ഷാജൻ സ്കറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷാജൻ സ്കറിയ
Shajan Skariah.jpg
ജനനം1972
വിദ്യാഭ്യാസംബ്രാഡ്ഫോർഡ് സർവ്വകലാശാല
തൊഴിൽപത്രപ്രവർത്തകൻ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)ബോബി അലോഷ്യസ്
കുട്ടികൾസ്റ്റഫാൻ, ഗംഗോത്രി, ഋത്വിക്

ഒരു ഇന്ത്യൻ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ഷാജൻ സ്കറിയ (ജനനം: 18 മെയ് 1972). മറുനാടൻ മലയാളി, ബ്രിട്ടീഷ് മലയാളി എന്നീ ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ[1] സ്ഥാപക എഡിറ്റർ, ദീപികയുടെ മുൻ സബ് എഡിറ്റർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. പത്രപ്രവർത്തന രംഗത്ത് ഏകദേശം 25 വർഷത്തിലേറെ പരിചയമുള്ള അദ്ദേഹം, വിവിധ മലയാള പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധിയായി 2002 കൊറിയൻ ഏഷ്യൻ ഗെയിംസ്, 2003 ആഫ്രോ-ഏഷ്യൻ ഗെയിംസ്, 2008 ബുസാൻ ഏഷ്യൻ ഗെയിംസ്, 2012 ലണ്ടൻ ഒളിമ്പിക്സ്, നിരവധി ദേശീയ ഗെയിമുകൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

കേരളത്തിൽ കോട്ടയം ജില്ലയിലെ ഇടകടത്തിയാണ് ഷാജൻ സ്കറിയയുടെ സ്വദേശം.1993-ൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന യുവദീപം എന്ന മാസികയിലൂടെ അദ്ദേഹം പത്രപ്രവർത്തന രംഗത്തെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ നിന്ന് ബി.കോം ബിരുദം പൂർത്തിയാക്കിയശേഷം അണ്ണാമലൈ സർവകലാശാലയിൽ നിന്ന് എം.എ സോഷ്യോളജി ബിരുദാനന്തരബിരുദവും നേടി. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽനിന്ന് പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമ നേടിയശേഷം നിരവധി ദക്ഷിണേന്ത്യൻ പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ജേണലിസ്റ്റായി ജോലി ചെയ്തിരുന്നു. പിന്നീട് ദീപികയിൽ സബ് എഡിറ്ററായി ചേ‍ന്നു. സംസ്ഥാന പത്രപ്രവർത്തന അവാർഡ് നേടി.[3] പ്രവർത്തനമേഖല യുകെയിലേക്ക് മാറ്റിയ അദ്ദേഹം ബ്രാഡ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ എംബിഎയ്ക്കു ചേർന്നു. ഈ കാലയളവിലാണ് അദ്ദേഹം ബ്രിട്ടീഷ് മലയാളി സ്ഥാപിച്ചത്. 2008 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടൽ സ്ഥാപിക്കുകയും 2018 വരെ അതിന്റെ മാനേജിംഗ് എഡിറ്ററായി സേവനമനുഷ്ടിക്കുകയും ചെയ്തു. ഈ കാലയളവിൽ കേരള ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടി.[4] ദേശീയ ഹൈജമ്പ് താരമായ ബോബി അലോഷ്യസിനെയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. മൂന്നു മക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. "Shajan Skariah Writes about attappady mob Lynching". British Malayali.
  2. bureau, the citizen. "Over 100 Journalists Write To IB Ministry Against Proposal To Regulate Digital Media". The Citizen.
  3. "സത്യത്തിനും, നന്മയ്ക്കും വേണ്ടി നിലകൊള്ളും: ഗണേഷ് കുമാർ". ജന്മഭൂമി – Janmabhumi Daily. 6 February 2015.
  4. "Shajan Scaria vs State Of Kerala on 4 October, 2018". indiankanoon.org.
"https://ml.wikipedia.org/w/index.php?title=ഷാജൻ_സ്കറിയ&oldid=3585626" എന്ന താളിൽനിന്ന് ശേഖരിച്ചത്