ഉള്ളടക്കത്തിലേക്ക് പോവുക

ഷെഫാലി ജരിവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെഫാലി ജരിവാല
ജരിവാല 2020 ൽ
ജനനം(1982-12-15)15 ഡിസംബർ 1982
മരണം27 ജൂൺ 2025(2025-06-27) (42 വയസ്സ്)
മറ്റ് പേരുകൾദ കാണ്ടാ ലഗാ ഗേൾ
തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം2002–2025
ജീവിതപങ്കാളിs
​
​
(m. 2004; div. 2009)​

ഒരു ഇന്ത്യൻ നടിയും മോഡലുമായിരുന്ന ഷെഫാലി ജരിവാല ഹിന്ദി ഭാഷയിലെ സംഗീത വീഡിയോകൾ, ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വനിതയായിരുന്നു.[1][2][3] 2002-ൽ പുറത്തിറങ്ങിയ റീമിക്സ് മ്യൂസിക് വീഡിയോ കാണ്ടാ ലഗായിലെ നൃത്തവേഷം വ്യാപകമായ അംഗീകാരം നേടിക്കൊടുത്തതൊടെ "കാണ്ടാ ലഗാ ഗേൾ" എന്ന അപരനാമത്തിൽ അവർ അറിയപ്പെട്ടു. സൽമാൻ ഖാൻ നായകനായി അഭിനയിച്ച മുജ്സെ ഷാദി കരോഗി (2004) എന്ന ഹിന്ദി ചലച്ചിത്രത്തിലെ സഹനടിയുടെ വേഷം ഉൾപ്പെടെ ഏതാനും ഹിന്ദി ചലച്ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായി, ഭർത്താവ് പരാഗ് ത്യാഗിയോടൊപ്പം നാച്ച് ബലിയേ 5, നാച്ച് ബലിയേ 7 തുടങ്ങിയ ഒന്നിലധികം റിയാലിറ്റി ഷോകളിൽ അവർ പങ്കെടുത്തുവരികയായിരുന്നു. 2019ലെ ബിഗ് ബോസ് 13 ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായി അവർ പങ്കെടുത്തു. ശ്രേയസ് തൽപാഡെ നായികയായി പ്രത്യക്ഷപ്പെട്ട എഎൽടി ബാലാജി ഗ്രൂപ്പിന്റെ ബേബി കം നാ (2018) ഉൾപ്പെടെയുള്ള വെബ് പരമ്പരകളിലും അവർ അഭിനയിച്ചു.[4]

ആദ്യകാലം

[തിരുത്തുക]

1982 ഡിസംബർ 15 ന് ഗുജറാത്ത് സംസ്ഥാനത്തെ അഹമ്മദാബാദ് നഗരത്തിൽ ഒരു ഗുജറാത്തി കുടുംബത്തിലാണ് ഷെഫാലി ജരിവാല ഭൂജാതയായത്.[5][6][7][8]

ഗുജറാത്തിലെ സർദാർ പട്ടേൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽനിന്ന് ഇൻഫർമേഷൻ ടെക്നോളജി ഐഛികമായി എഞ്ചിനീയറിംഗ് പഠനം നടത്തി.[8][9]

അവളുടെ അച്ഛൻ ഒരു ചാർട്ടേഡ് അക്കൌണ്ടന്റും മാതാവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലിക്കാരിയുമായിരുന്നു.[10]

കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം നേടിയ വ്യക്തിയാണ് ജരിവാല.[11]

സംഗീത വീഡിയോകളിലെ നൃത്ത പ്രകടനങ്ങൾ നടത്തിയാണ് ഷെഫാലി ജരിവാല വിനോദ വ്യവസായത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. 2002-ൽ പുറത്തിറങ്ങിയ കാണ്ടാ ലഗാ എന്ന ഗാനത്തിന്റെ റീമിക്സ് വീഡിയോയിലൂടെ അവർ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടുകയും ഈ ആൽബം ജനപ്രിയ ഹിറ്റായി മാറിയതോടെ വ്യാപകമായ അംഗീകാരം അവരെ തേടിയെത്തുകയും ചെയ്തു. വീഡിയോയുടെ വിജയം അഭിമുഖങ്ങളിൽ അവർ സ്വയം അംഗീകരിച്ച ഒരു അപരന നാമമായ കാണ്ടാ ലഗാ പെൺകുട്ടി എന്ന് അവരെ വിളിക്കുന്നതിലേക്ക് നയിച്ചു.[10]

