ഷാനിദാർ ഗുഹ

Coordinates: 36°48′02″N 44°14′36″E / 36.8006°N 44.2433°E / 36.8006; 44.2433
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഷാനിദാർ ഗുഹ
ئەشکەوتی شانەدەر
Shanidar Cave
The entrance to Shanidar Cave in Kurdistan
സ്ഥാനംErbil Governorate, Kurdistan Region, Iraq
മേഖലZagros Mountains
Coordinates36°48′02″N 44°14′36″E / 36.8006°N 44.2433°E / 36.8006; 44.2433

ഷാനിദാർ ഗുഹ (കുർദിഷ്: Zewî Çemî Şaneder ,ئەشکەوتی شانەدەر,[1][2] അറബി: كَهَف شانِدَر[3]) വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ എർബിൽ ഗവർണറേറ്റിലെ ബ്രാഡോസ്റ്റ് പർവതത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാവസ്തു സ്ഥലമാണ്.[4] നരവംശശാസ്ത്രജ്ഞനായ റാൽഫ് സോലെക്കി 1951-ൽ കൊളംബിയ സർവകലാശാലയിലെ ഒരു സംഘത്തെ ഈ പ്രദേശത്ത് പര്യവേക്ഷണം നടത്തുവാനായി നയിച്ചു. കുർദിഷ് തൊഴിലാളികളുടെ അകമ്പടിയോടെ, ഈ പര്യവേക്ഷകർ ഷാനിദാർ ഗുഹ ഖനനം ചെയ്യുകയും ഇവിടെനിന്ന് 65,000-35,000 വർഷങ്ങൾക്ക് മുമ്പുള്ള എട്ട് മുതിർന്ന നിയാന്തർത്താൽ മനുഷ്യരുടേയും രണ്ട് ശിശുക്കളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തുകയുംചെയ്തു.[5][6] ഈ മൃതദേഹാവശിഷ്ടങ്ങൾ ഒരു മൗസ്റ്റീരിയൻ പാളിയിൽ നിന്ന് വിവിധ ശിലാ ഉപകരണങ്ങളും മൃഗാവശിഷ്ടങ്ങളുടേയും ഒപ്പമാണ് കണ്ടെത്തിയത്. ഈ ഗുഹയിൽ അടങ്ങിയിരിക്കുന്ന രണ്ട് പ്രോട്ടോ-നിയോലിത്തിക്ക് സെമിത്തേരികളിലൊന്നിന് ഏകദേശം 10,600 വർഷം പഴക്കമുള്ളതും 35 മൃതശരീരങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. റാൾഫ് സോലെക്കി ഇത് നട്ടുഫിയാൻ സംസ്കാരത്തിൽ പെട്ടതായി കണക്കാക്കുന്നു.[7]

അവലംബം[തിരുത്തുക]

  1. "Shanidar Cave". Archived from the original on 2021-11-12. Retrieved 19 December 2019.
  2. "ئەشکەوتی شانەدەر.. شوێنێکی مێژوویی جیهانیی" (in കുർദ്ദിഷ്). Retrieved 19 December 2019.
  3. "كهف شاندر". Archived from the original on 2021-11-12. Retrieved 19 December 2019.
  4. Edwards, Owen (March 2010). "The Skeletons of Shanidar Cave". Smithsonian. Retrieved 17 October 2014.
  5. Murray, Tim (2007). Milestones in Archaeology: A Chronological Encyclopedia (in ഇംഗ്ലീഷ്). ABC-CLIO. p. 454. ISBN 978-1576071861.
  6. Edwards, Owen (March 2010). "The Skeletons of Shanidar Cave". Smithsonian. Retrieved 17 October 2014.
  7. Ralph S. Solecki; Rose L. Solecki & Anagnostis P. Agelarakis (2004). The Proto-Neolithic Cemetery in Shanidar Cave. Texas A&M University Press. pp. 3–5. ISBN 978-1585442720.
"https://ml.wikipedia.org/w/index.php?title=ഷാനിദാർ_ഗുഹ&oldid=3800326" എന്ന താളിൽനിന്ന് ശേഖരിച്ചത്