Jump to content

ഷാങ് സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാങ് സിൻ
ജനനം (1965-08-24) 24 ഓഗസ്റ്റ് 1965  (59 വയസ്സ്)
Beijing, China
വിദ്യാഭ്യാസംUniversity of Sussex
University of Cambridge[1]
തൊഴിൽCEO, SOHO China[2]
ജീവിതപങ്കാളി(കൾ)Pan Shiyi
കുട്ടികൾ2
വെബ്സൈറ്റ്www.sohochina.com

റിയൽ എസ്റ്റേറ്റ് വ്യവസായത്തിലൂടെ ബെയ്‌ജിങ്ങിനെ ലോകത്തെ തന്നെ ഏറ്റവും മികച്ച നഗരമാക്കാൻ മുഖ്യ പങ്ക് വഹിച്ച ഒരു ചൈനീസ് കോടീശ്വരിയാണ് ഷാങ് സിൻ (ലഘൂകരിച്ച ചൈനീസ്: 张欣; പരമ്പരാഗത ചൈനീസ്: 張欣; പിൻയിൻ: Zhāng Xīn, also known as Xin Zhang and Xin "Shynn" Zhang,[4] born 1965). ഭർത്താവ് പാൻ ഷിയിയോടൊപ്പം സോഹോ ചൈനയുടെ സിഇഒയും സഹസ്ഥാപികയുമാണ്. ഷാങ് സിൻ സ്വപ്രയത്നത്താൽ സഹസ്രകോടിപതികളായ ലോകത്തെ വനിതകളിൽ സമ്പത്തിൻറെ അടിസ്ഥാനത്തിൽ അഞ്ചാംസ്ഥാനത്താണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1950 കളിൽ, ബർമീസ് ചൈനീസ് രണ്ടാം തലമുറയിലെ ഷാങ് സിൻറെ മാതാപിതാക്കൾ, ബർമ്മ വിട്ട് ചൈനയിലേക്ക് കുടിയേറി.[5][6][7] അവിടെ അവർ വിദേശ ഭാഷാ പത്രങ്ങളിൽ പരിഭാഷകരായി പ്രവർത്തിച്ചിരുന്നു.[8] സാംസ്കാരിക വിപ്ളവം നടക്കുന്നതിനിടയിൽ അവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞു.

ബീജിംഗിൽ 1965-ൽ ജനിച്ച സിൻ തന്റെ മാതാപിതാക്കളുടെ വേർപിരിയലിനുശേഷം അമ്മയോടൊപ്പം തുടർന്നു.[7] പതിനാറാം വയസ്സിൽ ഹോങ്കോങ്ങിലേക്ക് പോകുകയും[2] മേൽക്കുമേൽ വച്ചിട്ടുള്ള രണ്ട് കിടപ്പറ കിടക്കകൾ മാത്രമുള്ള ഒരു മുറിയിൽ തന്റെ അമ്മയോടൊപ്പം താമസിക്കുകയും ചെയ്തു.[7] വിദേശത്ത് വിദ്യാഭ്യാസത്തിനായി പണം സ്വരൂപിക്കാനായി, അവർ വസ്ത്രനിർമ്മാണവും ഇലക്ട്രോണിക് ഉത്പന്നങ്ങളും നിർമ്മിക്കുന്ന ഒരു ചെറുകിട ഫാക്ടറിയിൽ അഞ്ചു വർഷം ജോലി ചെയ്തു.[9][2]19- ാം വയസ്സിൽ ലണ്ടനിലേക്ക് വിമാനയാത്രയ്ക്കായി ആവശ്യമുള്ള പണം സമ്പാദിച്ചിരുന്നു. ഓക്സ്ഫോർഡിലെ ഒരു സെക്രട്ടേറിയൽ സ്കൂളിലെ ഇംഗ്ലീഷ് പഠനത്തിനായി അവർ സ്വയം പണം സ്വരൂപിച്ചിരുന്നു.[10] യുകെയിൽ അവർ സ്വയംസഹായത്തിനായി ചൈനീസ് ദമ്പതികൾ നടത്തി വന്നിരുന്ന ഒരു പരമ്പരാഗത ബ്രിട്ടീഷ് ഫിഷ് ആൻറ് ചിപ്സ് ഷോപ്പിൽ ജോലി ചെയ്തുകൊണ്ട്[2] പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ ഒരു റോൾ മോഡലായി സ്വീകരിച്ചു. ഈയവസരത്തിൽ ഇടതുപക്ഷ ബ്രിട്ടീഷ് ബുദ്ധിജീവികളോടുള്ള ആകർഷണം" ഉടലെടുക്കാനും തുടങ്ങി.[7]