2012 ൽ ഗായിക സുനിധി ചൌഹാന്റെ വിവാഹസൽക്കാര വേളയിൽ ഷെഫാലി ജരിവാല.

തുടർന്നുള്ള വർഷങ്ങളിൽ, മറ്റ് നിരവധി സംഗീത ആൽബങ്ങളിൽ പ്രത്യക്ഷപ്പെട്ട ജരിവാല സൽമാൻ ഖാൻ നായകനായി അഭിനയിച്ച മുജ്സേ ഷാദി കരോഗി (2004) ഉൾപ്പെടെയുള്ള എതാനും ഹിന്ദി സിനിമകളിൽ വേഷമിട്ടു. ബോളിവുഡിനിന് പുറമെ, ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിലും വെബ് പരമ്പരകളിലും ജരിവാല പ്രവർത്തിച്ചിട്ടുണ്ട്.[8] 2011-ൽ, തമിഴ് ഹിറ്റ് ചിത്രമായിരുന്ന നാടോഡിഗലിന്റെ റീമേക്കായ കന്നഡ ഭാഷാ ചിത്രം ഹുഡുഗാരുവിൽ പുനീത് രാജ്കുമാർ, യോഗേഷ്, രാധിക പണ്ഡിറ്റ് എന്നിവർക്കൊപ്പം അവർ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിൽ വി. ഹരികൃഷ്ണാ, മംമ്താ ശർമ്മ, നവീൻ മാധവ് എന്നിവർ ആലപിച്ച പങ്കജ എന്ന ഐറ്റം ഡാൻസും അവർ അവതരിപ്പിച്ചു.[12]

2008 ൽ ബൂഗി വൂഗി എന്ന നൃത്ത പരിപാടിയിലൂടെയാണ് അവർ ആദ്യമായി റിയാലിറ്റി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്.[8] പിന്നീട് നാച്ച് ബലിയേ 5 (2012-2013), നാച്ച് ബലിയെ 7 (2015-2016) എന്നീ ഡാൻസ് റിയാലിറ്റി ഷോകളിൽ ഭർത്താവ് പരാഗ് ത്യാഗിയോടൊപ്പം പങ്കെടുത്തു.[13] 2019 നവംബറിൽ റിയാലിറ്റി ടെലിവിഷൻ ഷോയായ ബിഗ് ബോസിന്റെ 13-ാം സീസണിൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായി അവർ പ്രവേശിച്ചു.[8] സഹ മത്സരാർത്ഥി സിദ്ധാർത്ഥ് ശുക്ലയൊടൊപ്പമുള്ള അവരുടെ ഓൺ-സ്ക്രീൻ സാന്നിദ്ധ്യം കാഴ്ചക്കാരിൽ നിന്ന് ഗണ്യമായ ശ്രദ്ധ നേടുകയും ഇതിലെ പങ്കാളിത്തം പൊതു അംഗീകാരം ഒരിക്കൽക്കൂടി നേടുന്നതിന് കാരണമാവുകയും ചെയ്തു.[10]

വ്യക്തിജീവിതം

[തിരുത്തുക]

