Jump to content

ഷുങ്നാക്ക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷുങ്നാക്ക്

Isiŋnaq , Nuurviuraq
Location in Northwest Arctic Borough and the state of Alaska.
Location in Northwest Arctic Borough and the state of Alaska.
CountryUnited States
StateAlaska
BoroughNorthwest Arctic
IncorporatedMay 4, 1967[1]
ഭരണസമ്പ്രദായം
 • MayorMelvin Lee[2]
 • State senatorDonald Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ9.6 ച മൈ (24.9 ച.കി.മീ.)
 • ഭൂമി8.4 ച മൈ (21.7 ച.കി.മീ.)
 • ജലം1.3 ച മൈ (3.3 ച.കി.മീ.)
ഉയരം
144 അടി (44 മീ)
ജനസംഖ്യ
 (2010)[3]
 • ആകെ262
 • ജനസാന്ദ്രത30.6/ച മൈ (11.8/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99773
Area code907
FIPS code02-70100

ഷുങ്നാക്ക് (Isiŋnaq or Nuurviuraq in Iñupiaq) നോർത്ത് വെസ്റ്റ് ആർട്ടിക് ബറോയിലുള്ള, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെയുള്ള ജനസംഖ്യ 262 ആണ്.

ചരിത്രം

[തിരുത്തുക]

കൊച്ചുക്ക് എന്ന പേരിലറിയപ്പെട്ടിരുന്ന ഗ്രാമം പിന്നീട് ഷുങ്നാക്ക് എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെടുകയും 1920 മുതൽ ആളുകൾ ഇവിടെ താമസം ആരംഭിക്കുകയും ചെയ്തു. 1899 മുതൽ വാസമുണ്ടായിരുന്ന ഈ ഭാഗത്തെ യഥാർത്ഥ ഗ്രാമമായ കോബുക്ക് ഏകദേശം 10 മൈൽ അകലെയാണ്. ഈ ഗ്രാമം വെള്ളപ്പൊക്കവും മറ്റും കാരണം ആളുകൾ ഉപേക്ഷിച്ചു പോയി. ഇപ്പോഴും പഴയ ഗ്രാമത്തിൽ ഏതാനും പേർ താമസിക്കുന്നു. പട്ടണത്തിന് ഷുങ്നാക്ക് എന്ന പേരു വന്നത് എസ്കിമോ പദമായ "issingnak," (Jade) എന്ന പേരിൽ നിന്നാണ്. സമീപ പ്രദേശങ്ങളിൽ കണ്ടുവന്നിരുന്ന ജേഡ് എന്ന കല്ലിൽ നിന്നാണ് ഈ പേരു വന്നത്[4]

ഷുങ്നാക്ക് പട്ടണത്തിലെ ആദ്യ പോസ്റ്റ്മാൻ 1903 സെപ്റ്റംബർ 24 നു നിയമിതനായ മാർട്ടിൻ എഫ്. മോറൻ ആയിരുന്നു.[5]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഷുങ്നാക്ക് പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 66°53′09″N 157°08′15″W / 66.885846°N 157.137458°W / 66.885846; -157.137458 [6] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ ചുറ്റളവ് 9.6 ചതുരശ്ര മൈൽ (25 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 8.4 ചതുരശ്ര മൈൽ (22 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും 1.3 ചതുരശ്ര മൈൽ (3.4 ചതുരശ്ര കിലോമീറ്റർ) അതായത് (13.10 ശതമാനം) ഭാഗം വെള്ളവുമാണ്.




അവലംബം

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 143.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 148.
  3. "2010 City Population and Housing Occupancy Status". U.S. Census Bureau. Archived from the original on July 21, 2011. Retrieved May 14, 2012.
  4. "NWArctic". Archived from the original on 2007-08-17. Retrieved 2016-10-20.
  5. Dickerson, Ora B. (1989) 120 Years of Alaska Postmasters, 1867-1987, p. 63. Scotts, Michigan: Carl J. Cammarata. A photograph of George Cleveland (postmaster 1949-77), outside the Co-op Store/Post Office, appears on the cover of the book.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഷുങ്നാക്ക്,_അലാസ്ക&oldid=3646375" എന്ന താളിൽനിന്ന് ശേഖരിച്ചത്