Jump to content

ഷീല കൊറോണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫിലിപ്പീൻസിൽ ജനിച്ച അന്വേഷണാത്മക ജേണലിസ്റ്റും ജേണലിസം പ്രൊഫസറുമാണ് ഷീല എസ്. കൊറോണൽ ഫിലിപ്പൈൻസ് സെന്റർ ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ (പിസിഐജെ) സ്ഥാപകരിൽ ഒരാളാണ് അവർ. 2006 ൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ജേണലിസത്തിൽ സ്റ്റെബിൽ സെന്റർ ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ സ്ഥാപക ഡയറക്ടറായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 2014 -ൽ, അവർ സ്കൂളിന്റെ അക്കാദമിക് ഡീൻ ആയി നിയമിക്കപ്പെട്ടു.[1] 2020 അവസാനം വരെ അവർ ആ പദവി വഹിച്ചിരുന്നു.

ജീവചരിത്രം

[തിരുത്തുക]

ഫെർഡിനാൻഡ് മാർക്കോസിന്റെ ഏകാധിപത്യ ഭരണത്തിന്റെ സമയത്താണ് കൊറോണൽ തന്റെ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. മാർക്കോസിനെ പുറത്താക്കിയ ജനകീയ വിപ്ലവത്തിനുശേഷം അവർ മനില ടൈംസിന്റെയും മനില ക്രോണിക്കിളിന്റെയും രാഷ്ട്രീയ റിപ്പോർട്ടറായി ജോലി ചെയ്തു. 1989 -ൽ കൊറോണലും സഹപ്രവർത്തകരും ആഗോളതലത്തിൽ രൂപീകരിക്കപ്പെട്ട ആദ്യകാല ലാഭേച്ഛയില്ലാത്ത അന്വേഷണ കേന്ദ്രങ്ങളിലൊന്നായ ഫിലിപ്പൈൻസ് സെന്റർ ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം (പിസിഐജെ) സ്ഥാപിച്ചു.[2] പിസിഐജെയുടെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കപ്പെട്ടത് കൊറോണൽ ആയിരുന്നു. [3] കൊറോണലിന്റെ നേതൃത്വത്തിൽ പിസിഐജെ ഫിലിപ്പൈൻസിലെയും ഏഷ്യയിലെയും പ്രമുഖ അന്വേഷണ റിപ്പോർട്ടിംഗ് സ്ഥാപനമായി മാറി.[2]

2001-ലെ ലേഖന പരമ്പരയിൽ, ഫിലിപ്പൈൻസ് സെന്റർ ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം അന്നത്തെ പ്രസിഡന്റ് ജോസഫ് എസ്ട്രാഡയുടെ അഴിമതി വെളിപ്പെടുത്തി. ഈ പരമ്പര ഫിലിപ്പൈൻ സെനറ്റിൽ ഇംപീച്ച്മെന്റ് ഹിയറിംഗുകൾക്കും 2001 ൽ പ്രസിഡന്റിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിനും കാരണമായി.

സ്റ്റെബൈൽ സെന്റർ അക്കാദമിക് ഡീൻ, ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അവർ, കൊളംബിയ ജേണലിസം സ്കൂളിന്റെ ഇൻവെസ്റ്റിഗേറ്റീവ്, ഡാറ്റാ ജേണലിസം പാഠ്യപദ്ധതി നിർമ്മിക്കാനും ഡാറ്റാ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം സൃഷ്ടിക്കുന്നത് ഉൾപ്പെടെ പാഠ്യപദ്ധതി വികസിപ്പിക്കാനും അവർ സഹായിച്ചു, . ലോകമെമ്പാടുമുള്ള കോൺഫറൻസുകളിൽ അവർ ജേർണലിസം കോഴ്സുകൾ പഠിപ്പിച്ചിട്ടുണ്ട്.

മാധ്യമ അടിച്ചമർത്തലിന്റെ ചരിത്രമുള്ള രാജ്യങ്ങളിൽ സ്വതന്ത്ര മാധ്യമങ്ങളിൽ നിക്ഷേപം നടത്തുന്ന മീഡിയ ഡെവലപ്‌മെന്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ബോർഡ് ചെയർമാനാണ് കൊറോണൽ. പത്രപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള സമിതിയായ കമ്മിറ്റീ ടു പ്രൊടക്റ്റ് ജേണലിസ്റ്റ്സ്, കൊളംബിയ ജേണലിസം റിവ്യു, പ്രോപബ്ലിക്ക എന്നിവയുടെ ബോർഡുകളിലും അവർ ഇരിക്കുന്നു. കൂടാതെ, ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്റ്റ്സ് അംഗവും മുൻ ബോർഡ് ചെയർമാനുമാണ് അവർ.

ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടിനെക്കുറിച്ചും മയക്കുമരുന്നിനെതിരായ യുദ്ധത്തിലെ പോലീസ് ദുർവ്വിനിയോഗത്തെക്കുറിച്ചുമാണ് അവരുടെ സമീപകാല പ്രവർത്തനം. എ ഡ്യൂട്ടേർട്ടെ റീഡർ എന്ന പുസ്തകത്തിൽ പോലീസ് അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവർ എഴുതി. ദി അറ്റ്ലാന്റിക്കിനുള്ള 2019 ലെ ഒരു ലേഖനത്തിൽ, അവരും രണ്ട് സ്റ്റെബിൽ സെന്റർ ഫെലോകളും, ഡ്യുട്ടാർട്ടെയുടെ മയക്കുമരുന്ന് യുദ്ധത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം പോലീസ് അവകാശപ്പെട്ടതിനേക്കാൾ മൂന്നിരട്ടി കൂടുതലാണെന്ന് കണക്കാക്കി. ഫോറിൻ അഫയേഴ്സ് പ്രസിദ്ധീകരിച്ച ജനകീയ സ്വേച്ഛാധിപതികളെക്കുറിച്ചുള്ള പരമ്പരയുടെ ഭാഗമായി, ഡാവോ സിറ്റിയിലെ മേയർയിൽ നിന്ന് പ്രസിഡന്റായി ഡ്യൂട്ടേർട്ടെയുടെ ഉയർച്ച അവർ കണ്ടെത്തി. ജനാധിപത്യത്തിനും പത്രസ്വാതന്ത്ര്യത്തിനുമുള്ള ജനകീയ ഭീഷണികളെക്കുറിച്ചും അവർ എഴുതിയിട്ടുണ്ട്. [4]

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

ദി റൂൾമേക്കേഴ്സ് ഉൾപ്പെടെ അന്വേഷണാത്മക പത്രപ്രവർത്തനത്തെയും ഫിലിപ്പൈൻ രാഷ്ട്രീയത്തെയും സമൂഹത്തെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവോ എഡിറ്ററോ ആണ് കോർണൽ.[5]

പുരസ്കാരങ്ങൾ

[തിരുത്തുക]

2001 ൽ ഫിലിപ്പൈൻസിന്റെ മികച്ച പ്രിന്റ് ജേർണലിസ്റ്റായി അവർ തിരഞ്ഞെടുക്കപ്പെട്ടു.[6] മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിനുള്ള അവാർഡ് 12 വർഷത്തിനുള്ളിൽ നാല് തവണ നേടിയ ശേഷം, 2001 ൽ അവർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിനുള്ള ജെയിം വി. ഓംഗ്പിൻ അവാർഡുകളുടെ ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[6] 2003 ൽ പത്രപ്രവർത്തനത്തിനും സാഹിത്യത്തിനും ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻ ആർട്സിനുമുള്ള മാഗ്സസെ അവാർഡ് കൊറോണലിന് ലഭിച്ചു.[6]

അവലംബം

[തിരുത്തുക]
  1. "Archived copy". Archived from the original on 2014-01-24. Retrieved 2014-04-13.{{cite web}}: CS1 maint: archived copy as title (link)
  2. 2.0 2.1 "Sheila Coronel | Columbia Journalism School". journalism.columbia.edu.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-08-07. Retrieved 2021-09-30.
  4. Coronel, Sheila (2020-06-16). "This Is How Democracy Dies". The Atlantic (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-22.
  5. "Sheila S. Coronel". Freedom House (in ഇംഗ്ലീഷ്).
  6. 6.0 6.1 6.2 "SHEILA S. CORONEL" (PDF). Archived from the original (PDF) on 2021-09-30. Retrieved 2021-09-30.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷീല_കൊറോണൽ&oldid=4101333" എന്ന താളിൽനിന്ന് ശേഖരിച്ചത്