Jump to content

ഷെയ്ലീൻ വുഡ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെയ്ലീൻ വുഡ്ലി
Woodley in 2018
ജനനം
ഷെയ്ലീൻ ഡിയാൻ വുഡ്ലി

(1991-11-15) നവംബർ 15, 1991  (33 വയസ്സ്)
തൊഴിൽ
സജീവ കാലം1999–present

ഷെയ്ലീൻ ഡിയാൻ വുഡ്ലി (ജനനം: നവംബർ 15, 1991) ഒരു അമേരിക്കൻ അഭിനേത്രിയും ആക്റ്റിവിസ്റ്റുമാണ്. ദി ഡൈവേർജന്റ് ചലച്ചിത്രപരമ്പരയിലെ റ്റിസ് പ്രിയർ[1], ദി സീക്രട്ട് ലൈഫ് ഓഫ് ദി അമേരിക്കൻ ടീനേജർ എന്ന ചിത്രത്തിലെ ആമി എന്നീ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടി. കാലിഫോർണിയയിലെ സാൻ ബർണാർഡോനോ കൗണ്ടിയിൽ ജനിച്ച വുഡ്ലി സിമി വാലിയിൽ ആണ് വളർന്നത്. ആന്റണി മെയിൻഡൽനോടൊപ്പം അഭിനയ ക്ലാസ്സുകളിൽ പങ്കെടുത്ത അവർ റീപ്ലേസിങ് ഡാഡ് (1999) എന്ന ടെലിവിഷൻ സിനിമയിലൂടെ അരങ്ങേറ്റം നടത്തി. തുടർന്ന് ടെലിവിഷനിൽ ധാരാളം അതിഥി വേഷങ്ങൾ അവതരിപ്പിച്ചു. എ പ്ലേസ് കോൾഡ് ഹോം (2004), ഫെലിസിറ്റി: ആൻ അമേരിക്കൻ ഗേൾ അഡ്വെഞ്ചർ എന്നീ വേഷങ്ങൾ ശ്രദ്ധേയമായി. 

എച്ച്ബിഒ അവതരിപ്പിച്ച ബിഗ് ലിറ്റിൽ ലൈസ് എന്ന പരമ്പരയിൽ ജെയ്ൻ ചാപ്മാൻ എന്ന വേഷം അഭിനയിച്ചത്. അതിൽ പ്രീമിയം ടൈം അവാർഡിനായി പ്രീമിയം ടൈം അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദ ഡെസെൻഡന്റ്സ് (2011), ദ സ്പെക്ടാക്കുലർ നൗ (2013) മുതലായ ചിത്രങ്ങളിൽ വൂഡ്ലിയുടെ പ്രകടനം ശ്രദ്ധേയമാണ്. ദ ഡെസെൻഡന്റ്സലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും[2] മികച്ച സഹനടിക്കുള്ള ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡ്[1], കാൻ ട്രോഫീ ഷൊപ്പാർഡ് എന്നിവ വിജയിക്കുകയും ചെയ്തു. ദ സ്പെക്ടാക്കുലർ നൗവിലെ അഭിനയത്തിന് സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടി.

2014-ൽ, വെറോണിക്ക റോത്തിന്റെ പ്രശസ്ത മായ ഡൈവേർജന്റ് നോവൽ പരമ്പരയുടെ അതേ പേര് തന്നെയുള്ള ചലച്ചിത്ര ആവിഷ്കരണത്തിൽ വുഡ്ലി ബിയാട്രിസ് “ട്രിസ്” പ്രിയർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് 2014 ൽ, വുഡ്ലി ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന ചിത്രത്തിൽ ഹേസൽ ഗ്രെയ്സ് ലാൻകസ്റ്റർ എന്ന വേഷം അവതരിപ്പിച്ചു[3]. ജോൺ ഗ്രീനിന്റെ അതേ പേര് തന്നെയുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. ഒരു ക്യാൻസർ സപ്പോർട്ട് ഗ്രൂപ്പിൽ നിന്ന് പരിചയപ്പെട്ട സമപ്രായക്കാരനുമായി പ്രണയത്തിലാവുന്ന പതിനാറ് വയസ്സുകാരിയായ ഒരു ക്യാൻസർ രോഗിയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ വുഡ്ലി അവതരിപ്പിച്ചത്.

മുൻകാലജീവിതം

[തിരുത്തുക]

വുഡ്‌ലി വളർന്നത് കാലിഫോർണിയയിലെ സിമി വാലിയിലാണ്. അമ്മ ലോറി (നീ വിക്ടർ), [4] ഒരു സ്കൂൾ ഉപദേഷ്ടാവും അച്ഛൻ ലോണി വുഡ്‌ലി, സ്കൂൾ പ്രിൻസിപ്പലുമാണ്. [5] അവർക്ക് ഒരു ഇളയ സഹോദരനുണ്ട്. [6]