കൌമാരപ്രായത്തിൽ അപസ്മാരം കണ്ടെത്തിയതിനെക്കുറിച്ച് പൊതു അഭിമുഖങ്ങളിൽ ജരിവാല പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. 15-ാം വയസ്സിൽ അവർക്ക് ആദ്യമായി അപസ്മാരം അനുഭവപ്പെടുകയും പത്ത് വർഷത്തോളം വൈദ്യചികിത്സയ്ക്ക് വിധേയയാകുകയും ചെയ്തു. ഈ അവസ്ഥ കൈകാര്യം ചെയ്യാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും തന്നെ സഹായിച്ചത് യോഗ, ഫിറ്റ്നസ് പരിശീലനങ്ങൾ എന്നിവയാണെന്ന് അവർ പറഞ്ഞിരുന്നു.[10]

2004ൽ സംഗീതജ്ഞനും മീറ്റ് ബ്രദേഴ്സ് ജോഡികളിലൊരാളുമായ ഹർമീത് സിംഗിനെ ജരിവാല വിവാഹം കഴിച്ചു. ജരിവാല ഉന്നയിച്ച ഗാർഹിക പീഡന ആരോപണത്തെത്തുടർന്ന് 2009 ൽ ദമ്പതികൾ വിവാഹമോചനം നേടി.[14][15]

2014 ഓഗസ്റ്റിൽ, നാല് വർഷത്തെ ബന്ധത്തെത്തുടർന്ന് അവർ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു.[16][17][18]

മുംബൈയിലെ ഓഷിവാര പരിസരത്തെ ഭവനത്തിൽവച്ചുണ്ടായ ദേഹാസ്വാസ്ഥ്യം ഹൃദയാഘാതമാണെന്ന് സംശയിക്കപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷെഫാലി 2025 ജൂൺ 27 ന് 42 ആം വയസ്സിൽ അന്തരിച്ചു.[19] വെള്ളിയാഴ്ച് രാത്രി ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഭർത്താവ് പരാഗ് ത്യാഗി ഷെഫാലിയെ മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.മെഡിക്കൽ മേൽനോട്ടത്തിൽ വർഷങ്ങളായി ഉപയോഗിക്കുന്ന പ്രായം കുറയ്ക്കുന്നതിനുള്ള കുത്തിവയ്പ്പിനൊപ്പം അന്ന് വൈകുന്നേരം അവർ പതിവ് മരുന്നുകളും കഴിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആ രാത്രിയിൽ, അവളുടെ രക്തസമ്മർദ്ദം ഗണ്യമായി കുറയുകയും വിറയൽ തുടങ്ങുകയും ചെയ്തതൊടെ, കുടുംബം അവരെ ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച കുടുംബാംഗങ്ങൾ സംഘടിപ്പിച്ച സത്യനാരായണ പൂജയുടെ ഭാഗമായി ഉപവാസത്തിലായിരുന്ന ഷെഫാലി ഉച്ചയ്ക്കുശേഷം പതിവുപോലെ പ്രായം കുറയ്ക്കാനുള്ള മരുന്നിൻറെ കുത്തിവയ്പ്പെടുത്തിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് സങ്കീർണതകൾക്ക് കാരണമായിരിക്കാം.[20] കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് സംഘങ്ങൾ അവരുടെ വസതിയിൽ നിന്ന് മെഡിക്കൽ സാമ്പിളുകൾ ശേഖരിച്ചു. 2025 ജൂൺ 28 ന് മുംബൈ അവരുടെ അന്ത്യകർമങ്ങൾ നടത്തുകയും അടുത്ത ദിവസം ജൂൺ 29 ന് അവരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുകയും ചെയ്തു.[21]

ചലച്ചിത്രരചന

[തിരുത്തുക]

