Jump to content

ഷാ ബ്രദേഴ്സ് സ്റ്റുഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാ ബ്രദേഴ്‍സ് (HK) ലിമിറ്റഡ്
പബ്ലിക്ക് കമ്പനി
വ്യവസായംചലച്ചിത്ര നിർമ്മാണം
പിൻഗാമിക്ലിയർ വാട്ടർ ബേ ലാൻറ് കമ്പനി ലിമിറ്റഡ്
ഷാ ബ്രദേഴ്സ് പിക്ച്ചേർസ് ഇൻറർനാഷണൽ ലിമിറ്റഡ്.
സ്ഥാപിതം27 ഡിസംബർ 1958; 65 വർഷങ്ങൾക്ക് മുമ്പ് (1958-12-27)
ആസ്ഥാനം
Hong Kong (main; English-speaking)
Macau (main; Portuguese-speaking)
സേവന മേഖല(കൾ)Worldwide
ഉത്പന്നങ്ങൾFilms
വെബ്സൈറ്റ്www.shawbrothers.hk Edit this on Wikidata

ഷാ ബ്രദേഴ്സ് (HK) ലിമിറ്റഡ് (ചൈനീസ്: 邵氏兄弟(香港)公司) 1925 മുതൽ 2011 വരെ പ്രവർത്തിച്ചിരുന്ന ഹോങ്കോങ്ങിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായിരുന്നു.

1925-ൽ, മൂന്ന് ഷാ സഹോദരന്മാരായ - റഞ്ചെ, റൺമേ, റണ്ടെ എന്നിവർചേർന്ന്- ഷാങ്ഹായിൽ ടിയാനി ഫിലിം കമ്പനി ("യുണീക്ക്" എന്നും അറിയപ്പെടുന്നു) സ്ഥാപിക്കുകയും സിംഗപ്പൂരിൽ ഒരു ചലച്ചിത്ര വിതരണ കമ്പനിയ്ക്ക് അടിസ്ഥാനമിടുകയും  അവിടെ റൺമെയും അവരുടെ ഇളയ സഹോദരൻ റൺ റൺ ഷായും മാതൃ കമ്പനിയായ ഷാ ഓർഗനൈസേഷന്റെ മുൻഗാമിയെ നിയന്ത്രിക്കുകയും ചെയ്തു. റൺമെയും റൺ റൺ ഷായും ഹോങ്കോംഗ് ആസ്ഥാനമായുള്ള സഹോദര കമ്പനിയായ ഷാ ആൻഡ് സൺസ് ലിമിറ്റഡിന്റെ ചലച്ചിത്ര നിർമ്മാണ വ്യവസായം ഏറ്റെടുക്കുകയും 1958 ൽ "ഷാ ബ്രദേഴ്സ്" എന്ന പുതിയ കമ്പനി സ്ഥാപിക്കുകയും ചെയ്തു. 1960-കളിൽ, ഷാ സഹോദരന്മാർ ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ആയിരുന്ന മൂവീടൗൺ സ്ഥാപിച്ചു. ദ വൺ-ആംഡ്സ് സ്വോർഡ്സ്മാൻ, കം ഡ്രിങ്ക് വിത് മി, ദ മൈറ്റി പെക്കിംഗ് മാൻ എന്നിവയാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തമായ നിർമ്മാണങ്ങൾ.

കാലക്രമേണ, ഏകദേശം 1,000 ചിത്രങ്ങൾവരെ നിർമ്മിച്ച ഈ സിനിമാ കമ്പനിയുടെ ചിത്രങ്ങളിൽ, ചിലത് ആ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയവും പ്രധാനപ്പെട്ടതുമായ ചൈനീസ് ഭാഷാ ചിത്രങ്ങളായി മാറി. കുങ്ഫു വിഭാഗം സിനിമകളെയും ഇത് ജനപ്രിയമാക്കി. 1987-ൽ, കമ്പനി അതിന്റെ അനുബന്ധ സ്ഥാപനമായ TVB വഴി ടെലിവിഷൻ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സിനിമാ നിർമ്മാണം നിർത്തിവച്ചു. 2009-ൽ പരിമിതമായ ശേഷിയിൽ അവർ ചലച്ചിത്ര നിർമ്മാണം പുനരാരംഭിച്ചു.