1987-ൽ ലണ്ടനിൽ പഠിക്കുന്ന കാലത്ത് സസക്സിലെ സർവ്വകലാശാലയിൽ സാമ്പത്തികശാസ്ത്ര പഠനത്തിന് തുടക്കം കുറിക്കാനുള്ള സ്കോളർഷിപ്പ് അവർ നേടിയിരുന്നു. അവിടെ നിന്ന് അവർ ബാച്ചിലർ ബിരുദം നേടി.[7][2] 1992-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് വികസന സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടി.[11] അവിടെവച്ച് അവർ ചൈനയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് ഒരു മാസ്റ്റർ പ്രബന്ധം രചിച്ചിരുന്നു.[7] 2013-ൽ, സസക്സിലെ സർവകലാശാലയിൽ നിന്നും തന്റെ ആദ്യത്തെ അൽമമാറ്റർ ഡോക്ടറേറ്റ് നേടി.[12]

ആദ്യ നിക്ഷേപം

[തിരുത്തുക]

ബിരുദം നേടിയശേഷം, ഷാങ് ചൈനയിൽ സ്വകാര്യവത്കരണത്തെക്കുറിച്ച് അറിവുണ്ടാക്കുന്നതിനായി കേംബ്രിഡ്ജ് നിരീക്ഷിക്കുന്ന ബാരിംഗ്സ് പി.എൽ.സിയിൽ നിന്ന് അവരുടെ മാസ്റ്റർ പ്രബന്ധത്തിൻറെ വിഷയത്തിൻറെ പിൻബലത്തോടെ സാമ്പത്തികസഹായം നേടി.[7] അവർ ജോലിയ്ക്കായി ഹോംഗ്കോങ്ങിൽ മടങ്ങിയെത്തിയെങ്കിലും 1993-ൽ ബാരിംഗ്സിലെ അവരുടെ യൂണിറ്റ് ഗോൾഡ്മാൻ സാക്സ് കൈവശപ്പെടുത്തുകയും ഷാങിനെ ന്യൂ യോർക്ക് നഗരത്തിലേക്ക് മാറ്റുകയും ചെയ്തു.[7] സ്വകാര്യ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്വകാര്യവൽക്കരിക്കപ്പെട്ട ചൈനീസ് ഫാക്ടറികൾ കൊണ്ടുവരുവാൻ അവർ സഹായിച്ചു.[2] ചൈനയുടെ വളരുന്ന നഗരവത്കരണത്തിന്റെ ചുറുചുറുക്ക് മനസ്സിലാക്കിയ അവർ തന്റെ ജന്മനാടായ ബീജിംഗിൽ മടങ്ങിയെത്തി. 1994-ൽ അവർ അവിടെ അവരുടെ ഭാവിവരനെ കണ്ടുമുട്ടുകയും, കണ്ടുമുട്ടി നാലു ദിവസത്തിനുള്ളിൽ വിവാഹത്തിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.[2][8] അവർ ഹോങ്ക്ഷിയുടെ (റെഡ് സ്റ്റോൺ എന്നർത്ഥം) സഹ-സ്ഥാപികയാകുകയും 1995-ൽ ഭർത്താവ് പാൻ ഷിയുമായി ചേർന്ന് ഹോങ്ക്ഷിയെ (സോഹോ ചൈന SOHO China) ആയി പുനഃസ്ഥാപിക്കുകയും ചെയ്തു.[10]

