ഷാർക് ഉൾക്കടൽ

Coordinates: 25°30′S 113°30′E / 25.500°S 113.500°E / -25.500; 113.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാർക് ഉൾക്കടൽ, പടിഞ്ഞാറേ ഓസ്ട്രേലിയ
Shark Bay
ഷാർക് ഉൾക്കടൽ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഓസ്ട്രേലിയ Edit this on Wikidata
മാനദണ്ഡംvii, viii, ix, x
അവലംബം578
നിർദ്ദേശാങ്കം25°30′S 113°30′E / 25.500°S 113.500°E / -25.500; 113.500
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
ഷാർക് ഉൾക്കടൽ is located in Australia
ഷാർക് ഉൾക്കടൽ
Location of Shark Bay at the most westerly point of the Australian continent

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഒരു ഉൾക്കടലും യുനെസ്കൊ ലോക പൈതൃകകേന്ദ്രവുമാണ് ഷാർക് ഉൾക്കടൽ (ഇംഗ്ലീഷ്: Shark Bay). 2,200,902 ഹെക്ടറോളം വിശാലമായ് ഈ പൈതൃക മേഖല പെർത്തിൽനിന്നും 800 കിലോമീറ്റർ വടക്കായാണ് സ്ഥിതിചെയ്യുന്നത്. ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും പടിഞ്ഞാറേ അറ്റവുമാണ് ഈ പ്രദേശം.

2011-ലെ കാനേഷുമാരി പ്രകാരം 1000-ത്തിൽ താഴെ ആളുകൾ മാത്രമേ ലോകപൈതൃകമേഖലയിൽ പെടുന്ന പ്രദേശത്തിന്റെ പരിധിക്കുള്ളിൽ വസിക്കുന്നുള്ളൂ. അര ഡസ്സണോളം വരുന്ന ചെറിയ സമൂഹങ്ങളായി കഴിയുന്ന ഇവർ മൊത്തം ഭൂവിസ്തൃതിയുടെ വെറും 1% മാത്രമേ അതിവസിക്കുന്നുള്ളൂ.

1991-ലാണ് ഈ ഉൾക്കടലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളും ലോകപൈതൃക പട്ടികയിൽ ഇടം നേടിയത്. 2,200,902 ഹെക്ടർ വരുന്ന ഈ പ്രദേശത്തിന്റെ 70%വും കടലാണ്. നിരവധി സംരക്ഷിത പ്രദേശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. ഷാർക് ഉൾക്കടൽ- സാമുദ്രിക ഉദ്യാനം, ഫ്രാങ്കോ പെറോ ദേശീയോദ്യാനം, ഹാമെലിൻ പൂൾ സംരക്ഷിത സമുദ്ര മേഖല തുടങ്ങിയവ അതിൽ ചിലതാണ്.[1] ഡെൻഹാമും യൂസ് ല്ലെസ്സ് ലൂപ്പും ഇതിന്റെ അതിരുകളാണ്.

ഷാർക് ഉൾക്കടൽ

അവലംബം[തിരുത്തുക]

  1. "Shark Bay, Western Australia". World Heritage List. UNESCO. 2014. Retrieved 30 August 2014.

കൂടുതൽ വായനക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാർക്_ഉൾക്കടൽ&oldid=2201546" എന്ന താളിൽനിന്ന് ശേഖരിച്ചത്