ടെലിവിഷൻ

[തിരുത്തുക]
വർഷം. കാണിക്കുക റോൾ കുറിപ്പുകൾ
2008 ബൂഗി വൂഗി മത്സരാർത്ഥി ഡാൻസ് റിയാലിറ്റി ഷോ
2012–2013 നാച്ച് ബലിയേ 5 മത്സരാർത്ഥി പരാഗ് ത്യാഗിയുമായി ജോടിയാക്കി
2015–2016 നാച്ച് ബലിയേ 7 മത്സരാർത്ഥി പരാഗ് ത്യാഗിയുമായി ജോടിയാക്കി
2019–2020 ബിഗ് ബോസ് 13 മത്സരാർത്ഥി വൈൽഡ് കാർഡായി പ്രവേശിച്ചു
2024 ഷൈത്താനി റാസ്മെയ്ൻ കാപാലിക ആവർത്തിച്ചുള്ള റോൾ [22]
വർഷം. സിനിമ റോൾ ഭാഷ കുറിപ്പുകൾ
2004 മുജ്സേ ഷാദി കരോഗി ബിജ്ലി ഹിന്ദി കാമിയോ രൂപം [23]
2011 ഹുദുഗാരു പങ്കജ കന്നഡ "പങ്കജ" എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ടു [12]

വെബ് സീരീസ്

[തിരുത്തുക]
വർഷം. പരമ്പര റോൾ പ്ലാറ്റ്ഫോം
2018 ബേബി കം നാ സാറ എഎൽടി ബാലാജി [24]

സംഗീത വീഡിയോകൾ

[തിരുത്തുക]
വർഷം. ആൽബം പാട്ട് ഗായകൻ
2002 ഡി. ജെ. ഡോൾ-കാന്ത ലഗ റീമിക്സ് "കാണ്ടാ ലഗാ" ഡി. ജെ ഡോൾ [25]
2004 മധുരമുള്ള തേൻ മിശ്രിതം "കഭി ആർ കഭി പാർ റീമിക്സ്" സ്മിത
2004 ദ റിട്ടേൺ ഓഫ് ദ കാന്ത മിക്സ് വാല്യം. 2 "കാണ്ടാ ലഗ" ഡി. ജെ. ഡോൾ