1994-ൽ, ദമ്പതികൾ "ന്യൂ ടൗൺ" എന്ന പേരിൽ ഉപയോഗശൂന്യമായി കിടന്ന ഭൂമിയിൽ ഒരു മിക്സഡ് ഡവലപ്മെന്റ് പ്രോജക്ട് ആരംഭിച്ചു.[8] അടുത്ത ദശാബ്ദത്തിനിടയിൽ അവർ ചൈനയിൽ ആറ് കൂടുതൽ വികസന പദ്ധതികൾ തുടങ്ങി. ഹയാന ദ്വീപിൽ ബാവോയിലെ ഒരു റസിഡൻഷ്യൽ വികസനം, ചൈനയിലെ ബീജിംഗിൽ പന്ത്രണ്ട് ഏഷ്യൻ വാസ്തുശില്പികൾ നിർമ്മിച്ച സോഹോ ചൈനയുടെ നിയന്ത്രണത്തിലുള്ള ബ്യൂട്ടിക് ഹോട്ടൽ കമ്യൂൺ ബൈ ദ ഗ്രേറ്റ് വാൾ (Chinese: 长城脚下的公社) എന്നിവയുടെ നിർമ്മാണം ഷാങിൻറെ നിയന്ത്രണത്തിലായിരുന്നു.[8][7]അവരുടെ ആദ്യകാല വിവാഹനാളുകളിൽ വ്യാപാര ബന്ധവും ബിസിനസ്സ് എങ്ങനെ പ്രവർത്തിക്കണം എന്നതിനെ കുറിച്ചുള്ള വ്യത്യസ്തമായ ആശയങ്ങൾ കാരണം ദമ്പതികൾക്കിടയിൽ ആശയസംഘട്ടനം അനുഭവപ്പെട്ടു. പ്രതികരണത്തിൻറെ ഭാഗമായി ഷാങ് കുറച്ചുകാലം ഇംഗ്ലണ്ടിലേയ്ക്ക് മാറിനിന്നു.[2] ക്രമേണ, ഭർത്താവിനടുത്തേയ്ക്ക് മടങ്ങിയെത്താൻ തീരുമാനമെടുക്കുകയും എന്നാൽ മടങ്ങിയെത്തിയതിനുശേഷം കുറച്ചുകാലത്തേയ്ക്ക് ബിസിനസിൽ നിന്ന് വിട്ടുനിന്നെങ്കിലും അവസാനം ബിസിനസ്സ് വർദ്ധിച്ചപ്പോൾ ഡിസൈൻ രംഗത്തേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു.[2]

പിന്നീടുള്ള വികസനങ്ങൾ

[തിരുത്തുക]

