ഷ്രെക്ക് ദ തേർഡ്
Shrek the Third | |
---|---|
![]() Theatrical release poster | |
സംവിധാനം | |
നിർമ്മാണം |
|
കഥ | Andrew Adamson |
തിരക്കഥ |
|
ആസ്പദമാക്കിയത് | Characters created by William Steig |
അഭിനേതാക്കൾ | |
സംഗീതം | Harry Gregson-Williams |
ചിത്രസംയോജനം |
|
സ്റ്റുഡിയോ | |
വിതരണം | Paramount Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $160 million[1] |
സമയദൈർഘ്യം | 93 minutes |
ആകെ | $799 million[1] |
2007 ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ കോമഡി ചലച്ചിത്രമാണ് ഷ്രെക്ക് ദ തേർഡ്. ഷ്രെക്ക് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യ രണ്ട് ചിത്രങ്ങളെ പോലെ ഫെയറി ടെയ്ൽ മാതൃകയിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രിസ് മില്ലേറും റാമൻ ഹ്യുയിയും സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ഡ്രീംവർക്സ് അനിമേഷനും വിതരണം പാരാമൗണ്ട് പിക്ചർസ് നിർവഹിച്ചു.
ആദ്യ ചിത്രത്തിൽ ഷ്രെക്കിന്റെയും ഫിയോണയുടെയും വിവാഹശേഷം എട്ടു മാസം കഴിഞ്ഞാണ് ഈ ചിത്രത്തിലെ കഥ നടക്കുന്നത്.[2] മടിയോടെ ഫാർ ഫാർ എവേ എന്ന രാജ്യത്തിന്റെ അധിപനായി ഇരിക്കെ, സിംഹാസനത്തിൻറെ അടുത്ത അവകാശിയെ തേടി ഷ്രെക്ക് പുറപ്പെടുന്നു. അതേസമയം, പ്രിൻസ് ചാർമിങ് ഷ്രെക്കിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനും സിംഹാസനം പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങൾ മേനയുന്നു. പരമ്പരയിലെ മുൻ ചിത്രങ്ങളിൽ മുഖ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത മൈക്ക് മയർസ്, എഡ്ഡി മർഫി, കാമറൂൺ ഡയസ്, ആന്റോണിയോ ബന്തേരാസ്, റൂപ്പേർ്ട്ട് എവറട്ട്, ജൂലി ആൻഡ്രൂസ് എന്നിവരെ കൂടാതെ ജസ്റ്റിൻ ടിംബർലേക്ക്, എറിക് ഇഡിൽ എന്നിവരും ചിത്രത്തിൽ ശബ്ദം നൽകി.
മെയ് 6, 2007 ന് ലോസ് ആൻജിലസിലെ മാൻ വില്ലജ് തിയേറ്ററിൽ ആദ്യമായ് പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം തുടർന്ന് മെയ് 18, 2007 ന് യുഎസിൽ എങ്ങും റിലീസ് ചെയ്തു. [3]മികച്ച അനിമേഷൻ ചിത്രത്തിനുള്ള 2008 കിഡ്സ് ചോയ്സ് അവാർഡിന് നാമനിർദ്ദേശം ലഭിച്ചിരുന്നെങ്കിലും റാറ്ററ്റൂയിയോട് പരാജയപ്പെട്ടു. മികച്ച അനിമേഷൻ ചിത്രത്തിനുള്ള 61 നാമത് ബാഫ്റ്റാ അവാർഡിനും ചിത്രത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2015 പ്രവർത്തനം നിർത്തിയ പസിഫിക് ഡാറ്റാ ഇമേജസിന്റെ അവസാന ചിത്രമാണ് ഷ്രെക്ക് ദ തേർഡ്.[4] 166 ദശലക്ഷം ഡോളർ ബജറ്റിൽ നിർമിച്ച ചിത്രം 799 ദശലക്ഷം ഡോളർ വരുമാനം നേടി 2007 ൽ ഏറ്റവും വരുമാനം നേടുന്ന നാലാമത് ചിത്രമായി. തുടർചിത്രമായ ഷ്രെക്ക് ഫോറെവർ ആഫ്റ്റർ 2010 ൽ പുറത്തുവന്നു.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Shrek the Third (2007)". Box Office Mojo. ശേഖരിച്ചത് February 5, 2009.
- ↑ Armstrong, Josh (April 20, 2007). "Shrek the Third fun facts". Animated Views. മൂലതാളിൽ നിന്നും May 22, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 27, 2015.
- ↑ Tourtellotte, Bob (May 18, 2007). "Shrek box office record downplayed". Reuters. മൂലതാളിൽ നിന്നും September 15, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 15, 2015.
- ↑ Wolfe, Jennifer (January 22, 2015). "DreamWorks Animation Shuttering PDI". Animation World Network. ശേഖരിച്ചത് March 20, 2015.