2011-ൽ ഷാ ബ്രദേഴ്‌സ് ക്ലിയർ വാട്ടർ ബേ ലാൻഡ് കമ്പനി ലിമിറ്റഡായി പുനഃസംഘടിപ്പിക്കപ്പെടുകയും അതിന്റെ ഫിലിം നിർമ്മാണ വ്യവസായം ഷാ ഗ്രൂപ്പിലെ മറ്റ് കമ്പനികൾ ഏറ്റെടുക്കുകയും ചെയ്തു.

ചരിത്രം

[തിരുത്തുക]
ഷാ ബ്രദേഴ്സ് സ്റ്റുഡിയോ
ഹോങ്കോങിലെ ത്സെങ് ക്വാൻ ഒയിലെ ഷാ സ്റ്റുഡിയോസ്.
Chinese邵氏片場

സിനിമാ നിർമ്മാണ വ്യവസായത്തിൽ ഏർപ്പെടുന്നതിന് മുമ്പ്, ഓപ്പറയിൽ താൽപ്പര്യമുണ്ടായിരുന്ന ഷാ സഹോദരന്മാർ ഷാങ്ഹായിൽ ഒരു തിയേറ്റർ സ്വന്തമാക്കിയിരുന്നു. അവരുടെ പിതാവിനും ഒരു തിയേറ്റർ സ്വന്തമായി ഉണ്ടായിരുന്നു.[1] അവരുടെ തിയേറ്ററിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു നാടകമായ ദി മാൻ ഫ്രം ഷെൻസി വളരെ ജനപ്രിയമായിരുന്നു. പിന്നീട് ഷാ സഹോദരന്മാർ തങ്ങളുടെ ആദ്യത്തെ ക്യാമറ വാങ്ങുകയും, റഞ്ചെ ഷാ ഈ നാടകം ഒരു നിശബ്ദ സിനിമയാക്കി മാറ്റുകയും അത് വിജയിക്കുകയും ചെയ്തു.[2] റഞ്ചെ ഷായും സഹോദരന്മാരായ റണ്ടെ, റൺമേ എന്നിവരോടൊപ്പം 1925-ൽ ഷാങ്ഹായിൽ ടിയാൻയി ഫിലിം കമ്പനി (യുണിക് എന്നും അറിയപ്പെടുന്നു) എന്ന പേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി രൂപീകരിച്ചു.[3][4] കമ്പനിയുടെ ആദ്യകാല ചിത്രങ്ങളായ ന്യൂ ലീഫ് (立地成佛), ഹീറോയിൻ ലി ഫീഫെയ് (女侠李飛飛) എന്നിവ 1925-ൽ ഷാങ്ഹായിൽ പ്രദർശിപ്പിച്ചു.[5][6]

ഷാങ്ഹായിലെയും തെക്കുകിഴക്കേ ഏഷ്യയിലെയും തിയേറ്റർ ശൃംഖലകളിൽ ടിയാനി സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനായി, വിതരണ, പ്രദർശന വിപണികളുടെ കുത്തകാവകാശം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി ഒരു എതിരാളിയായ സ്റ്റുഡിയോയായ, മിംഗ്‌സിംഗ് ഫിലിം കമ്പനി, മറ്റ് 5 ഷാങ്ഹായ് കമ്പനികളുമായി ചേർന്ന് ഒരു സിൻഡിക്കേറ്റ് രൂപീകരിച്ചു.[7] അതിനാൽ സഹോദരന്മാർക്ക് സ്വന്തമായി ഒരു വിതരണ ശൃംഖല രൂപീകരിക്കാൻ താൽപ്പര്യമുണ്ടാകുകയും അന്ന് കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ മാനേജരായിരുന്ന റൺമേ ഷാ, തെക്കുകിഴക്കൻ ഏഷ്യയിൽ ഒരു സിനിമാ വിതരണ വ്യവസായം സ്ഥാപിക്കുന്നതിനായി സിംഗപ്പൂരിലേക്ക് പോയി.[8] ടിയാനി കമ്പനിയുടം മറ്റ് സ്റ്റുഡിയോകളും നിർമ്മിച്ച സിനിമകൾ വിതരണം ചെയ്യുന്നതിനായി റൺമേ  ഹയ് സെങ് കമ്പനിയെ (海星, അത് പിന്നീട് ഷാ ബ്രദേഴ്സ്  പ്രൈവറ്റ് ലിമിറ്റഡ് ആയി മാറി) സംയോജിപ്പിച്ചു. 1927-ൽ അവർ സിംഗപ്പൂരിലെ തൻജോങ് പഗാറിൽ[9] സ്വന്തം സിനിമാശാല നടത്തുകയും മലയയിലേയ്ക്ക് വിപുലീകരിക്കുകയും അവിടെ നാല് സിനിമാശാലകൾ തുറക്കുകയും ചെയ്തു.[10] തെക്ക് കിഴക്കൻ ഏഷ്യയിലെ ഷാ സിനിമാ ശൃംഖലയുടെ ഉടമസ്ഥതയിലുള്ള സിനിമാശാലകളുടെ എണ്ണം 1970-കളോടെ 200-ൽ എത്തി.[11] 1928-ൽ റൺമെയെ സഹായിക്കാനായി സഹോദരൻ റൺ റൺ ഷാ സിംഗപ്പൂരിലേക്ക് താമസം മാറി.

