ഷെർവുഡ് ആൻഡേഴ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sherwood Anderson
ഷെർവുഡ് ആൻഡേഴ്സൻ
Sherwood Anderson (1933).jpg
Anderson in 1933
ജനനം 1876 സെപ്റ്റംബർ 13(1876-09-13)
Camden, Ohio, United States
മരണം 1941 മാർച്ച് 8(1941-03-08) (പ്രായം 64)
Colón, Panama
തൊഴിൽ Author
ജീവിത പങ്കാളി(കൾ) Cornelia Pratt Lane (1904-1916)
Tennessee Claflin Mitchell (1916-1924)
Elizabeth Prall (1924-1932)
Eleanor Copenhaver (1933-1941)
പ്രധാന കൃതികൾ Winesburg, Ohio
സ്വാധീനിച്ചവർ Mark Twain, Walt Whitman, Ivan Turgenev, Gertrude Stein
സ്വാധീനിക്കപ്പെട്ടവർ Ernest Hemingway, William Faulkner, Erskine Caldwell, Thomas Wolfe, John Steinbeck, J. D. Salinger, Charles Bukowski, John Fante, Ray Bradbury, F. Scott Fitzgerald
ഒപ്പ്
SAndersonSig.jpg

പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരനായിരുന്നു ഷെർവുഡ് ആൻഡേഴ്സൻ. ഒഹയോയിലെ കാംഡെനിൽ 1876 സെപ്. 13-നു ജനിച്ചു. തന്റെ മൂന്നാമത്തെ കൃതിയായ വിൻസ്ബർഗ് ഒഹയോ (Winesburg Ohio, 1919) യിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനായിത്തീർന്നത്. വസ്തുനിഷ്ഠമായ പ്രമേയങ്ങളെ ആൻഡേഴ്സൻ വിഗണിച്ചു. ചെറിയ പട്ടണത്തിൽ ജീവിക്കുന്ന മനുഷ്യരെ, അവരുടെ അന്തരാത്മാവിലേക്കു കടന്ന് അപഗ്രഥിച്ച് ആവിഷ്കരിച്ചിട്ടുള്ള ചെറുകഥകളുടെ സമാഹാരമാണ് പ്രസ്തുത കൃതി. ഷെർവുഡ് ആൻഡേഴ് സൻ

ഭാര്യയായ ടെനിസി മിച്ചലിനെ 1924-ൽ ആൻഡേഴ്സൻ ഉപേക്ഷിച്ചു; അതേ വർഷംതന്നെ എലിസബത്ത് പ്രാലിനെ വിവാഹം ചെയ്തു. ഒഹയോയിലെ ഒരു പെയിന്റ് ഫാക്ടറിയുടെ മാനേജരായിരുന്ന ആൻഡേഴ്സൻ ജോലിയും വീടും വിട്ട് ഷിക്കോഗോയിൽ കുടിയേറിപ്പാർക്കുകയും നിരന്തരമായ സാഹിത്യരചനയിൽ ഏർ​പ്പെടുകയും ചെയ്തു. തുടർന്ന് മൂന്നു കഥാസമാഹാരങ്ങൾകൂടി (ദ് ട്രയംഫ് ഒഫ് ദി എഗ്, 1921; ഹോഴ്സസ് ആൻഡ് മെൻ, 1923; ഡെത് ഇൻ ദ് വുഡ്സ്, 1933) ഇദ്ദേഹം പ്രസിദ്ധീകരിച്ചു. സമകാലികജീവിതത്തിന്റെ ഉത്കണ്ഠയും അസ്വാസ്ഥ്യവുമാണ് ഈ കൃതികളിലെ മുഖ്യപ്രമേയം. ഇതേ വിഷയത്തെ ആധാരമാക്കി ഏതാനും നോവലുകളും (വിൻഡി മക് പേഴ്സൻസ് സൺ, 1916; മാർച്ചിങ് മെൻ, 1917; മെനി മാര്യേജസ്, 1923; ബിയോൺഡ് ഡിസയർ, 1923) ഇദ്ദേഹം രചിച്ചിട്ടുണ്ട്. വ്യവസായവത്കരണം ചെറിയ പട്ടണത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഒരു നോവലിലൂടെ പുവർ വൈറ്റ് (Poor White, 1920) ആൻഡേഴ്സൻ ചിത്രീകരിച്ചു. ആഫ്രോ അമേരിക്കക്കാരുടെ സ്ഥൈര്യത്തെയും വെള്ളക്കാരുടെ അന്തസ്സാരവിഹീനതയെയും താരതമ്യപ്പെടുത്താൻ നോവൽ ശില്പം (ഡാർക് ലാഫ്റ്റർ, 1925) ഇദ്ദേഹം ഉപയോഗിച്ചു. 1924-ൽ പ്രസിദ്ധീകൃതമായ ആത്മകഥ (എ സ്റ്റോറി റ്റെല്ലേഴ്സ് സ്റ്റോറി) വസ്തുതയും കല്പനയും കൂട്ടിക്കലർത്തി രചിച്ചിട്ടുള്ളതാണ്. കുറിപ്പുകളും മറ്റുമായി ചില ഗ്രന്ഥങ്ങൾകൂടി (ദ് മോഡേൺ റൈറ്റർ, 1925; എസ്.ഏസ് നോട്ട് ബുക്ക്, 1926; ടാർ: എ മിഡ്വെസ്റ്റ് ചൈൽഡ്ഹുഡ്, 1926; നിയറർ ദ് ഗ്രാസ് റൂട്ട്സ്, 1929; ഹോം ടൗൺ, 1940; എസ്.ഏസ് മെമ്വാർസ്, 1940) ഇദ്ദേഹം രചിച്ചിട്ടുണ്ട്. അവസാനകാലം റിപ്പബ്ലിക്കൻ കക്ഷിയുടെയും ഡെമോക്രാറ്റിക്കക്ഷിയുടെയും ഓരോ വാരിക പ്രസാധനം ചെയ്തുകൊണ്ട് ഇദ്ദേഹം വെർജീനിയയിൽ താമസമുറപ്പിച്ചു.

പനാമയിലെ കോളനിയിൽ 1941 മാ. 8-ന് ആൻഡേഴ്സൻ നിര്യാതനായി.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻഡേഴ്സൻ, ഷെർവുഡ് (1876 - 1941) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഷെർവുഡ്_ആൻഡേഴ്സൻ&oldid=2787221" എന്ന താളിൽനിന്നു ശേഖരിച്ചത്