ഷാനിമോൾ ഉസ്‌മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പൊതുപ്രവർത്തകയും കോൺഗ്രസ് (ഐ.) നേതാവുമാണ് ഷാനിമോൾ ഉസ്‌മാൻ.

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിംകുഞ്ഞിന്റെ മകളായി ജനനം. ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു. വിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളെജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോൾ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകയായി.

തിരുവനന്തപുരം ലൊയോള കോളജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എൽ.എൽ.ബി പാസായത്. [1] അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചു.

അധികാര സ്ഥാനങ്ങൾ[തിരുത്തുക]

  • കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിതയാണ്.
  • കെ.പി.സി.സി നിർവാഹക സമിതി അംഗം.
  • യൂത്ത് കോൺഗ്രസ്-എൻ എസ് യു കോ ഓർഡിനേഷൻ കമ്മിറ്റി അംഗം
  • മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്.
  • ആലപ്പുഴ നഗരസഭാ ചെയർപേഴ്സൻ.
  • ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം - (അമ്പലപ്പുഴ ഡിവിഷൻ)
  • കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്.
  • കേരള സർവകലാശാല സെനറ്റ് അംഗം.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 ഒറ്റപ്പാലം നിയമസഭാമണ്ഡലം പി. ഉണ്ണി സി.പി.ഐ.എം., എൽ.ഡി.എഫ്. ഷാനിമോൾ ഉസ്‌മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 പെരുമ്പാവൂർ നിയമസഭാമണ്ഡലം സാജു പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്. ഷാനിമോൾ ഉസ്‌മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

ഭർത്താവ് - എ. മുഹമ്മദ് ഉസ്‌മാൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാനിമോൾ_ഉസ്‌മാൻ&oldid=3108077" എന്ന താളിൽനിന്ന് ശേഖരിച്ചത്