ഷാഹി കബീർ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഷാഹി കബീർ | |
|---|---|
| ജനനം | 28 സെപ്റ്റംബർ 1978 വയസ്സ്) |
| തൊഴിൽs |
|
| സജീവ കാലം | 2018-തുടരുന്നു |
മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമാണ് ‘’’ഷാഹി കബീർ’’’. [1] 2021-ൽ പുറത്തിറങ്ങിയ “നായാട്ട്” എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം നേടി. “ഇലവീഴാപൂഞ്ചിറ” എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന അവാർഡും ഷാഹി കബീർ നേടിയിട്ടുണ്ട്. [2][3][4]
ആദ്യകാല ജീവിതം
[തിരുത്തുക]ഷാഹി കബീർ ആലപ്പുഴ ജില്ലയിലാണ് ജനിച്ചത്. നിലവിൽ കോട്ടയത്താണ് താമസിക്കുന്നത്. [5] ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നതിനു മുൻപ് അദ്ദേഹം മുമ്പ് പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. [6]
ചലച്ചിത്രരംഗത്ത്
[തിരുത്തുക]2017-ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ സഹസംവിധായകനായിരുന്നു. ജോസഫ് (2018), നായാട്ട് (2021), ഓഫീസർ ഓൺ ഡ്യൂട്ടി (2025) എന്നീ ചിത്രങ്ങളുടെ രചനയിലൂടെയാണ് ഷാഹി അറിയപ്പെടുന്നത്. സൗബിൻ ഷാഹിർ നായകനായ ഇലവീഴാപൂഞ്ചിറ (2022) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഷാഹി കബീർ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ റോന്ത് 2025 ജൂൺ 13 ന് പുറത്തിറങ്ങി.[7][8] ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി.[9]പ്രധാനമായും പോലീസ് അനുബന്ധകഥകളാണ് ഷാഹി കബീറിന്റെ ചിത്രങ്ങളുടെ പ്രമേയപരിസരം.
സഹസംവിധാനം
[തിരുത്തുക]- തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)
തിരക്കഥ
[തിരുത്തുക]| വർഷം | ചിത്രം | സംവിധാനം | കുറിപ്പ് | അവലംബം |
|---|---|---|---|---|
| 2018 | ജോസഫ് | എം. പദ്മകുമാർ | ആദ്യചിത്രം | |
| 2021 | നായാട്ട് | മാർട്ടിൻ പ്രക്കാട്ട് | [10] | |
| 2025 | ഓഫീസർ ഓൺ ഡ്യൂട്ടി | ജിത്തു അഷ്റഫ് | [11] | |
തിരക്കഥ, സംവിധാനം
[തിരുത്തുക]| വർഷം | ചിത്രം | കുറിപ്പ് | അവലംബം |
|---|---|---|---|
| 2022 | ഇലവീഴാപൂഞ്ചിറ | ആദ്യസംവിധാനം | [12] |
| 2025 | റോന്ത് | [13] | |
അവലംബം
[തിരുത്തുക]- ↑ "Writer Shahi Kabir on turning director with 'Elaveezhapoonchira'" (in ഇംഗ്ലീഷ്). thehindu. 15 July 2022. Retrieved 1 February 2025.
- ↑ "69th National Film Awards: 'Nayattu' secures the Best Screenplay award" (in ഇംഗ്ലീഷ്). timesofindia. 24 August 2023. Retrieved 1 February 2025.
- ↑ "The Full List Of The Kerala State Film Awards 2022 Winners" (in ഇംഗ്ലീഷ്). filmcompanion. 27 May 2022. Retrieved 1 February 2025.
- ↑ "Kerala State Film Awards: Shahi Kabir's journey from the Police department to an award-winning debut" (in ഇംഗ്ലീഷ്). thehindu. 22 July 2023. Retrieved 1 February 2025.
- ↑ "മൂന്നേ മൂന്ന് സിനിമകൾ, എല്ലാം സൂപ്പർ ഹിറ്റ്,ദേശീയ അവാർഡുകൾ; ഷാഹി കബീറിനെക്കുറിച്ച് നിർമാതാവ്" (in Malayalam). mathrubhumi. 17 October 2023. Retrieved 1 February 2025.
{{cite news}}: CS1 maint: unrecognized language (link) - ↑ "സൂപ്പർ ഹിറ്റ് പോലിസ് സിനിമകൾ എഴുതിയ ഷാഹി കബീർ പോലിസുകാരനാണോ?" (in ഇംഗ്ലീഷ്). news18. 23 February 2025. Retrieved 23 February 2025.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ട്വിസ്റ്റുകളുടെ രാജാവ്! ഷാഹി കബീറിന്റെ ചിത്രങ്ങളെ പരിചയപ്പെടാം" (in Malayalam). Madhyamam. 22 February 2025. Retrieved 22 February 2025.
{{cite news}}: CS1 maint: unrecognized language (link) - ↑ "മറ്റൊരു പൊലീസ് കഥയുമായി ഷാഹി കബീർ, 'റോന്ത്' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി" (in Malayalam). vanitha. 24 February 2025. Retrieved 1 February 2025.
{{cite news}}: CS1 maint: unrecognized language (link) - ↑ ഏഷ്യാനെറ്റ് ന്യൂസ്
- ↑ "'Nayattu was interpreted in ways I had not even imagined', says Shahi Kabir". The Week (in ഇംഗ്ലീഷ്). Retrieved 2025-03-09.
- ↑ "Kunchacko Boban's Officer On Duty is pacier and heroic than Joseph: Shahi Kabir | Exclusive". OTTPlay (in ഇംഗ്ലീഷ്). Retrieved 2025-03-09.
- ↑ Shrijith, Sajin (2022-07-16). "'Ela Veezha Poonchira' film review: Thought-provoking, dread-inducing chiller". The New Indian Express (in ഇംഗ്ലീഷ്). Retrieved 2025-03-09.
- ↑ "Ronth: Dileesh Pothan and Roshan Mathew to star in Shahi Kabir's next; first-look poster and release window out". OTTPlay (in ഇംഗ്ലീഷ്). Retrieved 2025-03-09.