ഷിറാക്ക് പ്രവിശ്യ

Coordinates: 40°50′N 43°55′E / 40.833°N 43.917°E / 40.833; 43.917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിറാക്ക്

Շիրակ
Location of Shirak within Armenia
Location of Shirak within Armenia
Coordinates: 40°50′N 43°55′E / 40.833°N 43.917°E / 40.833; 43.917
Countryഅർമേനിയ
Capital
and largest city
Gyumri
വിസ്തീർണ്ണം
 • ആകെ2,680 ച.കി.മീ.(1,030 ച മൈ)
•റാങ്ക്6th
ജനസംഖ്യ
 (2011)
 • ആകെ251,941[1]
 • കണക്ക് 
(1 January 2019)
233,300[2]
 • റാങ്ക്2nd
സമയമേഖലAMT (UTC+04)
Postal code
2601–3126
ISO കോഡ്AM-SH
FIPS 10-4AM07
HDI (2017)0.753[3]
high · 4th
വെബ്സൈറ്റ്Official website

ഷിറാക്ക് (Armenian: Շիրակ, Armenian pronunciation: [ʃiˈɾɑk] ), is a province (marz), അർമേനിയയിലെ ഒരു പ്രവിശ്യയാണ് (മാർസ്). രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇതിന്റെ പടിഞ്ഞാറ് വശത്ത് തുർക്കിയും വടക്ക് വശത്ത് ജോർജിയയുമാണ് അതിർത്തികൾ. അതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഗ്യുമ്രി ആണ്. പർവത പുൽമേട് അല്ലെങ്കിൽ ഉയർന്ന ആൽപൈൻ പോലെയുള്ള അർദ്ധ മരുഭൂമിയാണിത്. പർവതപ്രദേശങ്ങളിലേയ്ക്ക് ലയിക്കുന്ന തെക്ക് ഭാഗത്തെ ഉയർന്ന സ്റ്റെപ്പികൾ വസന്തകാലത്ത് പച്ചപ്പ് നിറഞ്ഞതും വേനൽക്കാലത്ത് ചുവപ്പ് കലർന്ന തവിട്ട് നിറമായിരിക്കും. ഗ്യൂംറിയിലെ ഷിറാക്ക് അന്താരാഷ്ട്ര വിമാനത്താവളമാണ് പ്രവിശ്യയിലേക്ക് വ്യോമസേവനം നിർവ്വഹിക്കുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

അർമേനിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗം ഉൾക്കൊള്ളുന്ന ഷിറാക് പ്രവിശ്യ, കൂടാതെ 2,680 ചതുരശ്ര കിലോമീറ്റർ (1,035 ചതുരശ്ര മൈൽ) (അർമേനിയയുടെ ആകെ വിസ്തൃതിയുടെ 9 ശതമാനം) ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്നു. കിഴക്ക് നിന്ന് ലോറി പ്രവിശ്യയും, തെക്ക് നിന്ന് അരഗത്സോട്ൻ പ്രവിശ്യയും, പടിഞ്ഞാറ് നിന്ന് തുർക്കിയിലെ കാർസ് പ്രവിശ്യയും വടക്ക് നിന്ന് ജോർജിയയിലെ സാംറ്റ്സ്ഖെ-ജാവഖെട്ടി മേഖലയുമാണ് ഇതിന്റെ അതിരുകൾ. ചരിത്രപരമായി, പ്രവിശ്യയുടെ നിലവിലെ പ്രദേശം പ്രധാനമായും പുരാതന അർമേനിയയിലെ അയ്റാറാത്ത് പ്രവിശ്യയിലെ ഷിറാക്ക് കന്റോണിലേതാണ്.

പ്രധാനമായും ഷിറാക്കിന്റെ വടക്ക് ഭാഗത്ത് അഷോട്സ്ക് പീഠഭൂമിയും (1900 മുതൽ 2100 മീറ്റർ വരെ ഉയരം) മധ്യത്തിലും തെക്കും ഷിറാക്ക് സമതലവും (1400 മുതൽ 1800 മീറ്റർ വരെ ഉയരം) ആണുള്ളത്. പ്രവിശ്യയുടെ വിശാലമായ സമതലങ്ങൾ കിഴക്ക് നിന്ന് ബാസ്, പംബാക് പർവതങ്ങളാലും വടക്ക് നിന്ന് ജാവഖെട്ടി, യെഗ്നഖാഗ് പർവതങ്ങളാലും തെക്ക് നിന്ന് അരാഗറ്റ്സ് പർവ്വതനിരയാലും വലയം ചെയ്യപ്പെട്ടിരിക്കുന്നു. കിഴക്ക് അഖൂറിയൻ നദി, തുർക്കിയിലെ കാർസ് പ്രവിശ്യയിൽ നിന്ന് ഷിറാക്ക് പ്രവിശ്യയെ വേർതിരിക്കുന്നു.

