ഷീന ബോറ കൊലക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷീന ബോറ
ജനനം(1987-02-11)11 ഫെബ്രുവരി 1987[1]
മരണം24 ഏപ്രിൽ 2012(2012-04-24) (പ്രായം 25)
മരണ കാരണംകൊലപാതകം
മൃതശരീരം കണ്ടെത്തിയത്പെൻ,റായിഗഢ്[2]
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംബി.ഐ
കലാലയംസെന്റ്.സേവ്യേഴ്സ് കോളേജ് മുംബൈ
തൊഴിലുടമമുംബൈ മെട്രോ വൺ
റിലയൻസ്
മാതാപിതാക്ക(ൾ)സിദ്ധാർത്ഥ ദാസ് (പിതാവ്) &ഇന്ദ്രാണി മുഖർജി (മാതാവ്)[3]
ബന്ധുക്കൾമിഖൈൽ ബോറ (സഹോദരൻ)
പീറ്റർ മുഖർജി (രണ്ടാനച്ഛൻ)
ഉപേന്ദ്ര കുമാർ ബോറ (മുത്തച്ഛൻ)
ദുർഗാ റാണി ബോറ (മുത്തശ്ശി)

മുംബൈ മെട്രോയിൽ ജോലി ചെയ്തിരുന്ന ഷീനാ ബോറ എന്ന യുവതിയെ,[4] അപ്രതീക്ഷിതമായി കാണാതാവുകയും, അതുമായി ബന്ധപ്പെട്ടു ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജിയേയും, രണ്ടാനച്ഛൻ സഞ്ജീവ് ഖന്നയേയും, ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായിയേയും പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും, ഷീനയെ ഇവർ മൂന്നു ചേർന്നു കൊലപ്പെടുത്തുകയും, മൃതദേഹം തെളിവുകൾ നശിപ്പിക്കാനായി കത്തിച്ചു കളയുകയും ചെയ്തു എന്ന് ഇവർ പോലീസിനോടു സമ്മതിച്ചു.[5] റായിയും ഖന്നയും പോലീസിനോടു കുറ്റസമ്മതം നടത്തിയെങ്കിലും, ഷീന മരിച്ചിട്ടില്ലെന്നും അവർ അമേരിക്കയിൽ ജീവിച്ചിരിക്കുന്നുവെന്നുമാണ് ഇന്ദ്രാണി പോലീസിനോടു പറഞ്ഞത്.[6]

ആദ്യകാല ജീവിതം[തിരുത്തുക]

1987 ഫെബ്രുവരി 11 ന് മേഘാലയിലെ ഷില്ലോങ്ങിലാണ് ഷീന ബോറ ജനിച്ചത്. മാധ്യമരംഗത്തെ പ്രമുഖനായ സിദ്ധാർത്ഥ ദാസും, ഇന്ദ്രാണി മുഖർജിയുമാണ് മാതാപിതാക്കൾ. കുട്ടികളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ചുകൊണ്ടു ഉപരിപഠനത്തിനായി ഇന്ദ്രാണി കൽക്കത്തിയിലേക്കു താമസം മാറ്റി. ഷീനയും സഹോദരനും മുത്തച്ഛനും, മുത്തശ്ശിക്കുമൊപ്പം ഗുവഹാത്തിയിലാണ് വളർന്നത്. 1989 ൽ ഇന്ദ്രാണി സിദ്ധാർത്ഥ ദാസിൽ നിന്നും വിവാഹമോചനം നേടുകയും, സഞ്ജീവ് ഖന്നയെ വിവാഹം ചെയ്യുകയും ചെയ്തു. 2002 ൽ ഇരുവരും വേർപിരിഞ്ഞു. ഇന്ദ്രാണി പിന്നീട് പീറ്റർ മുഖർജിയെ വിവാഹം ചെയ്തു.[7]

2009 ൽ മുംബൈയിലെ സെന്റ്.സേവ്യേഴ്സ് കോളേജിൽ നിന്നും ഷീന ബിരുദം കരസ്ഥമാക്കി. 2009 ൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയിൽ മാനേജ്മെന്റ് ട്രെയിനിയായി ഷീന ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2011 ജൂണിൽ മുംബൈ മെട്രോ എന്ന ട്രാൻസ്പോർട്ട് കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ഷീന നിയമിതയായി.[8]

തിരോധാനം[തിരുത്തുക]