10 വർഷങ്ങൾക്ക് ശേഷം, ദമ്പതികൾ അവരുടെ കമ്പനി തുടങ്ങുകയും അവർ രാജ്യത്തെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡെവലപ്പർ ആയിതീരുകയും ചെയ്തു. ഷാങ് "ബെയ്ജിംഗിനെ സൃഷ്ടിച്ച വനിത" എന്ന് അറിയപ്പെടാനും തുടങ്ങി.[2][13][14] 2008-ൽ ദി ടൈംസ് ദമ്പതികളെ "ചൈനയിൽ കാണാൻകഴിയുന്ന ഏറ്റവും ആകർഷകരായ റിയൽഎസ്റ്റേറ്റ് വ്യവസായ പ്രമുഖർ" എന്ന് വിശേഷിപ്പിച്ചു.[8]2011-ൽ ഷാങ്, സ്ഥലം വാങ്ങുകയും പാട്ടത്തിന് എടുക്കുകയും ചെയ്തുകൊണ്ട് പ്രോപ്പർട്ടികൾ വിൽക്കുന്നതിനുവേണ്ടി അതിനെ പരിവർത്തനം നടത്തുകയും ന്യൂയോർക്ക് നഗരത്തിലെ പാർക്ക് അവന്യൂ പ്ലാസയിൽ [2]600 ദശലക്ഷം ഡോളർ ഓഹരി വാങ്ങിക്കൊണ്ട് ചൈനയിൽ നിന്നും പുറത്തേയ്ക്ക് ശാഖകൾ ആരംഭിക്കുകയും 2014-ൽ മൻഹാട്ടന്റെ മിഡ് ടൌണിൽ ജനറൽ മോട്ടോഴ്സ് ബിൽഡിംഗിൽ 1.4 ബില്ല്യൺ ഡോളർ [15]എന്ന് റിപ്പോർട്ട് ചെയ്ത 40 ശതമാനം ഓഹരി സ്വന്തമാക്കി കൊണ്ട് ഗ്രൂപ്പിലെ പങ്കാളിത്തം വഹിക്കുകയും ചെയ്തു.[16][2]ആ കാലയളവിൽ ഷാങ് സോഹോ ചൈനയിലൂടെ ബെയ്ജിങ്ങിൽ പതിനെട്ടും ഷാങ്ഹായിൽ പതിനൊന്നും നിർമ്മാണപ്രവർത്തനങ്ങളിൽ പങ്കുചേർന്നിരുന്നു.[3]ഈ കാലയളവിൽ, 2010 പകുതിയോടെ, സോഹോ ചൈന, കെട്ടിടനിർമ്മാണം നടത്താനും ലേലത്തിന് വിൽക്കാനും ഉള്ള ഒരു ബിസിനസ് മാതൃകയിൽ നിന്ന് മാറ്റം വരുത്തുകയും,[17] അതിനോടൊപ്പം ഷാങ് 2015 ഫെബ്രുവരിയിൽ ചൈനയിലെ നഗരങ്ങളിലെ കമ്പനികൾക്ക് സ്ഥലം വാടകയ്ക്ക് നൽകുന്ന സോഹോ 3Q ഓഫീസ് സ്പേസ് സെക്ടറിൽ പങ്കാളിയാകുകയും ചെയ്തു.[18]

2014-ൽ, ഷാങ്ങും ഭർത്താവും 100 മില്യൻ ഡോളർ ചാരിറ്റബിൾ സംരംഭമായി, സോഹോ ചൈനയുടെ പേരിൽ ലോകത്തെമ്പാടുമുള്ള ഉന്നത സ്ഥാപനങ്ങളിൽ പിന്നോക്കം നില്ക്കുന്ന ചൈനീസ് വിദ്യാർത്ഥികൾക്ക് ധനസഹായം നല്കുന്നതിനായി സ്കോളർഷിപ്പ് നല്കാൻ തുടങ്ങി.[19][20][2]യേൽ യൂണിവേഴ്സിറ്റിക്ക് $ 10 മില്ല്യണും ഹാർവാർഡ് യൂണിവേഴ്സിറ്റിക്ക് 15 മില്ല്യൻ ഡോളറിലധികം സമ്മാനത്തുകയായി നല്കി. ആ പണം ചൈനയിലെ സ്കൂളുകൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നവർ വിശ്വസിച്ച് വിമർശകർക്കിടയിൽ ഇതിൻറെ പേരിൽ ചില വിവാദങ്ങൾ ഉയർന്നിരുന്നു. [19]

അംഗീകാരം

[തിരുത്തുക]
Zhang Xin receiving a 'Special Prize for an individual patron of architectural works' at the 8th International Architecture Exhibition of la Biennale di Venezia in September 2002.

