ഷാർലറ്റ് ഫെർഗൂസൺ-ഡേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാർലറ്റ് എലിസബത്ത് ഫെർഗൂസൺ-ഡേവി
ജനനം
ഷാർലറ്റ് എലിസബത്ത് ഹൾ

1880 (1880)
മരണം24 March 1943[2]
ദേശീയതബ്രിട്ടീഷ്
Medical career
Professionവൈദ്യൻ
Institutionsസെന്റ് ആൻഡ്രൂ മിഷൻ ഹോസ്പിറ്റൽ
Specialismമെഡിക്കൽ മിഷനറി

ഷാർലറ്റ് എലിസബത്ത് ഫെർഗൂസൺ-ഡേവി ഒബിഇ (1880 - 24 മാർച്ച് 1943) ഒരു ബ്രിട്ടീഷ് വൈദ്യനും സിംഗപ്പൂരിലെ ആദ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ലിനിക്കായ സെന്റ് ആൻഡ്രൂസ് മെഡിക്കൽ മിഷന്റെയും സെന്റ് ആൻഡ്രൂ മിഷൻ ഹോസ്പിറ്റലിന്റെയും സ്ഥാപകയുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഐറിഷ് ഭൌമശാസ്ത്രജ്ഞൻ എഡ്വേർഡ് ഹല്ലിന്റെ മകളായി എസെക്സിൽ ജനിച്ച ഫെർഗൂസൺ-ഡേവി പിന്നീട്  ഒരു മെഡിക്കൽ ഡോക്ടറായി.[3][4] 1902-ൽ അവൾ ആംഗ്ലിക്കൻ റൈറ്റ് റെവറന്റ് ചാൾസ് ജെയിംസ് ഫെർഗൂസൺ-ഡേവിയെ വിവാഹം കഴിച്ചു.[5] ഫെർഗൂസൺ-ഡേവിയും ഭർത്താവും 1909-ൽ സിംഗപ്പൂരിലെത്തി.[6] സിംഗപ്പൂരിലേക്ക് വരുന്നതിനുമുമ്പായി അവർ ഇന്ത്യയിൽ ഒരു വൈദ്യശാസ്ത്ര മിഷനറിയായും ജോലി ചെയ്തിരുന്നു.[7]

1913-ൽ, "ദരിദ്രരെയും അശരണരെയും" സഹായിക്കുന്നതിനായി സെന്റ് ആൻഡ്രൂ മെഡിക്കൽ മിഷൻ എന്ന സംഘടന സൃഷ്ടിക്കാൻ അവർ മുൻകയ്യെടുത്തു.[8] 1914-ൽ അവർ രണ്ടാമത്തെ ക്ലിനിക്ക് തുറന്നു.[9] 1921-ൽ, ഇൻ റബ്ബർ ലാൻഡ്സ്: ആൻ അക്കൗണ്ട് ഓഫ് ദി വർക്ക് ഓഫ് ചർച്ച് ഇൻ മലയ എന്ന പുസ്തകം അവർ പ്രസിദ്ധീകരിച്ചു.[10]

1923-ൽ, സിംഗപ്പൂരിൽ, സെന്റ് ആൻഡ്രൂസ് മിഷൻ ഹോസ്പിറ്റൽ (SAMH) എന്ന പേരിൽ ആദ്യത്തെ വനിതകളുടേയും കുട്ടികളുടെയും ചികിത്സാലയം അവർ സ്ഥാപിച്ചു.[11] ഒന്നുമില്ലായ്കമയിൽനിന്ന് ആവശ്യമായ ഭൂമി നേടിടെയുത്ത അവർക്ക് വാസ്തുശില്പികളെക്കൊണ്ട് ജോലി ചെയ്യിക്കാനും  കഴിഞ്ഞു.[12] അടുത്ത വർഷം, 1924-ൽ, വെനീറൽ ഡിസീസ് ക്ലിനിക് ഉൾപ്പെടെ SAMH  ൽ ഏർപ്പെടുത്തിയിരുന്ന സേവനങ്ങൾ വിപുലീകരിച്ചു.[13] ഡേവി പരിശീലന ക്ലാസുകൾ സ്ഥാപിച്ചതോടൊപ്പം നഴ്‌സിംഗ്, മിഡ്‌വൈഫറി എന്നീ വിഷയങ്ങളിൽ പഠിപ്പിക്കുകയും ചെയ്തു.[14]