പതിനഞ്ചാമത്തെ വയസ്സിൽ അവർക്ക് സ്കോലിയോസിസ് ഉണ്ടെന്ന് കണ്ടെത്തി. [7] അവരുടെ നട്ടെല്ല് കൂടുതൽ വളയുന്നത് തടയാൻ നെഞ്ചിൽ നിന്ന് ഇടുപ്പിലേക്ക് പ്ലാസ്റ്റിക് ബ്രേസ് ഇട്ടു. [8] വുഡ്‌ലി സിമി വാലി ഹൈസ്‌കൂളിൽ ചേർന്നു.[9]നാലാം വയസ്സിൽ മോഡലായി. ആന്റണി മെയിൻഡിന്റെ അഭിനയ ക്ലാസുകളും പങ്കെടുത്തു. [10]

അഭിനയജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
Year Title Role Notes
2011 ദ ഡിസൻറൻസ് Alexandra "Alex" King
2013 ദി സ്പെക്റ്റാക്കുലർ നൗ Aimee Finecky
2014 വൈറ്റ് ബേർഡ് ഇൻ എ ബ്ലിസാർഡ് Katrina "Kat" Connor
ഡൈവെർജൻറ് Beatrice "Tris" Prior
ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ് Hazel Grace Lancaster
9 കിസ്സസ് Boxing Girl Short film
2015 ദി ഡൈവേർജന്റ് സീരീസ്: ഇൻസർജൻറ് Beatrice "Tris" Prior
2016 ദി ഡൈവേർജന്റ് സീരീസ്: അല്ലെജിയന്റ് Beatrice "Tris" Prior
സ്നോഡൻ Lindsay Mills
2018 അഡ്രിഫ്റ്ര് Post-production

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
1999 Replacing Dad Little Girl Television film
2001–2003 District, TheThe District Kristin Debreno Guest role; 3 episodes
2001–2004 Crossing Jordan Young Jordan Cavanaugh Recurring role; 4 episodes
2003 Without a Trace Young Clare Metcalf Episode: "Clare de Lune"
2003–2004 O.C., TheThe O.C. Kaitlin Cooper Recurring role; 6 episodes
2004 Everybody Loves Raymond Snotty Girl #2 Episode: "Party Dress"
2004 Place Called Home, AA Place Called Home California "Cali" Ford Television film
2004–2005 Jack & Bobby Chloe Benedict Guest role; 2 episodes
2005 Felicity: An American Girl Adventure Felicity Merriman Television film
2005 Once Upon a Mattress Molly Television film
2006 My Name Is Earl Young Gwen Episode: "BB"
2007 CSI: NY Evie Pierpont Episode: "A Daze of Wine and Roaches"
2007 ക്ലോസ് ടു ഹോം Gaby Tursi Episode: "Getting In"
2007 Cold Case Sarah Gunden Episode: "Running Around"
2007 ഫൈനൽ അപ്രോച്ച് Maya Bender Television film
2008–2013 The Secret Life of the American Teenager Amy Juergens Main role; 121 episodes
2017 ബിഗ് ലിറ്റിൽ ലൈസ് Jane Chapman Main role; 7 episodes

സംഗീത വീഡിയോകൾ

[തിരുത്തുക]
Year Title Role Artist
2011 "Our Deal" Day Trotter Best Coast
2016 "Stand Up / Stand N Rock #NoDAPL" Singer Taboo

വീഡിയോ ഗെയിമുകൾ

[തിരുത്തുക]
Year Title Role Notes
2016 Allegiant: VR Experience Beatrice "Tris" Prior (voice)

അവലംബം

[തിരുത്തുക]
  1. 1.0 1.1 Wexler, Sarah (November 16, 2011). "Shailene Woodley on The Descendants, Crying Underwater, and George Clooney's Fart Machine". Vulture. Retrieved April 29, 2014.
  2. "Golden Globes 2012: The Winners List". The Hollywood Reporter. January 15, 2012.
  3. Vilkomerson, Sara (March 19, 2013). "Shailene Woodley offered lead role for 'The Fault in Our Stars'". Entertainment Weekly. Archived from the original on 2014-12-18. Retrieved March 19, 2013.
  4. "Shailene Diann Woodley, Born 11/15/1991". California Birth Index. Archived from the original on November 5, 2015. Retrieved August 10, 2015.
  5. "Shailene Woodley of Simi Vahacererbest y stars with George Clooney in 'The Descendants' » Ventura County Star Mobile". M. vcstar.com. Archived from the original on April 25, 2012. Retrieved November 19, 2012.
  6. Biography Today. Detroit, Michigan: Omnigraphics. 2009. p. 159. ISBN 978-0-7808-1052-5.
  7. Zimmerman, Danielle (March 21, 2014). "Fifteen fun facts about Shailene Woodley and Theo James". Hypable. Archived from the original on April 29, 2014. Retrieved April 29, 2014.
  8. "Biography Today", pp.161–162
  9. Strauss, Bob (July 29, 2013). "Shailene Woodley, Miles Teller experience the coming of age without stereotypes in 'The Spectacular Now'". Los Angeles Daily News. Archived from the original on December 11, 2013. Retrieved December 8, 2013.
  10. "Anthony Meindl Actor's Workshop — Los Angeles Actors Testimonials". Anthonymeindl.com. Archived from the original on April 29, 2009. Retrieved April 11, 2014.
"https://ml.wikipedia.org/w/index.php?title=ഷെയ്ലീൻ_വുഡ്ലി&oldid=4101344" എന്ന താളിൽനിന്ന് ശേഖരിച്ചത്