പരാമർശങ്ങൾ

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
  1. ↑ "Mika Singh mourns loss of close friend Shefali Jariwala, says "life is so unpredictable". The Hindu (in ഇംഗ്ലീഷ്). 28 June 2025. Retrieved 28 June 2025.
  2. ↑ Shefali Jariwala : মুখ ফিরিয়েছে বলিউড, হট শেফালির হাত ধরে এবার 'কাঁটা লাগবে' বাংলাদেশে. The Bengali Chronicle (in Bengali). 13 July 2022. Archived from the original on 10 August 2022. Retrieved 10 August 2022.
  3. ↑ "Shefali Jariwala on her web show Baby Come Naa: There isn't any ..." November 2018. Archived from the original on 5 September 2019. Retrieved 5 September 2019.
  4. ↑ "Bigg Boss 13: Shefali Jariwala to enter as wild card, Rashami Desai and Arti Singh fight over Sidharth Shukla". hindustantimes.com. 30 October 2019. Archived from the original on 2 November 2019. Retrieved 2 November 2019.
  5. ↑ कोण आहे शेफाली जरीवाला [Who is Shefali Jariwala?]. ABP Majha (in മറാത്തി). Retrieved 28 June 2025.
  6. ↑ Mehzabeen, Mallika (22 April 2025). "Meet actress who became an overnight sensation at 19, one song changed her life, worked with Akshay Kumar, Salman Khan, hasn't done any movies in 20 years, she is…". India.com (in Indian English). Retrieved 28 June 2025.
  7. ↑ Saini, Mohit (23 April 2025). भी जलवा बरकरार, Shefali Jariwala की लाइफस्टाइल देख दंग रह जाएंगे [Still a sensation, you will be stunned to see Shefali Jariwala's lifestyle]. Aaj Samaj (in ഹിന്ദി). Retrieved 28 June 2025.
  8. 1 2 3 4 5 એક ગીતથી રાતોરાત સ્ટાર बनी હતી ગુજરાતી પરિવારમાં જન્મેલી શેફાલી જરીવાલા, આણંદમાં કર્યું હતું એન્જિનિયરિંગ [Shefali Jariwala, born in a Gujarati family, became an overnight star with one song; studied engineering in Anand]. Gujarat Samachar (in ഗുജറാത്തി). 28 June 2025. Archived from the original on 2025-07-03. Retrieved 28 June 2025.
  9. ↑ "Shefali Jariwala made her Bollywood debut with not one, but two superstars; her debut film was one of the biggest hits of 2004. A look at her educational qualifications". The Economic Times (in ഇംഗ്ലീഷ്). 28 June 2025. Retrieved 28 June 2025.
  10. 1 2 3 4 બોલીવૂડ અભિનેત્રી શેફાલી જરીવાલાનું નિધન, મૃત્યુનું કારણ હજુ અસ્પષ્ટ [Bollywood actress Shefali Jariwala passes away, cause of death still unclear] (in ഗുജറാത്തി). BBC News Gujarati. 27 June 2025. Retrieved 28 June 2025.
  11. ↑ "Shefali Zariwala enters matrimony with Parag Tyagi". Zee News (in ഇംഗ്ലീഷ്). 19 August 2014. Retrieved 28 January 2020.
  12. 1 2 "Did you know Shefali Jariwala made her Kannada debut alongside the late actor Puneeth Rajkumar in Hudugaru?". The Times of India (in ഇംഗ്ലീഷ്). 28 June 2025. Retrieved 28 June 2025.
  13. ↑ "Shefali Jariwala dies: You won't believe how much she was paid for song Kaanta Laga, the amount was Rs..." India.com (in ഇംഗ്ലീഷ്). 29 June 2025. Retrieved 29 June 2025.
  14. ↑ "TV actor Shefali Jariwala of 'Kaanta Laga' fame dies at 42 - The Hindu". The Hindu (in ഇംഗ്ലീഷ്). 28 June 2025. Retrieved 29 June 2025.
  15. ↑ "Shefali Jariwala On Divorce From Harmeet Singh: "Not Every Kind Of Violence Is Physical"". NDTV (in ഇംഗ്ലീഷ്). 3 May 2021. Retrieved 28 Jun 2025.
  16. ↑ "Who is Shefali Jariwala's husband Parag Tyagi? All you need to know about the actor". The Times of India. 28 June 2025. Retrieved 28 June 2025.
  17. ↑ "શેફાલી જરીવાલા અને બિગ બોસના આઠ સ્પર્ધકનું મોત" [Shock after the death of Shefali Jariwala and eight Bigg Boss contestants]. Sandesh (in ഗുജറാത്തി). 28 June 2025. Retrieved 28 June 2025.
  18. ↑ "Television Celebrity Who Move on from Their Ex and Find a Love Again". The Times of India. 17 August 2019. Retrieved 17 August 2019.
  19. ↑ "Shefali Jariwala, Actress and Model, Dies at 42, Police Launch Investigation into Her Death". People (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 29 June 2025.
  20. ↑ "Shefali Jariwala kept fast, eaten…; sudden drop in blood pressure caused…, say police". India.com (in ഇംഗ്ലീഷ്). 30 June 2025. Retrieved 30 June 2025.
  21. ↑ "Jariwala had taken her usual pills and anti-aging injection after which her BP dropped drastically: Police". The Indian Express (in Indian English). 29 June 2025. Retrieved 29 June 2025.
  22. ↑ "Shefali Jariwala opens up on her role as Kapalika in Shaitani Rasmein". Mid-Day. 27 December 2023. Retrieved 28 June 2025.
  23. ↑ "Shefali Jariwala dies at 42, remembering her impactful cameo in Mujhse Shaadi Karogi". Hindustan Times. 28 June 2025. Retrieved 28 June 2025.
  24. ↑ "Shreyas Talpade mourns his 'Baby Come Naa' co-star Shefali Jariwala: 'So hard to believe'". News18. 28 June 2025. Retrieved 28 June 2025.
  25. ↑ "'Kaanta Laga' item girl Shefali Zariwala secretly marries boyfriend Parag Tyagi". India TV News. 14 August 2014. Retrieved 3 April 2019.
"https://ml.wikipedia.org/w/index.php?title=ഷെഫാലി_ജരിവാല&oldid=4656035" എന്ന താളിൽനിന്ന് ശേഖരിച്ചത്