ഷാനൺ ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Shannon Lee
തദ്ദേശീയ പേര്李香凝
ജനനംShannon Emery Lee
(1969-04-19) ഏപ്രിൽ 19, 1969 (പ്രായം 50 വയസ്സ്)
Los Angeles, California, U.S.
ദേശീയതAmerican
പഠിച്ച സ്ഥാപനങ്ങൾChadwick School
Tulane University
തൊഴിൽBusinessperson, actress, martial artist
സജീവം1993–present
ഉയരം1.7 m (5 ft 7 in)
ജീവിത പങ്കാളി(കൾ)Anthony Ian Keasler (വി. 1994–ഇപ്പോഴും) «start: (1994-08-22)»"Marriage: Anthony Ian Keasler to ഷാനൺ ലീ" Location: (linkback://ml.wikipedia.org/wiki/%E0%B4%B7%E0%B4%BE%E0%B4%A8%E0%B5%BA_%E0%B4%B2%E0%B5%80)
കുട്ടി(കൾ)1
മാതാപിതാക്കൾ
കുടുംബംBrandon Lee (brother)
ഷാനൺ ലീ
സ്റ്റൈൽJeet Kune Do
Taekwondo
Wushu
Kickboxing
ഗുരു/ഗുരുക്കന്മാർRichard Bustillo (Jeet Kune Do)
Ted Wong (Jeet Kune Do)
Dung Doa Liang (Taekwondo)
Eric Chen (Wushu)
Benny Urquidez (Kickboxing)
Musical career
അറിയപ്പെടുന്ന പേരു(കൾ)Shan Shan
Associated actsMedicine
Chinese name
Chinese李香凝

ഷാനൺ ലീ (ജനനം ഏപ്രിൽ 19, 1969) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ആയോധനകലാകാരിയും വ്യവസായിയുമാണ്. അതിലുമുപരി അവർ ആയോധനകലയുടെ ആചാര്യനും അഭിനേതാവുമായിരുന്ന ബ്രൂസ് ലീയുടെയും അദ്ദേഹത്തിൻറെ ഭാര്യ ലിൻഡ ലീ കാഡ്‍വെല്ലിൻറെയും മകളുമാണ്.

1969 ഏപ്രിൽ 19 ന് ബ്രൂസ് ലീയുടെയും ലിൻഡ ലീ കാഡ്‍വെല്ലിൻറെയും രണ്ടാമത്തെ കുട്ടിയായി ഹോങ്കോങ്ങിലാണ് ഷാനൺ ജനിച്ചത്. ബ്രൂസി ലീയുടെ മരണത്തിനുശേഷം അവർ മാതാവനോടൊപ്പം അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു തിരിച്ചെത്തി സീറ്റ്ൽ, വാഷിങ്ടൺ, ലോസ് ആഞ്ചെലസ് എന്നിവടങ്ങളിലായി ജീവിതം തുടർന്നു. കാലിഫോർണിയയിലെ റോളിംഗ് ഹില്ലിലാണ് ഷാനൻ തൻറെ കുട്ടിക്കാലം ചിലവഴിച്ചത്. 1987 ൽ ചാഡ്‍വിക്ക് സ്കൂളിൽ നിന്നു പഠനം പൂർത്തിയാക്കിയതിനുശേഷം ന്യൂ ഓർലിയൻസിലെ ടുലെയ്ൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 1991 ൽ ബിരുദമെടുത്തു. 1993 ൽ തൻറെ സഹോദനായ  ബ്രൻഡൺ ലീയുടെ മരണത്തിനുശേഷം അവർ ലോസാഞ്ചെലസിലേയ്ക്കു അഭിനയമോഹവുമായി തിരിച്ചുവന്നു. 1994 ൽ നിയമജ്ഞനായ ആൻറണി കീസ്‍ലറെ വിവാഹം കഴിച്ചു. റെൻ ലീ കീസ്‍ലർ എന്നൊരു മകളുണ്ട്. ചെറുപ്പകാലത്ത് റിച്ചാർഡി ബസ്റ്റിലോ എന്ന പിതാവിൻറെ ശിഷ്യനായ ഒരു പരിശീലകൻറെ കീഴിൽ, “ജീറ്റ് കുനെ ഡോ” എന്ന പേരിൽ തൻറെ പിതാവു വികസിപ്പിച്ചെടുത്ത ആയോധനകല അഭ്യസിച്ചിരുന്നു. 1990 വരെ ഗൌരവമായ പരിശീലനം നടത്തിയിരുന്നില്ല. ആക്ഷൻ സിനിമകളിൽ അവതരിപ്പിക്കുന്നതിനായി ജീറ്റ് കുനെ ഡോയോടൊപ്പം “ടെഡ് വോങ്ങ്” എന്ന ആയോധനകലയും കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള പരിശീലനമാണ് പിന്നീടു നടത്തിയിരുന്നത്.[1] ഡുങ്ങ് ഡോവ ലിയാങ്ങിൻറെ കീഴിൽ അവർ തൈക്കോണ്ടോയും എറിക് ചെൻ എന്ന പരിശീലകൻറെ കീഴിൽ “വുഷു”വും അഭ്യസിച്ചിരുന്നു.

അവലംബം    [തിരുത്തുക]

  1. Reid, Dr. Craig D. (1999). "Shannon Lee: Emerging From the Shadows of Bruce Lee, the Butterfly Spreads her Wings". Black Belt. 37 (10): 33.
"https://ml.wikipedia.org/w/index.php?title=ഷാനൺ_ലീ&oldid=3141316" എന്ന താളിൽനിന്ന് ശേഖരിച്ചത്