1931-ൽ, ഷാങ്ഹായിലെ ടിയാനി സ്റ്റുഡിയോ ആദ്യത്തെ ചൈനീസ് ശബ്ദ-സിനിമയായി ചിലർ കരുതുന്ന, സ്പ്രിംഗ് ഓൺ സ്റ്റേജ് (歌場春色) നിർമ്മിച്ചു.[12] 1932-ൽ, അവർ കന്റോണീസ് ഓപ്പറ ഗായകനായ സിറ്റ് ഗോക്-സിനുമായി (薛覺先) ചേർന്ന് ആദ്യത്തെ കന്റോണീസ് ഭാഷയിലെ ശബ്ദചിത്രമായ വൈറ്റ് ഗോൾഡൻ ഡ്രാഗൺ (白金龍) നിർമ്മിച്ചു. ഈ സിനിമ വൻ വിജയമായിത്തീർന്നതോടെ 1934-ൽ അവർ കന്റോണീസ് ഭാഷാ സിനിമകൾ നിർമ്മിക്കുന്നതിനായി കൗലൂണിൽ ടിയാൻയി സ്റ്റുഡിയോ (ഹോങ്കോംഗ്) സ്ഥാപിച്ചു.[13][14] നാൻജിംഗ് ഗവൺമെന്റ് ആയോധനകലാ സിനിമകൾക്കും കന്റോണീസ് സിനിമകൾക്കും നിരോധനം പുറപ്പെടുവിച്ചതിനാൽ ഹോങ്കോങ്ങിലേക്കുള്ള ചുവടുമാറ്റം അവർ ത്വരിതപ്പെടുത്തുകയും രണ്ട് വർഷത്തിന് ശേഷം അവർ മുഴുവൻ സിനിമാ നിർമ്മാണ പ്രവർത്തനങ്ങളും ഷാങ്ഹായിൽ നിന്ന് ഹോങ്കോങ്ങിലേക്ക് മാറ്റുകയും ചെയ്തു.[15] ടിയാൻയിയെ നാൻയാങ് (南洋) പ്രൊഡക്ഷൻസിലേക്ക് പുനഃസംഘടിപ്പിക്കുകയും റണ്ടെ സ്റ്റുഡിയോയുടെ തലവനാകുകയും ചെയ്തു.[16]1937-ൽ സിംഗപ്പൂരിലെ തങ്ങളുടെ ആദ്യത്തെ ഫിലിം നിർമ്മാണ സ്റ്റുഡിയോയുടെ പദ്ധതി പ്രഖ്യാപിച്ച അവർ മലായ്, കന്റോണീസ് ഭാഷാ സിനിമകൾ നിർമ്മിക്കുന്നതിനായി 1940-ൽ ഒരു സ്റ്റുഡിയോ നിർമ്മിച്ചു. തുടർന്ന് 1941-ൽ ജലൻ അമ്പാസിൽ സിംഗപ്പൂർ ഫിലിം സ്റ്റുഡിയോ എന്ന പേരിൽ മറ്റൊരു സ്റ്റുഡിയോയും സ്ഥാപിക്കപ്പെട്ടു.[17] 1967 വരെ നിലനിന്ന മലായ് ഫിലിം പ്രൊഡക്ഷൻസ് എന്ന സ്റ്റുഡിയോയ്ക്ക് കീഴിൽ ഇത് മലയ് സിനിമകൾ നിർമ്മിച്ചിരുന്നു.[18][19] ഈ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ മലയ നടനും സംവിധായകനും നിർമ്മാതാവും പി. റാംലീ ആയിരുന്നു.[20]

