ഷീ ഈസ് ദ മാൻ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഷീ ഈസ് ദ മാൻ | |
---|---|
സംവിധാനം | ആൻഡി ഫിക്ക്മാൻ |
നിർമ്മാണം | ലോറൻ ഷൂളർ ഡോണർ എവാൻ ലെസ്ലി |
രചന | വില്യം ഷേക്സ്പിയർ (play) എവാൻ ലെസ്ലീ (story by and screenplay) കാരൻ മക്കുള്ള ലുട്സ് കിഴ്സ്റ്റൻ സ്മിത്ത് |
അഭിനേതാക്കൾ | അമാൻഡാ ബൈനസ് ജെയിംസ് കിർക്ക് ജൂലി ഹഗേർട്ടി ചാനിങ് ടാട്ടം ലോറ റാംസെ റോബർട്ട് ഹോഫ്മാൻ അലെക്സ് ബ്രെക്കെൻറിഡ്ജ് എമിലി പെർക്കിൻസ് അമന്ദ ക്രൂ ജോനാഥൻ സാഡോവിസ്കി ജെയിംസ് സ്നൈഡർ ക്ലിഫ്ടൺ മുറെ ഡേവിഡ് ക്രോസ് വിന്നി ജോൺസ് ബ്രാൻഡൺ ജേ മക്ലാറൻ |
വിതരണം | യു.എസ്.എ. ഡ്രീംവർക്ക്സ് അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് ലേക്ഷോർ എന്റർടെയ്ന്മെന്റ് |
റിലീസിങ് തീയതി | മാർച്ച് 17 2006 (യു.എസ്.), (കാനഡ) ഏപ്രിൽ 6 2006 (ഓസ്ട്രേലിയ) ഏപ്രിൽ 7 2006 (യു.കെ.) |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $20,000,000 |
സമയദൈർഘ്യം | 105 മിനിറ്റുകൾ |
വില്യം ഷേക്സ്പിയറിന്റെ ട്വൽത്ത് നൈറ്റ്,[1] വാട്ട് യൂ വിൽ എന്നീ നാടകങ്ങളെ ആസ്പദമാക്കി ആൻഡി ഫിക്ക്മാൻ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ് ഷീ ഈസ് ദ മാൻ. അമാൻഡാ ബൈനസ്, ചാനിങ് ടാട്ടം, ഡേവിഡ് ക്രോസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥ
[തിരുത്തുക]ഒരു ഹൈസ്കൂൾ ഫുട്‍ബോൾ കളിക്കാരിയാണ് വയോള ഹേസ്റ്റിംഗ്സ്(അമാൻഡാ ബൈനസ്). സ്കൂളിൽ നിന്ന് പെൺകുട്ടികളുടെ ഫുട്‍ബോൾ സംഘത്തെ നീക്കം ചെയ്യുന്നു. ആൺകുട്ടികളുടെ ഫുട്‍ബോൾ സംഘത്തിൽ ചേരാനുള്ള വയോള ഹേസ്റ്റിംഗ്സ് അഭ്യർത്ഥന കോച്ച് തള്ളികളയുന്നു.
സെബാസ്റ്റ്യൻ ഹേസ്റ്റിംഗ്സ് വയോളയുടെ ഇരട്ട സഹോദരനാണ്. ശരീരപ്രകൃതിയിലും അവർ ഒരു പോലെയാണ്. സംഗീത മത്സരത്തിൽ പങ്കെടുക്കാനായി രഹസ്യമായി ലണ്ടനിൽ പോകാൻ സെബാസ്റ്റ്യൻ തീരുമാനിക്കുന്നു. തനിക്ക് അസുഖമാണെന്നും അതിനാൽ താൻ ഹോസ്റ്റലിൽ കഴിയുകയാണെന്നും മാതാപിതാക്കളോട്(അവർ വേർപിരിഞ്ഞു) പറയാൻ വയോളയോട് സെബാസ്റ്റ്യൻ പറയുന്നു. സെബാസ്റ്റ്യൻറെ സ്കൂളായ ലിറിയയിൽ സെബാസ്റ്റ്യന് പകരം പോകാനും ആൺകുട്ടികളുടെ ഫുട്‍ബോൾ ടീമിൽ ചേരാനും വയോള തീരുമാനിക്കുന്നു. വയോളയുടെ സുഹൃത്തുക്കളായ പോൾ, കയ(അമാൻഡാ ക്രൂ), യൊവോൺ എന്നിവരുടെ സഹായത്താൽ വയോള സെബാസ്റ്റ്യൻറെ വേഷം കെട്ടുന്നു.
