ഷിയോമി മി-ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷിയോമി മി-ടു
ബ്രാൻഡ് ഷിയോമി
നിർമ്മാതാവ് ഷിയോമി ടെക്
പുറത്തിറങ്ങിയത് ഒക്ടോബർ 2012
ആദ്യ വില ഏകദേശം 15000 രൂപ
ലഭ്യമായ രാജ്യങ്ങൾ ചൈന
തരം സ്മാർട്ട്ഫോൺ
ഓപ്പറേറ്റിങ്‌ സിസ്റ്റം എം.ഐ.യു.ഐ (ആൻഡ്രോയിഡ് 4.1 (ജെല്ലി ബീൻ) ന്റെ കസ്റ്റമറൈസ്ഡ് വേർഷൻ)
സി.പി.യു. സ്‌നാപ്പ്ഡ്രാഗൺ എസ് 4 ചിപ്പ്‌സെറ്റ് @ 1.5GHz
മെമ്മറി 2 ജിബി റാം
ഇൻബിൽറ്റ് സ്റ്റോറേജ് 16 ജിബി ഇന്റേണൽ സ്റ്റോറേജ്
ബാറ്ററി 2000 mAh
ഇൻപുട്ട് രീതി ടച്ച് സ്ക്രീൻ
സ്ക്രീൻ സൈസ് 4.3 ഇഞ്ച് ഐ.പി.എസ് (In-Plane Switching) @ 1280px x 720px
പ്രൈമറി ക്യാമറ 8 മെഗാപിക്‌സൽ
സെക്കന്ററി ക്യാമറ 2 മെഗാപിക്‌സൽ
കണക്ടിവിറ്റി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്

'ലോകത്തെ ഏറ്റവും വേഗമേറിയ ആൻഡ്രോയിഡ് 4.1 ഫോൺ' എന്ന അവകാശവാദവുമായി ചൈനീസ് ഫോൺ നിർമാതാക്കളായ 'ഷിയോമി' (Xiaomi) പുറത്തിറക്കുന്ന സ്മാർട്ട് ഫോണാണ് ഷിയോമി മി-ടു (Xiaomi Mi-Two). ഏറെ വാർത്താപ്രാധാന്യം നേടിയ സ്‌നാപ്പ്ഡ്രാഗൺ എസ് 4 ചിപ്പ്‌സെറ്റ് (Snapdragon S4 chipset)(1.5 GHz) ആണ് ഇതിൽ ഉപയോഗിക്കുന്നത്. ക്വാഡ്‌കോർ ചിപ്പിനൊപ്പം രണ്ടു ജിബി റാം കൂടിയുണ്ട് ഈ സ്മാർട്ട്‌ഫോണിന്റെ വേഗം വർധിപ്പിക്കാൻ. ആൻഡ്രോയിഡ് 4.1 (ജെല്ലി ബീൻ) ന്റെ കസ്റ്റമറൈസ്ഡ് വേർഷനായ എം.ഐ.യു.ഐ ആണ് മി-ടുവിന്റെ ഒഎസ്. 1280 X 720 റെസല്യൂഷണിലുള്ള 4.3 ഇഞ്ച് ഐ.പി.എസ് (In-Plane Switching) സ്‌ക്രീനാണുള്ളത്.[1]

ഇവയ്ക്ക് പുറമെ 16 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി സ്ലോട്ട്, 2000 mAh ബാറ്ററി (ആവശ്യമെങ്കിൽ 3000 mAh ആയി അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും), 8 മെഗാപിക്‌സൽ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളും മി-ടുവിലുണ്ട്.

ഒക്ടോബറിൽ ചൈനീസ് വിപണിയിലെത്തുന്ന ഈ ഫോണിന് ഏകദേശം 15000 രൂപ വില വരും. ഇന്ത്യയിൽ മി-ടു വിൽപ്പനെയ്‌ക്കെത്തുമോ എന്നകാര്യം വ്യക്തമല്ല.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷിയോമി_മി-ടു&oldid=1796041" എന്ന താളിൽനിന്നു ശേഖരിച്ചത്