ചൈനയിൽ ഒരു വാസ്തുശില്പികളുടെ രക്ഷാധികാരി എന്ന നിലയിലും ഒരു സംരംഭകയായും ഷാങിന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[2] 2002-ൽ വാസ്തുവിദ്യയുടെ ഒരു സ്വകാര്യ ശേഖരവും ഇപ്പോൾ ഒരു ഹോട്ടലും ആയ കമ്മ്യൂൺ ബൈ ദ ഗ്രേറ്റ് വാൾ നുവേണ്ടി 8 ആം ബിനാലെയായിൽ വെനീസിയയുടെ ഒരു പ്രത്യേക സമ്മാനം ലഭിച്ചു.[2]

ഷാങ് വേൾഡ് എക്കണോമിക്ക് ഫോറത്തിന്റെ അംഗവും യുവ ആഗോള മേധാവിയും ദാവോസും കൌൺസിൽ ഓഫ് ഫോറിൻ റിലേഷൻസിന്റെ ഉപദേശക സമിതി അംഗവും, ഹാർവാർഡ് ഗ്ലോബൽ അഡ്വൈസറി കൌൺസിലിന്റെ ബോർഡ് അംഗവും ആണ്.[21] 2005 മുതൽ 2010 വരെ അമേരിക്കയിൽ ചൈന ഇൻസ്റ്റിറ്റിയൂട്ടിന് ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ൽ ചൈന ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ച ബ്ലൂ ക്ലൗഡ് അവാർഡും ലഭിച്ചിട്ടുണ്ട്.[22]2014-ൽ ഫോർബ്സ് ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 62-ാമത്തെ സ്ത്രീയായും[23] "ലോകത്തിലെ ഏറ്റവും മികച്ച വ്യവസായികളിൽ ഒരാൾ എന്നും ഷാങിനെ പട്ടികയിലുൾപ്പെടുത്തി. ലോകത്തിലെ ഏറ്റവും ശക്തരായ ദമ്പതികൾ എന്ന നിലയിലും ഫോബ്സ് പട്ടികയിൽ സ്ഥാനം പിടിച്ചു.[2]മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, [24] ഏഷ്യാ സൊസൈറ്റി എന്നിവയുടെ ട്രസ്റ്റിക്ക് ഷാങ് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[25]

സ്വകാര്യ ജീവിതം

[തിരുത്തുക]

ഷാങ് സിനും ഭർത്താവ് പാൻ ഷിയിയും രണ്ട് ആൺമക്കളും[26][8]ബഹായി വിശ്വാസക്കാരാണ്. [27][28] 2010-ലെ വാൾ സ്ട്രീറ്റ്: മണി നെയിം സ്ലീപ്പ്സ് എന്ന സിനിമയിലെ ഒരു ചൈനീസ് നിക്ഷേപകനെ പ്രതിനിധാനം ചെയ്ത് ഷാങ് അഭിനയിച്ചിരുന്നു.[29]