ലിറിയയിൽ വയോളയ്ക്ക് റൂംമേറ്റായി കിട്ടുന്നത് ഡ്യൂക്ക് ഓർസിനോ(ചാനിങ് ടാട്ടം) എന്ന സ്ട്രൈക്കെറെയാണ്. യഥാർത്ഥ സെബാസ്റ്റ്യൻറെ ഗേൾ ഫ്രണ്ട് മൊണീക്കുമായുള്ള ബന്ധം നിർത്തുന്നു. ഡ്യൂക്കും സുഹൃത്തുക്കളും കൂടുതൽ അടുത്തു. ആദ്യ നിര കളിക്കാരിയായ വയോളയുടെ കഴിവുകൾ കോൺവാൾസിനെതിരെ കളിക്കാൻ പര്യാപ്തമായിരുന്നില്ല.
ഡ്യൂക്കുമായി നേരം ചിലവഴിച്ചപ്പോൾ ഡ്യൂക്കിനെ താൻ സ്നേഹിക്കുന്നു എന്ന് വയോളയ്ക്ക് മനസ്സിലായി. വയോളയുടെ ലാബ് പങ്കാളിയായ ഒളിവിയയെയാണ് ഡ്യൂക്ക് ഇഷ്ടപ്പെട്ടത്. ഒളിവിയയുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാമെങ്കിൽ താൻ അധിക പരിശീലനം തരാമെന്ന് ഡ്യൂക്ക് വയോളയോട് പറഞ്ഞു. പരിശീലനം കണ്ട കോച്ച് വയോളയെ ടീമിലേക്ക് എടുത്തു. ഒളിവിയ സെബാസ്റ്റ്യനെ ഇഷ്ടപ്പെട്ടു. ഈ സമയം വയോള ആരാണെന്ന് മൊണീക്കയും മാൽക്കോമും അറിയുന്നു.
ഈ സമയം യഥാർത്ഥ സെബാസ്റ്റ്യൻ ലണ്ടനിൽ നിന്നും ലിറിയയിലേക്ക് വന്നു. അപ്പോൾ ഒളിവിയ ഓടി വന്ന് സെബാസ്റ്റ്യനെ ചുംബിച്ചു. ഇത് ഡ്യൂക്ക് കണ്ടു. തന്നെ ചതിച്ചെന്ന് ഡ്യൂക്ക് ചിന്തിച്ചു. ഡ്യൂക്ക് വയോളയെ മുറിയിൽ നിന്ന് ഇറക്കിവിട്ടു.
മത്സരം നടക്കുന്ന ദിവസം വയോളയാണ് സെബാസ്റ്റ്യനെന്ന് മൊണീക്കയും മാൽക്കോമും പ്രിൻസിപ്പിലിനോട് പറയുന്നു. വയോള അധികമായി ഉറങ്ങിപ്പോയി. യഥാർത്ഥ സെബാസ്റ്റ്യൻ മത്സരത്തിനിറങ്ങി. എന്നാൽ പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ ഹേസ്റ്റിംഗ്സ് ഒരു പെൺകുട്ടിയാണെന്ന് പറയുന്നു. യഥാർത്ഥ സെബാസ്റ്റ്യൻ അര ഭാഗം കാണിച്ച് താൻ ആൺകുട്ടിയാണെന്ന് തെളിയിക്കുന്നു. മത്സരത്തിൻറെ രണ്ടാം പകുതിയിൽ വയോള സെബാസ്റ്റ്യനോട് സത്യാവസ്ഥ തുറന്ന് പറയുന്നു. തുടർന്ന് വയോള സെബാസ്റ്റ്യന് പകരം ഇറങ്ങുന്നു.
ഡ്യൂക്ക് ദേഷ്യം മൂലം ബോൾ വയോളയ്ക്ക് കൊടുക്കാൻ വിസമ്മതിച്ചു. വയോള താനൊരു പെൺകുട്ടിയാണെന്ന് ഡ്യൂക്കിനോട് പറയുകയും ഉടുപ്പൂരി അത് തെളിയിക്കുകയും ചെയ്തു. തുടർന്ന് കളിക്കുവാൻ കോച്ച് വയോളയെ അനുവദിച്ചു. വയോളയുടെ ഒരു പെനാൽറ്റി കിക്കിലൂടെ ലിറിയ മത്സരം ജയിച്ചു.
അവസാനം ഡ്യൂക്ക് വയോളയോട് ക്ഷമിക്കുകയും ഇരവരും ചുംബിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Carlin, Shannon (March 17, 2016). "What She's The Man Taught Us About Gender Roles". Refinery29. Retrieved June 26, 2018.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- She's the Man ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് She's the Man
- മെറ്റാക്രിട്ടിക്കിൽ നിന്ന് She's the Man