ഷൂബിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷൂബിൽ
Balaeniceps rex.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Bonaparte, 1853
Genus:
Balaeniceps

Gould, 1850
Species:
B. rex
Binomial name
Balaeniceps rex
Gould, 1850
Shoebilldistributionmap.png
Shoebill range

വേൽഹെഡ് (whalehead) അല്ലെങ്കിൽ ഷൂ-ബിൽഡ് സ്റ്റോർക്ക് എന്നീ പേരുകളിലറിയപ്പെടുന്ന ഷൂബിൽ (Balaeniceps rex) കൊറ്റിയെപ്പോലെ വലിയ കൊക്കുള്ള പക്ഷിയാണ്. ഉഷ്ണമേഖലയായ കിഴക്കൻ ആഫ്രിക്കയിലാണ് സാധാരണയായി കണ്ടുവരുന്നത്. 19-ാം നൂറ്റാണ്ടിൽ മാത്രം കണ്ടെത്തിയ ഈ പക്ഷിയുടെ കൊക്ക് കണ്ടാൽ ഒറ്റ നോട്ടത്തിൽ ഷൂസു പോലെയുള്ള പ്രതീതി ജനിപ്പിക്കും. നാലര അടിയോളം നീളവും ഏഴു കിലോവരെ തൂക്കവുമുള്ള വലിയൊരു നീർപ്പക്ഷിയാണ് ഷൂബിൽ. ദേശാടനപക്ഷികൾ അല്ലാത്തതിനാൽ ജീവിതകാലം മുഴുവനും വാസസ്ഥലത്തിന്റെ പരിധിക്കുള്ളിൽ സഞ്ചരിക്കുന്നു. ആഫ്രിക്ക, കോംഗോ, റുവാണ്ട, എത്യോപ്യ, സുഡാൻ, ടാൻസാനിയ, ഉഗാണ്ട തുടങ്ങി ഒൻപതോളം ആഫ്രിക്കൻ രാജ്യങ്ങളിലെ ചതുപ്പുകളും നീർത്തടങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു[2]. പൊതുവെ ഒറ്റയ്ക്ക് കഴിയാനിഷ്ടമുള്ള കൂട്ടരാണിവ. ഇണപ്പക്ഷികളാണെങ്കിൽ കൂടി ഇവ ഒരു പ്രദേശത്തിന്റെ രണ്ടറ്റങ്ങളിലെ താമസിക്കൂ. കാഴ്ചയിൽ കൊക്കിനോട് സാമ്യമുണ്ടെങ്കിലും കുടുംബപരമായി നോക്കിയാൽ ഷൂബില്ലുകളുടെ ഏറ്റവുമടുത്ത ബന്ധുക്കൾ പെലിക്കണുകളാണ്. എന്നാൽ ഇവയ്ക്ക് ഹാമർകോപ് എന്നൊരു പക്ഷിയുമായി ഘടനാസാമ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട് .വലിയ കൊക്കിനുപുറമെ വലിയ കാല്പാദങ്ങളും ഇവയ്ക്കുണ്ട്. താറാവിന്റേതുപോലുള്ള കാല്പാദങ്ങളിൽ നാലുവിരലുകൾ ഉണ്ടാകും. നടുവിരലിന് ഏതാണ്ട് 18 സെന്റിമീറ്ററാണ് നീളം. വെള്ളത്തിനുമുകളിലെ ചെടിപടർപ്പുകളിലും മറ്റും ഏറെനേരം ഉറച്ചുനിൽക്കാൻ ഈ വമ്പൻപാദങ്ങൾ ഷൂബില്ലുകളെ സഹായിക്കുന്നു. നിശ്ശബ്ദരെങ്കിലും ആശയവിനിയത്തിന് ചുണ്ടുകളാൽ ഘടഘടാരവം ഉയർത്തുന്നു. ചെറുതും വലുതുമായ മത്സ്യങ്ങളാണ് ഇഷ്ടഭക്ഷണം. മീനിനുപുറമെ തവളകൾ, പാമ്പുകൾ, ചെറുമുതലകൾ, മറ്റുജലപക്ഷികളുടെ കുഞ്ഞുങ്ങൾ, തുടങ്ങിയവയെയും ഇവ അകത്താക്കും. വെള്ളക്കെട്ടുകൾ നിറഞ്ഞ ധാരാളം തീറ്റ ലഭിക്കുന്ന പ്രദേശങ്ങളിൽ മാറി മാറി ഇവ താമസിക്കാറുണ്ട്.

ഏതാണ്ട് 50 വർഷമാണ് ഷൂബില്ലിന്റെ ആയുസ്സ്. ആയുസ്സ് കൂടുതലാണെങ്കിലും ഇവ വംശനാശത്തിന്റെ വക്കിലാണ്. കാട്ടുതീ, വനനശീകരണം, കാലിവളർത്തൽ, വരൾച്ച തുടങ്ങി പലകാരണങ്ങളാൽ കാടുകളും ചതുപ്പുകളും നീർപ്രദേശങ്ങളൊക്കെ കുറഞ്ഞുവരുന്നതും അനധികൃതവേട്ടയാടലുമൊക്കെ ഇവയ്ക്ക് ഭീഷണിയാകുന്നു. ഇന്ന് ലോകത്തിൽ 5000 മുതൽ 8000 ഷൂബില്ലുകൾ മാത്രമേ അവശേഷിക്കുന്നുളളൂ എന്നാണ് കണക്ക്. മനുഷ്യനോട് വിധേയത്വം കാണിക്കുന്ന പക്ഷിയാണിത്. മറ്റുപക്ഷികളെ അപേക്ഷിച്ച് ഷൂബില്ലുകളുടെ വളർച്ച വളരെ സാവധാനത്തിലാണ്. ഏതാണ്ട് ഒന്നരമാസത്തിലധികം സമയമെടുത്താണ് ഇവ പറക്കാൻ തുടങ്ങുന്നത്. പറന്നുതുടങ്ങിയാലും ഒരു മാസക്കാലം മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ഭക്ഷണമെത്തിച്ചു കൊടുക്കാറുണ്ട്. പ്രത്യുൽപ്പാദനകാലം കഴിയുമ്പോഴേയ്ക്കും ഒരു കുഞ്ഞ് മാത്രമേ സാധാരണ അവശേഷിക്കാറുള്ളൂ.

