ഷഹനാസ് ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷെഹനാസ് ഹുസൈൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിൽ ബ്യൂട്ടി പാർലർ സംസ്കാരത്തിന് തുടക്കമിട്ട വനിത ആണ് ഷഹനാസ് ഹുസൈൻ . ഹെർബൽ സൗന്ദര്യ വർധക വസ്തു ഉത്പാദകരിൽ അഗ്രഗണ്യയാണ് . ജനനം 5.11.1944. ഹൈദരാബാദിൽ . പഠനത്തിനും പ്രായോഗികപരിശീലനത്തിനുമായി ഡൽഹി ആസ്ഥാനമാക്കി എഴുപതുകളിൽ വുമൺസ് വേൾഡ് ഇന്റർനാഷണൽ (WWI) ആരംഭിച്ചു. ഹെർബൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനായി ലോകമൊട്ടാകെ നാനൂറിലധികം ശാഖകളുണ്ട്. ഷഹനാസിന്റെ പ്രശസ്തരായ ഉപഭോക്താക്കളിൽ ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി, എലിസബത്ത് ടൈലർ, ഡയാനാ രാജകുമാരി എന്നിവരുൾപ്പെടുന്നു. അമേരിക്കൻ മാസികയായ സക്‌സസ്, 1996-ൽ ലോകത്തിലെ ഏറ്റവും മികച്ച വ്യാവസായിക സംരംഭകയായി തെരഞ്ഞെടുത്തു[1]. ഭാരതസർക്കാർ 2006-ലെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[2]

അവലംബം[തിരുത്തുക]

  1. "Courting the Stars". Asiaweek. 1996-07-12. ശേഖരിച്ചത് 2008-06-11.
  2. http://india.gov.in/myindia/padmashri_awards_list1.php?start=430
"https://ml.wikipedia.org/w/index.php?title=ഷഹനാസ്_ഹുസൈൻ&oldid=2338886" എന്ന താളിൽനിന്ന് ശേഖരിച്ചത്