ഷാ വജ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

16–ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗൊൽക്കൊണ്ടയിലെ വജ്രഖനിയിൽ നിന്നു ലഭിച്ച വജ്രമാണ് ഷാ. നേർത്ത മഞ്ഞ നിറമാണിതിനറെ പ്രത്യേകത. 88.7 കാരറ്റ് തൂക്കമുള്ള ഈ വജ്രം ചരടിൽ കോർത്ത് അണിയത്തക്കവിധത്തിൽ തുളയ്ക്കപ്പെട്ടതാണ് എന്ന പ്രത്യേകതയുമുണ്ട്. ഷായെ കൈവശം വച്ച മൂന്ന് മൂസ്ലീം ഭരണാധികാരികളുടേയും പേരുകൾ ഈ വജ്രത്തിൽ കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ട്. നിസാം ഷാ, ജഹാൻഷാ, ഫെത്ത് അലിഷാ എന്നിവരുടെ പേരുകൾ. ഹിജറാ വർഷമായ 1000 (എഡി 1591),1051 (എഡി 1641), 1242(എഡി 1826) എന്നീ വർഷങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്സാണ്ടർ ഗ്രിബോയ്ഡോവ് എന്ന ദൂതനെ വധിച്ച കുറ്റത്തിനു പിഴയായി അവസാനത്തെ ഷായുടെ പുത്രൻ 1829 ൽ ഈ വജ്രത്തെ റഷ്യൻ ഭരണാധികാരികൾക്ക് കൈമാറി. റഷ്യയിലെ ഡയമണ്ട് ട്രഷറിയിലാണ് ഇന്നിതുള്ളത്.[1]

ഷാ വജ്രം

അവലംബങ്ങൾ[തിരുത്തുക]

  1. https://specials.manoramaonline.com/lifestyle/2016/diamond/article2.html
"https://ml.wikipedia.org/w/index.php?title=ഷാ_വജ്രം&oldid=3684403" എന്ന താളിൽനിന്ന് ശേഖരിച്ചത്