ഷിജ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷിജ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലെ ലാംഗോളിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ്.  ഇതിന് ആകെ 150 ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്) സീറ്റുകളുണ്ട്.[1][2] വടക്കു കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ സ്വകാര്യ മെഡിക്കൽ കോളേജാണിത്.[3]

ടീച്ചിംഗ് ആശുപത്രി[തിരുത്തുക]

ഷിജ ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SHRI) ആണ് ഷിജ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് (SAHS) ൻ്റെ പ്രധാന ആശുപത്രി.  കൃത്യമായ പരിശോധനയ്ക്കും സ്ക്രീനിംഗിനും ശേഷം, പ്രതിവർഷം 150 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു പുതിയ സ്വകാര്യ മെഡിക്കൽ കോളേജ് ആരംഭിക്കാൻ 01|11|2021-ലെ കത്ത് നമ്പർ: NMC/UG/2020/000092/032984 പ്രകാരം ദേശീയ മെഡിക്കൽ കമ്മീഷൻ ആശുപത്രിക്ക് അനുമതി നൽകി.

ഷിജ ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SHRI) കാമ്പസ് 42 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു, ഇത് വിശാലമായ പച്ചപ്പ് നിറഞ്ഞ മലിനീകരണ രഹിത, പുകയില രഹിത, മദ്യം രഹിത കാമ്പസാണ്.

ഷിജ അക്കാദമി ഓഫ് ഹെൽത്ത് സയൻസ് മണിപ്പൂർ ഷിജ ആശുപത്രിയുമായി ചേർന്നു, 24 × 7 എമർജൻസി, ട്രോമ പരിചരണം എന്നിവയും നൽകുന്നു. SHRI ഹോസ്പിറ്റൽ ഇംഫാൽ പ്രതിദിനം ഏകദേശം 1000-ലധികം ഔട്ട്പേഷ്യന്റ്സ് സേവനമുള്ള ഒരു ഒരു മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആണ്.

അവലംബം[തിരുത്തുക]

  1. "Manipur's first private medical college to come up in Imphal West district". The Indian Express (in ഇംഗ്ലീഷ്). 2021-11-07. Retrieved 2022-02-16.
  2. Misra, Barsha (2021-11-08). "Manipur gets its first Private Medical College with 150 MBBS seats". medicaldialogues.in (in ഇംഗ്ലീഷ്). Retrieved 2022-02-16.
  3. "Manipur gets NE's 1st homegrown pvt medical college in Imphal West". EastMojo (in അമേരിക്കൻ ഇംഗ്ലീഷ്). 2021-12-22. Retrieved 2022-02-16.

പുറം കണ്ണികൾ[തിരുത്തുക]