ഷഹർനുഷ് പാഴ്സിപർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷഹർനുഷ് പാഴ്സിപർ , ഷിറിൻ നെഷാത്ത് (2010)

ഒരു ഇറാനിയൻ എഴുത്തുകാരിയാണ് ഷഹർനുഷ് പാഴ്സിപർ. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി നാലുതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ജനിച്ചതും വളർന്നതും ടെഹ്റാനിലാണ്. 1973-ൽ ടെഹ്റാൻ സർവ്വകലാശാലയിൽ നിന്നും സാമൂഹ്യശാസ്ത്രത്തിൽ ബിരുദം നേടി. 1969-ൽ പ്രസിദ്ധീകരിച്ച തുപക്-ഇ-ഖെർമെജ് (ചുവന്ന കൊച്ചു പന്ത്) ആണ് ആദ്യകൃതി. ഇവർ രചിച്ച ആണുങ്ങൾ ഇല്ലാത്ത പെണ്ണുങ്ങൾ എന്ന നോവൽ ഇറാനിൽ നിരോധിച്ചിരുന്നു. ഇതിനെ ആധാരമാക്കി ഇറാനിയൻ ചലച്ചിത്ര സംവിധായക ഷിറിൻ നെഷാത്ത് 2009-ൽ വിമൻ വിത്തൗട്ട് മെൻ എന്ന ചലച്ചിത്രം ഒരുക്കി. ആയത്തുല്ല ഖുമൈനിയുടെ ഭരണകാലത്ത്, ഇസ്ലാമിക വിപ്ലവത്തിനു തൊട്ടു പിന്നാലെ, ഒരു വിചാരണ പോലുമില്ലാതെ തടവറയിൽ കിടന്നതിന്റെ ഓർമ്മക്കുറിപ്പുകൾ പ്രിസൺ മെമോയർ(കാരാഗൃഹസ്മരണകൾ) എന്ന പേരിൽ പുസ്തകമായി. 1994 മുതൽ അമേരിക്കയിൽ താമസിച്ചു വരുന്നു. 2006 മുതൽ ആംസ്റ്റർഡാമിലെ റേഡിയോ ജമാനെ-യിൽ പരിപാടികൾ ചെയ്യാറുണ്ട്.

ഇറാനിയൻ സിനിമാ സംവിധായകനായ നാസർ തഘ്‌വായിയെ വിവാഹം കഴിച്ചെങ്കിലും ഏഴു വർഷങ്ങൾക്കു ശേഷം അവർ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷഹർനുഷ്_പാഴ്സിപർ&oldid=2784415" എന്ന താളിൽനിന്ന് ശേഖരിച്ചത്