ഷാ ബ്രദേഴ്സിന്റെ വ്യവസായം വികസിച്ചുകൊണ്ടിരുന്നുവെങ്കിലും രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനീസ് സേന മലയയും സിംഗപ്പൂരും പിടിച്ചടക്കിയപ്പോൾ അവർക്ക് തിരിച്ചടി നേരിട്ടു.[21] യുദ്ധാനന്തരം അവർ വ്യവസായം പുനർനിർമിക്കാൻ തുടങ്ങി. 1950-കളിൽ, ചൈനീസ് വൻകരയിലെ കമ്മ്യൂണിസ്റ്റ് ഏറ്റെടുക്കൽ വിദേശ ചൈനീസ് സമൂഹങ്ങളിലേക്കുള്ള മന്ദാരിൻ സിനിമകളുടെ വിതരണം വെട്ടിക്കുറച്ചതിനാൽ, കന്റോണീസ് ഭാഷയിൽ നിന്ന് മാൻഡറിനിലേക്ക് ചലച്ചിത്ര നിർമ്മാണം മാറ്റാൻ നാന്യാങ് പ്രൊഡക്ഷൻസ് ആരംഭിച്ചു. ഈ കാലഘട്ടത്തിൽ, ഷാ ആൻഡ് സൺസ് ലിമിറ്റഡ് എന്ന പേരിലാണ് നന്യാങ് സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നത്.[22] 1950-കളിലെ മന്ദാരിൻ സിനിമകൾ പ്രാഥമികമായി ഒരു സമകാലിക പശ്ചാത്തലത്തിലുള്ള വെൻയി സിനിമകളും (文藝片) ചില കാലിക നാടകീയ സിനിമകളുമായിരുന്നു.[23] 1957-ൽ, റൺ റൺ ഷാ ഹോങ്കോങ്ങിലേക്ക് മാറുകയും, ഷാ ബ്രദേഴ്‌സ് (ഹോങ്കോംഗ്) ലിമിറ്റഡ് എന്ന പുതിയ കമ്പനി സ്ഥാപിക്കുകയും ക്ലിയർവാട്ടർ ബേയിൽ ഒരു പുതിയ സ്റ്റുഡിയോ നിർമ്മിച്ച് അത് 1961-ൽ മൂവീടൗൺ എന്ന പേരിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.[24] 1960-കളുടെ മധ്യത്തിൽ, 15 സ്റ്റേജുകളും രണ്ട് സ്ഥിരം സെറ്റുകളും അത്യാധുനിക ചലച്ചിത്ര നിർമ്മാണ ഉപകരണങ്ങളും സൗകര്യങ്ങളും 1,300 ജീവനക്കാരുമുണ്ടായിരുന്ന മൂവിടൗൺ ചൈനീസ് ചലച്ചിത്രനിർമ്മാണത്തിലെ ഏറ്റവും വലുതും മികച്ചതുമായ സ്റ്റുഡിയോയും ലോകത്തിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ സ്റ്റുഡിയോയും ആയിരുന്നു.[25] 1960 കളിൽ ചരിത്ര, സംഗീത നാടകങ്ങൾ ജനപ്രിയമായപ്പോൾ പിന്നീടുള്ള ദശകത്തിൽ കുങ് ഫു സിനിമകൾ ജനപ്രിയമായി. ദി മാഗ്നിഫിസന്റ് കൺകുബൈൻ, ദ ലവ് എറ്റേൺ, ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത വൺ-ആംഡ് സ്വോർഡ്മാൻ തുടങ്ങി ഷാ ബ്രദേഴ്‌സിന്റെ ഈ കാലഘട്ടത്തിൽ നിർമ്മിച്ച ഏറ്റവും ശ്രദ്ധേയമായ ചില സിനിമകളിൽ  ചിലതിന്റെ ഒന്നിലധികം തുടർച്ചകൾ സൃഷ്ടിക്കപ്പെടുകയും ചെയ്‌തു.[26] 1970-കളിൽ നിർമ്മിച്ച ഫൈവ് ഫിംഗേഴ്‌സ് ഓഫ് ഡെത്ത്, ദി 36ത് ചേംബർ ഓഫ് ഷാവോലിൻ എന്നിവ ഉൾപ്പെടുന്ന കുങ്-ഫു വിഭാഗത്തിലുള്ള സിനിമകളെയും സ്റ്റുഡിയോ ജനപ്രിയമാക്കി.[27] 1960-കൾ ഷാ ബ്രദേഴ്‌സും മറ്റൊരു കമ്പനിയായ കാഥേ ഓർഗനൈസേഷനും തമ്മിലുള്ള കടുത്ത മത്സരത്തിന്റെ കാലഘട്ടമായിരുന്നു, എന്നാൽ ഒടുവിൽ ഷാ ബ്രദേഴ്‌സ് മേൽക്കൈ നേടുകയും 1970-ൽ കാഥേ സിനിമാ നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു. 1967-ൽ TVB ആരംഭിച്ചപ്പോൾ സർ റൺ റൺ ഷാ ടെലിവിഷൻ രംഗത്ത് സാന്നിദ്ധ്യ അറിയിച്ചു.[28] 1969-ൽ, ഷാ ബ്രദേഴ്‌സ് (HK) ഓഹരികൾ ഇഷ്യൂ ചെയ്യുകയും ഒരു പൊതു കമ്പനിയായി മാറുകയും ചെയ്തു.

