കാലോയുടെ കൃതികളിൽ പ്രതിഫലിക്കുന്നത്. ഹിറ്റ്ലർ, ബിൻലാദൻ എന്നിവരോടൊപ്പം ഗാന്ധിയും ബുദ്ധനും മറ്റും കൃതികളിൽ പരാമർശിക്കപ്പെടുന്നുണ്ട് . വിവിധഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടുണ്ട്. മലയാളത്തിൽ 'ഡോളറും തോക്കും' എന്ന പേരിൽ ഒരു കഥാസമാഹാരം മാത്രം വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്[1]

അവലംബം[തിരുത്തുക]

  1. ഡോളറും തോക്കും, ഷ് ലോമോ കാലോ -2001(മലയാള വിവർത്തനം: എൻ മൂസാൻകുട്ടി) ജീവചരിത്രക്കുറിപ്പ്/ ആമുഖം കറന്റ് ബുക്സ് .തൃശ്ശൂർ


"https://ml.wikipedia.org/w/index.php?title=ഷ്ലോമോ_കാലോ&oldid=1766755" എന്ന താളിൽനിന്ന് ശേഖരിച്ചത്