ജൈവവർഗ്ഗീകരണശാസ്ത്രം[തിരുത്തുക]

പുരാതന ഈജിപ്തുകാരുടെയും അറബികളുടെയും ഇടയിൽ ഷൂബിൽ അറിയപ്പെട്ടിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടുവരെ വർഗ്ഗീകരണം നടന്നിരുന്നില്ല. കൊറ്റിയെപ്പോലെ കാണപ്പെടുന്നതുകൊണ്ട് ആദ്യം സികോണിഫോംസ് (Ciconiiformes) നിരയിൽ വർഗ്ഗീകരണം നടന്നുവെങ്കിലും പിന്നീട് ജനിതക അടിസ്ഥാനത്തിൽ ഇതിനെ പെലിക്കണിഫോംസ് (Pelecaniformes) നിരയിൽ ഉൾപ്പെടുത്തി. സിബ്ലി-അൽക്വിസ്റ്റ് വർഗ്ഗീകരണം (Sibley-Ahlquist taxonomy) പ്രകാരം സികോണിഫോംസ് നിരയിൽ ഉൾപ്പെടുത്താനാവാത്തവിധം വസ്തുതകളുണ്ടെന്ന് തെളിഞ്ഞു. ആന്തരിക താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഷൂബില്ലുകൾക്ക് പെലിക്കണുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി[3]. കോൺസ്റ്റാറ്റിൻ മിഖെയിലോവ് 1995-ൽ എഗ്ഗ് ഷെല്ലിന്റെ മാക്രോസ്കോപ്പിക്ക് അനലിസിസ് മുഖേന ഷൂബില്ലുകൾക്ക് കൂടുതൽ സാമ്യം പെലിക്കണിഫോംസ് നിരയോടാണെന്ന് തെളിഞ്ഞു. 2002-ൽ ഹാഗിയുടെ ജൈവരാസപ്രക്രിയയുടെ അടിസ്ഥാനത്തിൽ ഷൂബില്ലുകൾക്ക് കൊക്കുകളോട് സാമ്യമുണ്ടെന്ന് കണ്ടെത്തി. സമീപകാലത്ത് നടത്തിയ ഡി.എൻ.എ (DNA) പഠനത്തിലൂടെ ഷൂബില്ലുകളുടെ സ്ഥാനം പെലിക്കണിഫോംസ് നിരയിലാണെന്ന് തെളിഞ്ഞു[4].

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Balaeniceps rex". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
  2. del Hoyo, J. Elliott, A. & Sargatal, J. (editors). (1992) Handbook of the Birds of the World. Volume 1: Ostrich to Ducks. Lynx Edicions. ISBN 84-87334-10-5
  3. Mayr, Gerald (2003). "The phylogenetic affinities of the Shoebill (Balaeniceps rex)" (PDF). Journal für Ornithologie. doi:10.1046/j.1439-0361.2003.03002.x.
  4. Hackett, SJ; Kimball, RT; Reddy, S; Bowie, RC; Braun, EL; Braun, MJ; Chojnowski, JL; Cox, WA; Han, KL; മറ്റുള്ളവർക്കൊപ്പം. (2008). "A phylogenomic study of birds reveals their evolutionary history" (PDF). Science. 320 (5884): 1763–8. doi:10.1126/science.1157704. PMID 18583609.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

Muir, Allan; King, C.E. (January 2013). "Management and husbandry guidelines for Shoebills Balaeniceps rex in captivity". International Zoo Yearbook. 47 (1): 181–189. doi:10.1111/j.1748-1090.2012.00186.x. Guillet, A (1978). "Distribution and Conservation of the Shoebill (Balaeniceps Rex) in the Southern Sudan". Biological Conservation. 13 (1): 39–50. doi:10.1016/0006-3207(78)90017-4.

Tomita, Julie. "Challenges and successes in the propagation of the Shoebill Balaeniceps rex: with detailed observations from Tampa's Lowry Park Zoo, Florida". International Zoo Yearbook. 132 (1): 69–82. doi:10.1111/izy.12038.

John, Jasson; Nahonyo, Cuthbert; Lee, Woo; Msuya, Charles (March 2013). "Observations on nesting of shoebill Balaeniceps rex and wattled crane Bugeranus carunculatus in Malagarasi wetlands, western Tanzania". African Journal of Ecology. 51 (1): 184–187. doi:10.1111/aje.12023.

പുറം കണ്ണി[തിരുത്തുക]

Wikisource-logo.svg
"https://ml.wikipedia.org/w/index.php?title=ഷൂബിൽ&oldid=3119984" എന്ന താളിൽനിന്ന് ശേഖരിച്ചത്