1970-കളിൽ, ബ്രൂസ് ലീ അഭിനയിച്ച എന്റർ ദി ഡ്രാഗൺ എന്ന ആയോധനകലാ ചിത്രത്തിലൂടെ അന്താരാഷ്ട്രതലത്തിൽ ഗണ്യമായ വിജയം നേടിയ ഗോൾഡൻ ഹാർവെസ്റ്റ് എന്ന പുതിയ സ്റ്റുഡിയോയിൽ നിന്ന് ഷാ ബ്രദേഴ്‌സിന് ശക്തമായ വെല്ലുവിളി നേരിടേണ്ടിവന്നു. ഷാ ബ്രദേഴ്സ് പിന്നീട് പാശ്ചാത്യ നിർമ്മാതാക്കളുമായി സഹകരിച്ച് അന്താരാഷ്ട്ര വിപണിയിൽ[29] സിനിമകൾ നിർമ്മിക്കാൻ തുടങ്ങുകയും അതോടൊപ്പം മെറ്റിയർ, ബ്ലേഡ് റണ്ണർ തുടങ്ങിയ സിനിമകളിൽ നിക്ഷേപം നടത്തുകയും ചെയ്തു.[30] എന്നിരുന്നാലും, ഗോൾഡൻ ഹാർവെസ്റ്റിൽ നിന്നുള്ള മത്സരവും വർദ്ധിച്ചുവരുന്ന പൈറസിയും കാരണം 1986-ൽ ഷാ ബ്രദേഴ്സ് സിനിമാ നിർമ്മാണം നിർത്തുകയും പകരം ടിവി പ്രോഗ്രാമുകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 1986-ൽ മൂവീടൗൺ ടിവി സിറ്റിയായി മാറുകയും ടിവി പരിപാടികളുടെ നിർമ്മാണത്തിനായി ടിവിബിക്ക് പാട്ടത്തിന് നൽകുകയും ചെയ്തു. 1988-ൽ, ഷാ ഓർഗനൈസേഷന്റെ കീഴിൽ കമ്പനി പുനഃസംഘടിപ്പിക്കപ്പെട്ടു.[31] 1990-കളിൽ, ഷാ വീണ്ടും ഏതാനും സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയെങ്കിലും മുമ്പത്തതുപോലെ വിജയിക്കാൻ സാധിച്ചില്ല.[32] ഷാ പിന്നീട് ഹോങ്കോങ്ങിലെ ത്സെങ് ക്വാൻ ഒയിലെ ഒരു പുതിയ സൈറ്റിലേക്ക് മാറ്റി സ്ഥാപിച്ചു.

