Jump to content

ഷാ ഷൂജ (മുഗൾ രാജകുമാരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാ ഷൂജ
Mughal Prince

Portrait of Shah Shuja
ജീവിതപങ്കാളി Bilqis Banu Begum
Piari Banu Begum
One another wife
മക്കൾ
Zain-ul-Din Muhammad Mirza
Buland Akhtar Mirza
Zainul Abidin Mirza
Dilpazir Banu Begum
Gulrukh Banu Begum
Roshan Ara Begum
Amina Banu Begum
രാജവംശം Timurid
പിതാവ് Shah Jahan
മാതാവ് Mumtaz Mahal
മതം Islam

ഷാ ഷൂജ (ജൂൺ 23, 1616 - ഫെബ്രുവരി 7, 1661)[1] മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെയും മുംതാസ് മഹലിന്റെയും രണ്ടാമത്തെ പുത്രനായിരുന്നു. ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലെ ഗവർണറായിരുന്നു ഇദ്ദേഹം. ഇന്നത്തെ ബംഗ്ലാദേശിൽ ഉൾപ്പെട്ട ധാക്കയായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം.

ആദ്യകാല ജീവിതവും കുടുംബവും

[തിരുത്തുക]

1616 ജൂൺ 23 ന് അജ്മീറിലാണ് ഷാ ഷൂജ ജനിച്ചത്. മുഗൾ ചക്രവർത്തിയായ ഷാജഹാന്റെയും മുംതാസ് മഹലിന്റെയും രണ്ടാമത്തെ മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. ജഹനാര ബീഗം, ദാരാ ഷിക്കോ, റോഷനാര ബീഗം, ഔറംഗസേബ്, മുറാദ് ബക്ഷ്, ഗൗഹാര ബീഗം തുടങ്ങിയവരായിരുന്നു ഷാ ഷൂജയുടെ സഹോദരങ്ങൾ. അദ്ദേഹത്തിന് സുൽത്താൻ സൈൻ ഉൽ-ദിൻ (ബോൺ സുൽത്താൻ അഥവാ സുൽത്താൻ ബാംഗ്), ബുലന്ദ അക്തർ, സൈനുൽ അബിദിൻ എന്നിങ്ങനെ മൂന്നു പുത്രന്മാരും ദിൽപാസിർ ബാനു ബീഗം, ഗുൽറുക്ക് ബാനു, റോഷനാര ബീഗം, അമിനാ ബാനു ബീഗം തുടങ്ങി നാലു പുത്രിമാരുമാണുണ്ടായിരുന്നത്.[2]

അവലംബം

[തിരുത്തുക]
  1. Abdul Karim. "Shah Shuja". Banglapedia. Retrieved 2013-01-24.
  2. Stanley Lane-Pool, 1971, Aurangzeb, vol.1.
"https://ml.wikipedia.org/w/index.php?title=ഷാ_ഷൂജ_(മുഗൾ_രാജകുമാരൻ)&oldid=3265715" എന്ന താളിൽനിന്ന് ശേഖരിച്ചത്