അവലംബം

[തിരുത്തുക]
  1. "BBC Radio 4 profile of Zhang Xin by Justin Bolby". BBC. 17 March 2013.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 "Zhang Xin: The woman who built Beijing". CNBC. Retrieved 16 May 2018.
  3. 3.0 3.1 Chiou, Pauline (3 July 2013). "Richer than Trump or Oprah: Meet China's female property magnate". CNN. Retrieved 4 July 2013.
  4. "Jennifer Garner, Bumble Founder and C.E.O. Whitney Wolfe Herd, and theSkimm Co-Founders Danielle Weisberg and Carly Zakin to Speak at Vanity Fair's Second Annual Founders Fair". Vanity Fair. 22 March 2018. {{cite web}}: no-break space character in |title= at position 122 (help)
  5. Foster, Peter (27 June 2010). "Meet Zhang Xin, China's self-made billionairess". Telegraph UK. Retrieved 4 March 2013.
  6. Li, Ingrid. Zhang Xin: On the Return to China. Jorge Pinto Books. pp. 1–2. ISBN 9780977472413.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 7.7 7.8 Zha, Jianying (11 July 2005). "The Turtles: How an unlikely couple became China's best-known real-estate moguls". The New Yorker. {{cite web}}: Italic or bold markup not allowed in: |publisher= (help)
  8. 8.0 8.1 8.2 8.3 8.4 8.5 Bettina von Hase (2008-08-02). "Zhang Xin and Pan Shiyi: Beijing's It-couple". The Times of London. Archived from the original on 2011-06-15. Retrieved 2010-08-06.{{cite news}}: CS1 maint: bot: original URL status unknown (link)
  9. "How Zhang Xin Became the 'Woman Who Built Beijing'". Vanity Fair. April 2018. Retrieved 15 May 2018.
  10. 10.0 10.1 William Mellor (September 2010). "Beijing Billionaire Who Grew Up With Mao Sees No Housing Bubble". Bloomberg Markets magazine. Retrieved 2010-08-06.
  11. "Meet Zhang Xin, China's self-made billionairess". The Telegraph. Retrieved 5 March 2013.
  12. Sussex, University of. "Sussex encouraged me to become the person I am, says entrepreneur Z". University of Sussex. University of Sussex. Archived from the original on 2019-05-31. Retrieved 14 May 2018.
  13. "How Zhang Xin Became the 'Woman Who Built Beijing'". MSN. MSNBC. 13 April 2018.
  14. Crabtree, Justina (22 June 2017). "How time in England shaped 'the woman who built Beijing'". CNBC.
  15. Klasa, Sandy (2007-06). "Why Do Controlling Families of Public Firms Sell Their Remaining Ownership Stake?". Journal of Financial and Quantitative Analysis. 42 (2): 339–367. doi:10.1017/s0022109000003306. ISSN 0022-1090. {{cite journal}}: Check date values in: |date= (help)
  16. "US controversy over Windscale". Electronics and Power. 24 (10): 714. 1978. doi:10.1049/ep.1978.0394. ISSN 0013-5127.
  17. "Figure 2.1. Shifting weight in global economic activity is likely to continue, although at a slower pace, mostly because of the slowdown in China". dx.doi.org. Retrieved 2019-05-31.
  18. Hou, Tianxiang; Gou, Xuerong; Gao, Yingfang (2016). "Preliminary Application of Micro-Course in Distance Education". International Journal of Information and Education Technology. 6 (2): 132–136. doi:10.7763/ijiet.2016.v6.672. ISSN 2010-3689.
  19. 19.0 19.1 Singh, Bryna (30 October 2014). "Controversy over US$10 million donation to Yale: 7 things about China's power couple Pan Shiyi and Zhang Xin". The Straits Times. {{cite web}}: Italic or bold markup not allowed in: |publisher= (help)
  20. Browne, Andy. "Chinese Property Power Couple Launches $100 Million Education Fund, Starting With Harvard". Wall Street Journal. Wall Street Journal. Retrieved 14 May 2018.
  21. China, SOHO. "GAC Member Directory". Harvard Global Advisory Council. Archived from the original on 2019-05-31. Retrieved 14 May 2018.
  22. "2011 China Institute Gala Honors Virginia Kamsky and Zhang Xin". Kamsky Associates Inc. Archived from the original on 2018-05-15. Retrieved 14 May 2018.
  23. "The World's 100 Most Powerful Women". Forbes. Retrieved 26 June 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  24. "Officers and trustees - MoMA". The Museum of Modern Art. Retrieved February 20, 2019.
  25. "Asia Society Board of Trustees Welcomes New Member Zhang Xin". Asia Society. March 23, 2017.
  26. "US controversy over Windscale". Electronics and Power. 24 (10): 714. 1978. doi:10.1049/ep.1978.0394. ISSN 0013-5127.
  27. "A Billionaire Worth Rooting For?". Forbes. 3 December 2010. {{cite web}}: Italic or bold markup not allowed in: |publisher= (help)
  28. Li, Yuan (6 March 2011). "MarketWatch: Chinese Billionaire Embraces Religion". The Wall Street Journal. {{cite web}}: Italic or bold markup not allowed in: |publisher= (help)
  29. Epstein, Gady (20 October 2010). "Chinese Billionaire Goes Hollywood In 'Wall Street' Sequel". Forbes. {{cite web}}: Italic or bold markup not allowed in: |publisher= (help)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷാങ്_സിൻ&oldid=3960534" എന്ന താളിൽനിന്ന് ശേഖരിച്ചത്