ഷാനോ ദേവി
ഷാനോ ദേവി | |
---|---|
Speaker of the Haryana Legislative Assembly | |
ഓഫീസിൽ 6 December 1966 – 17 March 1967 | |
Deputy speaker of the Punjab Legislative Assembly | |
ഓഫീസിൽ 26 March 1951 – 20 March 1951 | |
ഓഫീസിൽ 19 March 1962 – 31 October 1966 | |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Indian National Congress |
ജോലി | Politician |
ഷാനൊ ദേവി(ജനനം: ജൂൺ 1, 1901) ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പഞ്ചാബിൽ നിന്നുള്ള അംഗവുമായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാന നിയമസഭയിൽ സ്പീക്കറാകുന്ന ആദ്യ വനിതയാണ് ഇവർ. 1966 ഡിസംബർ 6 മുതൽ 1967 മാർച്ച് 17 വരെ ഹരിയാന നിയമസഭയുടെ സ്പീക്കറായിരുന്നു. 1962 മാർച്ച് 19 മുതൽ 1966 ഒക്ടോബർ 31 വരെ പഞ്ചാബ് നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായും ചുമതല വഹിച്ചു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് വേണ്ടി അമൃത്സർ സിറ്റി വെസ്റ്റ് നിയോജക മണ്ഡലത്തെ പ്രധിനിതീകരിച്ചും (1951 മുതൽ 1966 വരെ) പഞ്ചാബിലെ ജഗാദ്രി മണ്ഡലത്തെ പ്രധിനിധീകരിച്ചും (1962 മുതൽ 1966 വരെ) പഞ്ചാബ് നിയമസഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു.1940 ൽ പഞ്ചാബ് നിയമസഭയിലേയ്ക്ക് സർ ഗംഗാ രാമന്റെ മകനെ 6000 വോട്ടിനു തോൽപ്പിച്ച് മുൾട്ടാനിൽ നിന്നും ദേവി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.1946 ൽ 19000 വോട്ടുകൾ നേടിയാണ് അവർ ഏറ്റവും അടുത്ത എതിരാളിയെ തോൽപിച്ചത്.1951 ല തിരഞ്ഞെടുപ്പിൽ ബിജെഎസിന്റെ പ്രകാശ് ചന്ദിനെതിരെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ടിക്കറ്റിൽ 8000 വോട്ടുകൾക്ക് വിജയിച്ചു. 1962ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ ജെ എസ്സിന്റെ ഇന്ദർ സൈനിനെ 5000 വോട്ടുകൾക്ക് പരാജയപ്പെടുത്തികൊണ്ട് കോൺഗസ് ടിക്കറ്റിൽ പഞ്ചാബ് നിയമസഭയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.
സ്വകാര്യ ജീവിതം
[തിരുത്തുക]അച്ചൻ ലാൽ സെയ്ത് രാം ഖന്ന ഒരു സർക്കാർ സേവകനായിരുന്നു. ജലന്തറിലെ കന്യ മഹാ വൈദ്യാലയയിൽ നിന്ന് ബിരുദം നേടി. കോൺഗ്രസ്സ് പാർട്ടിയുടെ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ് ഒരു വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ്യത്തിലേക്ക് പ്രവേശിച്ചു. ഇന്ത്യയുടെ വിഭജനത്തിന് ശേഷം അവർ പഞ്ചാബിലേക്ക് പോരയി. പഞ്ചാബ് നിയമസഭയിലേക്കും ഹരിയാന നിയമ സഭയിലേക്കും രണ്ടുതവണ തിരെഞ്ഞെടുക്കപ്പെട്ടു.