അവലംബം

[തിരുത്തുക]
  1. "The Beginning 1924–1933". Shawonline. Archived from the original on 2021-11-02. Retrieved 2021-11-01.
  2. Stephen H. Y. Siu (16 September 1972). "A New Made in Hong Kong Label". The Montreal Gazette.
  3. "1925: The Start of a Legendary Studio". The Chinese Mirror: A Journal of Chinese Film History. Archived from the original on 19 ഏപ്രിൽ 2015.
  4. Poshek Fu (2008). China Forever: The Shaw Brothers and Diasporic Cinema. University of Illinois Press. pp. 28–29. ISBN 978-0252075001.
  5. Justin Corfield (2010). Historical Dictionary of Singapore. Scarecrow Press. p. 238. ISBN 9780810873872.
  6. "Heroine Li Feifei (1925) and "Shuomingshu"". The Chinese Mirror: A Journal of Chinese Film History. Archived from the original on 2 ഡിസംബർ 2013.
  7. Hong Kong Connections: Transnational Imagination in Action Cinema. Duke University Press Books. 2006. p. 193. ISBN 978-1932643015. {{cite book}}: Unknown parameter |authors= ignored (help)
  8. Poshek Fu (2008). China Forever: The Shaw Brothers and Diasporic Cinema. University of Illinois Press. pp. 28–29. ISBN 978-0252075001.
  9. "The Beginning 1924–1933". Shawonline. Archived from the original on 2021-11-02. Retrieved 2021-11-01.
  10. "Autocrat". AsiaWeek. Archived from the original on 2012-06-23. {{cite web}}: Unknown parameter |authors= ignored (help)
  11. Stephen H. Y. Siu (16 September 1972). "A New Made in Hong Kong Label". The Montreal Gazette.
  12. Gary G. Xu (2012). "Chapter 24 - Chinese Cinema and Technology". In Yingjin Zhang (ed.). A Companion to Chinese Cinema. Wiley-Blackwell. ISBN 978-1444330298.
  13. Hong Kong Connections: Transnational Imagination in Action Cinema. Duke University Press Books. 2006. p. 193. ISBN 978-1932643015. {{cite book}}: Unknown parameter |authors= ignored (help)
  14. Lisa Odham Stokes (2007). Historical Dictionary of Hong Kong Cinema. Scarecrow Press. p. 427. ISBN 978-0810855205.
  15. Hong Kong Connections: Transnational Imagination in Action Cinema. Duke University Press Books. 2006. p. 193. ISBN 978-1932643015. {{cite book}}: Unknown parameter |authors= ignored (help)
  16. Poshek Fu (2003). Between Shanghai and Hong Kong: The Politics of Chinese Cinemas. Stanford University Press. pp. 56–59. ISBN 9780804745185.
  17. "Shaw ventures into local Malay film productions". History SG. National Library Board.
  18. "About Shaw - Shaw Studio, Pre War - The Great Depression 1930". Shaw Online. Archived from the original on 2021-11-04. Retrieved 2021-11-01.
  19. "The Last Days Of Malay Film Productions". Shaw Online. Archived from the original on 2021-11-02. Retrieved 2021-11-01.
  20. "Shaw ventures into local Malay film productions". History SG. National Library Board.
  21. Richard Corliss (7 January 2014). "Run Run Shaw: The Last Emperor of Chinese Movies". Time.
  22. "Shaw Cinemas in Asia, Japanese Occupation". Shawonline. Archived from the original on 2021-11-04. Retrieved 2021-11-01.
  23. China Forever: The Shaw Brothers and Diasporic Cinema. University of Illinois Press. 2008. pp. 114–115. ISBN 978-0252075001.
  24. Poshek Fu (2008). China Forever: The Shaw Brothers and Diasporic Cinema. University of Illinois Press. pp. 28–29. ISBN 978-0252075001.
  25. Poshek Fu (2008). China Forever: The Shaw Brothers and Diasporic Cinema. University of Illinois Press. pp. 3–5. ISBN 978-0252075001.
  26. "Run Run Shaw, Hong Kong film pioneer, dies aged 107". BBC. 7 January 2014.
  27. Martin Chilton (7 Jan 2014). "Run Run Shaw, kung-fu film pioneer, dies aged 106". The Daily Telegraph.
  28. "Run Run Shaw, Hong Kong film pioneer, dies aged 107". BBC. 7 January 2014.
  29. "Shaw Organization, 1970". Shawonline. Archived from the original on 2018-07-08. Retrieved 2021-11-01.
  30. Vivian Wai-yin Kwok (15 November 2007). "Who Will Run Shaw Brothers After Run Run?". Forbes.
  31. Poshek Fu (2008). China Forever: The Shaw Brothers and Diasporic Cinema. University of Illinois Press. pp. 28–29. ISBN 978-0252075001.
  32. "Shaw Brothers History". Archived from the original on 2021-06-24. Retrieved 2021-11-01.