Jump to content

ഷെൻസൊയു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shenzhou spacecraft
Diagram of the post-Shenzhou 7 spacecraft
Country of originചൈന
ApplicationsManned spaceflight
Specifications
Design life20 days[അവലംബം ആവശ്യമാണ്]
Launch mass7,840 kilograms (17,280 lb)
Dimensions9.25 by 2.8 metres (30.3 ft × 9.2 ft)
Volume14.00 cubic metres (494 cu ft)
RegimeLow Earth
Production
StatusIn service
Built10
Launched10
Operational0
First launchShenzhou 1, 1999
Last launchShenzhou 10, 2013
Related spacecraft
Derived fromSoyuz[അവലംബം ആവശ്യമാണ്]


അമേരിക്കക്കും സോവിയറ്റ് റഷ്യക്കും ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിച്ച രാഷ്ട്രം എന്ന ബഹുമതി നേടിയ ചൈനയുടെ ഏകോപയോഗ ബഹിരാകാശ വാഹനമാണ് ഷെൻസൊയു (ചൈനീസ്: 神舟; പിൻയിൻ: Shén Zhōu). റഷ്യയുടെ സൊയൂസ് എകോപയോഗ ബഹിരാകാശ വാഹനത്തിന്റെ മാതൃകയിലാണ് ഇത് നിർമിച്ചിരുന്നത്. എന്നാൽ സോയൂസിനെക്കാൾ വലിപ്പം കൂടുതലാണ്. ലോങ്ങ്‌ മാർച്ച് റോക്കറ്റാണ് ഷെൻസൊയുവിന്റെ കാരിയർ റോക്കറ്റ്. ഇതുവരെ മോത്തം 10 വിക്ഷേപണങ്ങൾ ഷെൻസൊയു പരമ്പരയിൽ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ നാലും ആളില്ലാത്ത പരീക്ഷണ വിക്ഷേപണങ്ങളായിരുന്നു. ഷെൻസൊയു 5ൽ യാത്ര ചെയ്ത യാങ്ങ് ലിവെ ആദ്യ ചൈനീസ്‌ ബഹിരാകാശ സഞ്ചാരി എന്ന ബഹുമതിക്കർഹനായി.

ഇതുവരെ വിക്ഷേപിച്ചവ

[തിരുത്തുക]

Missions launched

[തിരുത്തുക]
  • ഷെൻസൊയു 1 – November 19, 1999 – ആദ്യ വിക്ഷേപണം. ആളുകളെ വഹിച്ചിരുന്നില്ല
  • ഷെൻസൊയു 2 – January 9, 2001 – മൃഗങ്ങളെ വഹിച്ചു
  • ഷെൻസൊയു 3 – March 25, 2002 – പരീക്ഷണ ഡമ്മികളെ വഹിച്ചു[1]
  • ഷെൻസൊയു 4 – December 29, 2002 – പരീക്ഷണ ഡമ്മികളെ വഹിച്ചു. ചില പരീക്ഷണങ്ങൾ നടത്തി
  • ഷെൻസൊയു 5 – October 15, 2003 – 14 യാങ്ങ് ലിവേ എന്ന ആദ്യ ചൈനീസ്‌ ബഹിരാകാശ സഞ്ചാരിയെ വഹിച്ചു. പേടകം സുരക്ഷിതമായി തിരിച്ചെത്തി.
  • ഷെൻസൊയു 6 – October 12, 2005 – അഞ്ചു ദിവസത്തെ യാത്രയിൽ ഫെയ് ജുൻലോങ്ങ്‌, നീ ഹൈഷെങ്ങ് എന്നീ രണ്ടു സഞ്ചാരികൾ ബഹിരാകാശത്ത്.
  • ഷെൻസൊയു 7 – September 25, 2008 – സായ് സൈഗങ്ങ്, ലിയു ബോമിംഗ് ജിംഗ് ഹൈപെങ്ങ് എന്നിവർ ബഹിരാകാശത്ത്. ബഹിരാകാശ നടത്തം വിജയകരമായി പരീക്ഷിച്ചു.
  • ഷെൻസൊയു 8 – October 31, 2011 – പരീക്ഷണ ഡമ്മികളുമായി ആളില്ലാത്ത വിക്ഷേപണം, ആദ്യത്തെ ചൈനീസ്‌ ബഹിരാകാശ നിലയം ടിയാൻഗോങ്ങ്‌ 1മായി വിജയകരമായി സന്ധിച്ചു.[2]
  • ഷെൻസൊയു 9 – June 16, 2012 – വനിതയടക്കം മൂന്നുപേരുമായി വിക്ഷേപിച്ചു. ടിയാൻഗോങ്ങ്‌ 1 ബഹിരാകാശ നിലയവുമായി സന്ധിച്ചു. 29 June 2012 ന് രണ്ടാഴക്കാലത്തെ വാസത്തിനോടുവിൽ വിജയകരമായി തിരിച്ചെത്തി.[3][4][5]
  • ഷെൻസൊയു 10 – June 11, 2013 –രണ്ടാമത്തെ വനിതയടക്കം മൂന്നു പേരുമായി വിക്ഷേപിച്ചു രണ്ടു ദിവസത്തിന് ശേഷം ടിയാൻഗോങ്ങ്‌ 1 ബഹിരാകാശ നിലയവുമായി സന്ധിച്ചു.


അവലംബം

[തിരുത്തുക]
  1. "《北京晚报》:探秘"神舟"三号中的"假人"". Retrieved 4 April 2002.
  2. Amos, Jonathan (2011-10-31). "Chinese Shenzhou craft launches on key space mission". BBC. Retrieved 2011-11-01. 'China has taken the next step in its quest to become a major space power with the launch of the unmanned Shenzhou 8 vehicle... The Long March carrier rocket lifted away from the Jiuquan spaceport in the Gobi Desert at 05:58, Tuesday (21:58 GMT Monday). TV cameras relayed the ascent to orbit.' with the two piloted missions to be launched in 2012
  3. "Chinese astronauts return to Earth". 29 June 2012.
  4. David, Leonard (2011-03-07). "China Details Ambitious Space Station Goals". SPACE.com. Retrieved 2011-03-11.
  5. Stephen Clark. "China Sets Summer Launch For Next Human Spaceflight". SpaceflightNow.com. Retrieved 2012-02-18.
"https://ml.wikipedia.org/w/index.php?title=ഷെൻസൊയു&oldid=2710829" എന്ന താളിൽനിന്ന് ശേഖരിച്ചത്