അഖൂറിയൻ നദിയും അതിന്റെ റിസർവോയറുമാണ് പ്രവിശ്യയിലെ പ്രധാന ജലസ്രോതസ്സ്. ഷിറാക്കിന്റെ വടക്കുപടിഞ്ഞാറുള്ള ആർപ്പി തടാകമാണ് പ്രവിശ്യയിലെ ഏക തടാകം. ഈ പ്രദേശം ലേക്ക് ആർപി ദേശായോദ്യാനം എന്ന പേരിൽ സർക്കാർ സംരക്ഷിച്ചിരിക്കുന്നു. തുഫ, പ്യൂമിസ്, ചുണ്ണാമ്പുകല്ല് എന്നിവയാൽ സമ്പന്നമാണ് ഷിറാക്ക് പ്രവിശ്യയ

അതിശൈത്യത്തിന്റെ അകമ്പടിയോടെയുള്ള മഞ്ഞുവീഴ്ചയും നേരിയ വേനൽക്കാലവുമാണ് ഈ പ്രവിശ്യയിലെ കാലാവസ്ഥയുടെ സവിശേഷത. വാർഷിക മഴയുടെ അളവ് 700 മില്ലിമീറ്റർ (28 ഇഞ്ച്) വരെ എത്താം.

ചരിത്രം[തിരുത്തുക]

അഖൂറിയൻ താഴ്‍വരയിൽ 9000 ബി.സി. വരെ പഴക്കമുള്ള അനവധി പ്രാചീന മനുഷ്യവാസ കേന്ദ്രങ്ങൾ കണ്ടെത്തി.[4] ശിലായുഗത്തിന്റെ തുടക്കം മുതൽ ഷിറാക്ക് പ്രദേശം ഒരു സ്ഥിരവാസ കേന്ദ്രമായിരുന്നു. 2000 മീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള പ്രദേശങ്ങളിൽനിന്നു കണ്ടെടുത്ത വെങ്കലയുഗത്തിന്റെ ആദ്യകാലങ്ങളിലെ നിരവധി അവശിഷ്ടങ്ങളും ബി.സി. രണ്ടാം സഹസ്രാബ്ദത്തിലെ മറ്റു ചില അവശേഷിപ്പുകളും വെളിപ്പെടുത്തുന്നത് ബി.സി. 20-12 നൂറ്റാണ്ടുകൾക്കിടയിൽ ഒരു നാഗരികത ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നുവെന്നാണ്. ബി.സി. 12 ആം നൂറ്റാണ്ടിൽ ഇരുമ്പുയുഗം ആരംഭിച്ചതോടെ അർമേനിയൻ മലമ്പ്രദേശങ്ങളിലെ വിവിധ വംശീയ വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം വികസിച്ചു.

ബി.സി. 9 ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ വാനിലെ ഉറാർട്ടു രാജ്യം സ്ഥാപിതമായ ഉടനെതന്നെ ഷിറാക്ക് പ്രദേശം ഈ രാജ്യത്തിന്റെ ഭാഗമായി. ഷിറാക്കിൽനിന്ന് കണ്ടെടുത്ത അർഗിഷ്തി ഒന്നാമൻ രാജാവ് (ബി.സി. 786-764) അവശേഷിപ്പിച്ച രണ്ട് ക്യൂണിഫോം ലിഖിതങ്ങളിൽ എറിയാഖി ദേശത്തിന്റെ (ഷിറാക്ക് എന്ന പേരു ഉരുത്തിരിഞ്ഞതെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്ന പേര്)  അധിനിവേശത്തേക്കുറിച്ച് അദ്ദേഹം കുറിച്ചിരിക്കുന്നു. ഈ ലിഖിതങ്ങളിൽനിന്ന് കൃഷിയും കാലി വളർത്തലും അടിസ്ഥാനമാക്കി വികസിച്ച ഒരു നാഗരികതയുടെ ആസ്ഥാനമായിരുന്നു ഈ പ്രദേശമെന്ന് വെളിവാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Shirak population, 2011 census
  2. https://armstat.am/en/?nid=111
  3. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  4. Shirak Marz: page 3 of 35 – TourArmenia
"https://ml.wikipedia.org/w/index.php?title=ഷിറാക്ക്_പ്രവിശ്യ&oldid=3689606" എന്ന താളിൽനിന്ന് ശേഖരിച്ചത്