2012 ൽ ഏപ്രിൽ 24 ന് ഷീന താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ അവധിക്കപേക്ഷിക്കുകയും, അതോടൊപ്പം തന്റെ രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു.[9] അതേ ദിവസം തന്നെ, കാമുകനായ രാഹുൽ മുഖർജിയുമായുള്ള ബന്ധം താൻ ഉപേക്ഷിക്കുകയാണെന്നു കാണിച്ചുകൊണ്ടുള്ള ഒരു എസ്.എം.എസ് ഷീനയുടെ ഫോണിൽ നിന്നും രാഹുലിനു ലഭിച്ചിരുന്നു. ഷീന ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയി എന്ന ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കാൻ പോലീസ് തയ്യാറായില്ല.[10] 2012 ഏപ്രിൽ 24 നു ശേഷം ആരും തന്നെ ഷീനയെ കണ്ടിട്ടുണ്ടായിരുന്നില്ല.

രാഹുലിന്റെ പരാതിപ്രകാരം, ഇന്ദ്രാണിയുടെ വർളിയിലുള്ള വീട് പോലീസ് പരിശോധിച്ചെങ്കിലും, ഷീന അമേരിക്കയിലേക്കു പോയി എന്ന മൊഴി തന്നെയാണ് അവിടെയുള്ള ജോലിക്കാരും ആവർത്തിച്ചത്. രാഹുലിന്റെ ശല്യം കാരണമാണ് ഷീന ഇന്ത്യ വിട്ട് അമേരിക്കക്കു പോയതെന്ന് ഇന്ദ്രാണി പോലീസിൽ പരാതി നൽകി.[11]

ഷീനയുടെ കൊലപാതകം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "സിദ്ധാർത്ഥ ദാസ് ഇന്റർവ്യൂ". ഫസ്റ്റ് പോസ്റ്റ്. ശേഖരിച്ചത് 2016-01-02.
 2. "ഷീന ബോറ കേസ്". ഇക്കണോമിക് ടൈംസ്. 2015-09-06. ശേഖരിച്ചത് 2016-01-02.
 3. "ഷീന ബോറ കൊലക്കേസ്". ദ ടെലഗ്രാഫ്. 2015-08-28. ശേഖരിച്ചത് 2016-01-02.
 4. "ഷീന ബോറ ദാറ്റ് ഫ്രണ്ട്സ് ന്യൂ". എൻ.ഡി.ടി.വി. 2015-08-28. ശേഖരിച്ചത് 2016-01-02.
 5. ഋതുപർണ്ണ, ചാറ്റർജി (2015-08-28). "ഹൂഈസ് ഹൂ". ഹഫിങ്ടൺ പോസ്റ്റ്. ശേഖരിച്ചത് 2016-01-02.
 6. "സഞ്ജീവ് ഖന്ന കൺഫഷൻ". ഡൽഹി: ഇന്ത്യാ ടുഡേ. 2015-08-28. ശേഖരിച്ചത് 2016-01-02.
 7. "ഷീനാ ബോറ മർഡർ കേസ്, ഷോക്ഡ് ആന്റ് ഹൊറിഫൈഡ്". ഇന്ത്യാ ടുഡേ. 2015-08-26. ശേഖരിച്ചത് 2016-01-03.
 8. "സഞ്ജീവ് ഖന്ന ഹൈലി കണക്ടഡ് മാൻ". ഇന്ത്യൻ എക്സ്പ്രസ്സ്. 2015-07-27. ശേഖരിച്ചത് 2016-01-03.
 9. "ഇന്ദ്രാണി കെപ്ട് ഹെർ ഡോട്ടർ ഓൺ ലീഷ്, റീകോൾസ് ഹെർ ഫ്രണ്ട്സ്". ഹിന്ദുസ്ഥാൻ ടൈംസ്. 2015-08-27. ശേഖരിച്ചത് 2016-01-03.
 10. "ഷീന ബോറ മർഡർ കേസ്". ഇന്ത്യൻ എക്സ്പ്രസ്സ്. 2015-08-29. ശേഖരിച്ചത് 2016-01-03.
 11. "ഇന്ദ്രാണി ഫോയിൽഡ് ഫാമിലീസ് അറ്റംപ്റ്റ് ടു ഫയൽ മിസ്സിങ് കംപ്ലയിന്റ് ഫോർ ഷീന". എൻ.ഡി.ടി.വി. 2015-08-27. ശേഖരിച്ചത് 2016-01-03.
"https://ml.wikipedia.org/w/index.php?title=ഷീന_ബോറ_കൊലക്കേസ്&oldid=3427483" എന്ന താളിൽനിന്ന് ശേഖരിച്ചത്