ഫെർഗൂസൺ-ഡേവി 1927-ൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയറിന്റെ ഉദ്യോഗസ്ഥയാവുകയും, അതേ വർഷം തന്നെ വിരമിക്കുകയും ചെയ്തു.[15] പിന്നീട് അവളും ഭർത്താവും ദക്ഷിണാഫ്രിക്കയിലേക്ക് താമസം മാറുകയം, അവിടെ ഭർത്താവ് ഫോർട്ട് ഹെയർ കോളേജിൽ ജോലി നേടുകയും ചെയ്തു.[16] ഫെർഗൂസൺ-ഡേവി 1943-ൽ അന്തരിച്ചു.[17]

അവലംബം[തിരുത്തുക]

  1. England & Wales, Civil Registration Birth Index, 1837-1915
  2. 2.0 2.1 "Deaths". The Times. 26 March 1943. p. 1.
  3. Kelly's Handbook to the Titled, Landed & Official Classes. Kelly's Directories. 1912. p. 1548.
  4. "Charlotte Elizabeth Ferguson-Davie". Singapore Women's Hall of Fame (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2015-11-17. Retrieved 2017-11-21.
  5. "Charlotte Elizabeth Ferguson-Davie". Singapore Women's Hall of Fame (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2015-11-17. Retrieved 2017-11-21.
  6. "On This Day in History: 18 October, SAMH Founder's Day". 100 Years of SAMH (in അമേരിക്കൻ ഇംഗ്ലീഷ്). 2013-10-18. Retrieved 2017-11-21.
  7. "St. Andrews Medical Dispensary". Roots. National Heritage Board. Archived from the original on 2019-03-06. Retrieved 21 November 2017.
  8. Luk, Sabrina Ching Yuen (2014-03-26). Health Insurance Reforms in Asia (in ഇംഗ്ലീഷ്). Routledge. p. 83. ISBN 9781317748649.
  9. "Anglican Diocese of Singapore". Singapore Infopedia. National Library of Singapore. Archived from the original on 30 September 2015. Retrieved 21 November 2017.
  10. "Charlotte Elizabeth Ferguson-Davie". Singapore Women's Hall of Fame (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2015-11-17. Retrieved 2017-11-21.
  11. Vasko, Lydia (11 July 2014). "Window Into Our Heritage". The Straits Times. Archived from the original on 2019-12-31. Retrieved 21 November 2017 – via LexisNexis.
  12. "100 Years of Medical Missions". The Diocese of Singapore. 20 May 2013. Archived from the original on 17 November 2015. Retrieved 21 November 2017.
  13. "Charlotte Elizabeth Ferguson-Davie". Singapore Women's Hall of Fame (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2015-11-17. Retrieved 2017-11-21.
  14. "Charlotte Elizabeth Ferguson-Davie". Singapore Women's Hall of Fame (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2015-11-17. Retrieved 2017-11-21.
  15. "Charlotte Elizabeth Ferguson-Davie". Singapore Women's Hall of Fame (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2015-11-17. Retrieved 2017-11-21.
  16. "Charlotte Elizabeth Ferguson-Davie". Singapore Women's Hall of Fame (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2015-11-17. Retrieved 2017-11-21.
  17. "Charlotte Elizabeth Ferguson-Davie". Singapore Women's Hall of Fame (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2015-11-17. Retrieved 2017-11-21.
"https://ml.wikipedia.org/w/index.php?title=ഷാർലറ്റ്_ഫെർഗൂസൺ-ഡേവി&oldid=3896365" എന്ന താളിൽനിന്ന് ശേഖരിച്ചത്