ഷോലെ വോൾപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറാൻകാരിയായ കവിയാണ് ഷോലെ വോൾപി. വിവർത്തക, ചിത്രകാരി, ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ പ്രവർത്തക, ഫോട്ടോ ഗ്രാഫർ എന്നിങ്ങനെയും പ്രശസ്തം.[1] വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട, അന്താരാഷ്ട്ര പ്രശസ്തിയാർജിച്ചവയാണ് ഷോലെയുടെ കവിതകൾ .

ജീവിത രേഖ[തിരുത്തുക]

ഇറാനിലെ തെഹ്‌റാനിലാണ് ജനിച്ചതും വളർന്നതും. പതിമൂന്ന് വയസുള്ളപ്പോൾ ട്രിനിഡഡിൽ ബന്ധുവിനൊപ്പം താമസിച്ച് പഠിക്കാനായി പോയി. തുടർന്ന് ഇംഗ്ലണ്ടിൽ സ്‌കൂൾ പഠനം പൂർത്തിയാക്കി. കരീബിയയിലും യൂറോപ്പിലുമായി ജിവിച്ച അവർ അമേരിക്കയിലേക്ക് വരുന്നത് റേഡിയോ-ടിവി-സിനിമാ പഠനത്തിൽ ബിരുദാനന്തര ബിരുദം നേടാനായാണ്. അമേരിക്കക്കാരനായ ഭർത്താവ് ഡോ. അലനും മക്കൾക്കുമൊപ്പം ലോസ് ആഞ്ചലസിലാണ്(കാലിഫോർണിയ)താമസം. 'കീപ്പിങ് ടൈം വിത്ത് ബ്‌ളു ഹിയെൻസിത്' എന്ന് കവിതാ സമാഹാരവും മൂന്ന് വിവർത്തന കവിതാ സമാഹാരങ്ങളും (ഇംഗ്‌ളീഷ്, പേർഷ്യൻ) വൈകാതെ പുറത്തിറങ്ങും.നാല് വർഷം മുമ്പ് അമേരിക്കൻ എഴുത്തുകാരിയും സുഹൃത്തുമായ സൂസെൻ റോബർട്ടിനൊപ്പം ഇന്ത്യ സന്ദർശിച്ചിരുന്നു.


കൃതികൾ[തിരുത്തുക]

  • സ്‌കാർ സലൂൺ'
  • റൂഫ് ടോപ്പ് ഓഫ് ടെഹ്‌റാൻ'
  • സിൻ (ഇറാൻ കവിയായ ഫോറ ഫറൂഖ്‌സാദയുടെ രചനകളുടെ വിവർത്തനം)


അവലംബം[തിരുത്തുക]

  1. http://www.poetryfoundation.org/bio/sholeh-wolpae

http://www.sholehwolpe.com/Books/index.html http://www.uneditedwritings.blogspot.in/2010/07/s.html http://mozhimattom.blogspot.in/2010/02/poems-of-sholeh-wolpe-iranian-poet.html

"https://ml.wikipedia.org/w/index.php?title=ഷോലെ_വോൾപി&oldid=1728618" എന്ന താളിൽനിന്നു ശേഖരിച്ചത്