ഷഹീൻ മിസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷഹീൻ മിസ്ത്രി
ജനനം (1971-03-16) 16 മാർച്ച് 1971  (52 വയസ്സ്)
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംബി.എ., എം.എ
കലാലയംമുംബൈ സർവകലാശാല, മാഞ്ചസ്റ്റർ സർവകലാശാല
തൊഴിൽസി.ഇ.ഒ, ടീച്ച് ഫോർ ഇന്ത്യ
അറിയപ്പെടുന്നത്ആകാംക്ഷ ഫൗണ്ടേഷൻ & ടീച്ച് ഫോർ ഇന്ത്യ
Board member ofഉമ്മീദ്
ആകാംക്ഷ ഫൗണ്ടേഷൻ
ഡിസൈൻ ഫോർ ചെയ്ഞ്ച്
ടീച്ച് ഫോർ ഇന്ത്യ
കുട്ടികൾപെൺമക്കൾ
വെബ്സൈറ്റ്http://www.teachforindia.org

ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ പ്രവർത്തകയുമാണ് ഷഹീൻ മിസ്ത്രി (മാർച്ച് 16, 1971). മുംബൈയിലും പൂനെയിലും പ്രവർത്തിക്കുന്ന ആകാംക്ഷ എന്ന എൻ.ജി.ഒ-യുടെ സ്ഥാപകയാണ്. 2008 മുതൽ ‘’ടീച്ച് ഫോർ ഇന്ത്യ’’ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആയും സേവനമനുഷ്ഠിക്കുന്നു [1][2].

ആദ്യകാലജീവിതം[തിരുത്തുക]

മുംബൈയിലെ ഒരു പാഴ്സി കുടുംബത്തിലാണ് ഷഹീൻ മിസ്ത്രി ജനിച്ചത്. സിറ്റിഗ്രൂപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന തന്റെ പിതാവുമായി 13 രാജ്യങ്ങളിൽ താമസിച്ചാണ് ഷഹീൻ വളർന്നത്[3]. പതിനെട്ടാം വയസ്സിൽ മുംബൈയിൽ മടങ്ങിയെത്തി, മുംബൈ സർവകലാശാലയിൽ ചേരാൻ തീരുമാനിച്ചപ്പോൾ നഗരത്തെയും അതിന്റെ ചേരികളെയും കുറിച്ച് കൂടുതൽ അറിയാൻ അവൾ ആഗ്രഹിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അസമത്വങ്ങളെക്കുറിച്ച് ഷഹീൻ എല്ലായ്പ്പോഴും കേട്ടിരുന്നു, എന്നാൽ നേരിട്ട് കണ്ട യാഥാർത്ഥ്യം ഷഹീനെ ഞെട്ടിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളെജിൽ സോഷ്യോളജിയിൽ ബി.എ ബിരുദം നേടി. പിന്നീട് മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് എം.എ നേടി[4]. ഷാഹീൻ ഒരു അശോക ഫെലോ, വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഗ്ലോബൽ ലീഡർ ഫോർ ടു വേൾഡ് എക്കണോമിക് ഫോറം, ഏഷ്യ സൊസൈറ്റി 21 ലീഡർ എന്നീ ബഹുമതികൾ ഉണ്ട്. റീ-ഡ്രോയിംഗ് ഇന്ത്യ എന്ന പുസ്തകം രചിച്ചു[5].

സാമൂഹ്യരംഗത്ത്[തിരുത്തുക]

വിദ്യാർത്ഥിനി ആയിരിക്കെ, മുംബൈയിലെ ചേരികളിലേക്ക് എത്തിയ ഷഹീൻ, തെരുവുകുട്ടികളെ പഠിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു[6]. 1989 ൽ ആദ്യത്തെ ആകാംക്ഷാ കേന്ദ്രം സ്ഥാപിച്ചു. 15 കുട്ടികളെ ചേർത്ത് തന്റെ കോളേജ് ചങ്ങാതിമാരെ സന്നദ്ധസേവകരാക്കി. ഇത് പിന്നീട് ആകാംക്ഷാ ഫൗണ്ടേഷൻ എന്ന ലാഭരഹിത വിദ്യാഭ്യാസ പദ്ധതിയായി പരിണമിച്ചു. ഇതിലൂടെ താഴ്ന്ന വരുമാനത്തിൽ പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകി. ഇന്ന്, സ്കൂൾ പ്രൊജക്റ്റ് മോഡൽ വഴി ആകാംക്ഷയിൽ 6500 കുട്ടികൾ വരെ പഠിക്കുന്നു. മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളും സ്കൂളുകളും. അധ്യാപകർ നൂതന രീതികൾ ഉപയോഗിച്ച് കുട്ടികളെ പഠിപ്പിക്കുന്നു. 2008-ൽ, ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ അസമത്വം അവസാനിപ്പിക്കുന്നതിനായി കഴിവുറ്റ പ്രവർത്തകരുടെ ഒരു നിര സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള എല്ലാ കുട്ടികൾക്കും നല്ല വിദ്യാഭ്യാസം നൽകുമെന്ന് ബോധ്യപ്പെടുത്തുന്ന ഒരു കാഴ്ചപ്പാട് ഷഹീൻ സ്ഥാപിച്ചു. ഇന്ത്യയിലെ കോളേജ് ബിരുദധാരികളും യുവ പ്രൊഫഷണലുകളും താഴ്ന്ന വരുമാനമുള്ള സ്കൂളുകളിൽ അദ്ധ്യാപനം നടത്തി രണ്ടു വർഷം ചെലവഴിക്കുകയും അങ്ങനെ രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ വിടവ് നികത്താൻ ശ്രമിക്കുകയും ചെയ്യുന്ന ടീച്ച് ഫോർ ഇന്ത്യ എന്ന പദ്ധതിക്ക് ഇതിലൂടെ രൂപം നൽകി[7].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Archived copy". മൂലതാളിൽ നിന്നും 11 മാർച്ച് 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 മാർച്ച് 2012.{{cite web}}: CS1 maint: archived copy as title (link)
  2. "Connecting the bright spots in India's dark education sky". Economic Times Blog (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-18.
  3. "Rebel with a Cause". India Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-18.
  4. "Archived copy". മൂലതാളിൽ നിന്നും 13 ജനുവരി 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 മാർച്ച് 2012.{{cite web}}: CS1 maint: archived copy as title (link)
  5. "Archived copy". മൂലതാളിൽ നിന്നും 31 ജൂലൈ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 മാർച്ച് 2012.{{cite web}}: CS1 maint: archived copy as title (link)
  6. Karambelkar, Maitreyee (2010-05-26). "A lesson in combining education and entrepreneurship". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2018-04-18.
  7. "Home | TeachforIndia". www.teachforindia.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-18.
"https://ml.wikipedia.org/w/index.php?title=ഷഹീൻ_മിസ്ത്രി&oldid=3264103" എന്ന താളിൽനിന്ന് ശേഖരിച്ചത്