ഷാത്തൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാത്തൂസ്
ഷാത്തൂസ് കുപ്പിയിൽ ഷാത്തൂസ് കുപ്പിയിൽ
ഷാത്തൂസ് കുപ്പിയിൽ
ഷാത്തൂസ് ഗ്ലാസിൽ
Typeമദ്യം
Manufacturerകാർത്തൂസിയൻ സന്യാസിമാർ
Country of originവൊയിറോൺ, ഫ്രാൻസ്
Introduced1764
Alcohol by volume40–55%
Proof (US)80–110
Colourപച്ചയും മഞ്ഞയും
Flavourherbal

1737 മുതൽ കാർത്തൂസിയൻ സന്യാസിമാർ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രെഞ്ച് മധുരമദ്യമാണ് ഷാത്തൂസ് (Chartheuse). ഫ്രാൻസ്വാ ഹാനിബാൾ ദ് എസ്ട്രീസ് (Francois Hannibal d’Estrees) എന്ന പടത്തലവന്റേതായി പറയപ്പെടുന്ന 1605-ലെ ഒരു കുറിപ്പിലേതാണ് ഇതിന്റെ ചേരുവ. കുറിപ്പിൽ നിഷ്കർഷിച്ചിരുന്ന നിർമ്മാണവിധിയുടെ സങ്കീർണ്ണതകൾ ഗ്രഹിച്ച് അത് പ്രയോഗത്തിലാക്കാൻ സന്യാസികൾക്ക് ഒരു നൂറ്റാണ്ടിലധികം കാലം വേണ്ടിവന്നു.[1] വാറ്റുചാരായത്തെ 130 ഇനം ഔഷധപ്പുല്ലുകളും ചെടികളും പൂക്കളും ചേർത്തു മൂപ്പിച്ചാണ് ഇതു നിർമ്മിക്കുന്നത്.[2]

ഫ്രാൻസിൽ ഗ്രെനോബിൾ പ്രദേശത്തെ ഷാത്തൂസ് മലനിരകളിലുള്ള ഗ്രാൻഡ് കാർത്തൂസ് സന്യാസാശ്രമവുമായി ബന്ധപ്പെട്ടാണ് 'ഷാത്തൂസ്' എന്ന പേരുണ്ടായത്. അടുത്തുള്ള 'വോയ്റോൺ' പട്ടണത്തിലുള്ള അവരുടെ വാറ്റുശാലയിലാണ് ഇതുണ്ടാക്കുന്നത്. 1980-കൾ വരെ, സ്പെയിനിലെ ടറാഗോണായിലും, ഇതിന്റെ ഒരു ഒരു വാറ്റുശാല ഉണ്ടായിരുന്നു.[3]

ഈ മദ്യവുമായി ബന്ധപ്പെട്ട് 'ഷാത്തൂസ്' എന്ന പേരിൽ തന്നെ ഒരു നിറവുമുണ്ട്.[4] കുപ്പികൾക്കുള്ളിലും മൂത്ത് മെച്ചപ്പെടുന്ന അപൂർവം മദ്യങ്ങളിലൊന്നാണിത്.

അവലംബം[തിരുത്തുക]

  1. http://cartusian.tripod.com/id152.html
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2001-12-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2001-12-23.
  3. https://www.chartreuse.fr/en/histoire/the-chartreuse-distilleries/
  4. http://warontherocks.com/2014/10/chartreuse-the-only-liqueur-so-good-they-named-a-color-after-it/
"https://ml.wikipedia.org/w/index.php?title=ഷാത്തൂസ്&oldid=3646295" എന്ന താളിൽനിന്ന് ശേഖരിച്ചത്