ഷഹാജി ഭോസ്‌ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷഹാജി ഭോസ്ലെ
ഷഹാജിയുടെ ഒരു ഛായാചിത്രം.
പൂനെ ജാഗിർദാർ, ബീജാപ്പൂർ സുൽത്താനത്ത്
മുൻഗാമി മാലോജി
പിൻഗാമി ശിവാജി
ബംഗളൂരു ജാഗിർദാർ, ബീജാപ്പൂർ സുൽത്താനത്ത്
മുൻഗാമി =
പിൻഗാമി ഏകോജി
പിൻഗാമി സംഭാജി
ജീവിതപങ്കാളി ജിജാബായ്[1]
തുക്കാബായ് മോഹിതെ
നർസാബായി
മക്കൾ
സംഭാജി (ശംഭുജി)
ശിവാജി
ഏകോജി
കോയാജി
സന്താജി
രാജവംശം ഭോസ്ലെ
പിതാവ് മാലോജി
തൊഴിൽ സൈനിക നേതാവ്
മതം ഹിന്ദുമതം

പതിനേഴാം നൂറ്റാണ്ടിലെ ഒരു മറാഠാ സൈനിക നേതാവായിരുന്നു ഷഹാജി ഭോസ്ലെ (ഉച്ചാരണം: [ʃəɦad͡ʒiː]; c. 1594 – 1664). മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ പിതാവായിരുന്നു ഷഹാജി.[1] വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹം അഹമ്മദ്‌നഗർ സുൽത്താനത്തിനും ബീജാപ്പൂർ സുൽത്താനത്തിനും മുഗൾ സാമ്രാജ്യത്തിനും വേണ്ടി സേവനമനുഷ്ഠിച്ചു.

ഗറില്ലാ യുദ്ധത്തിന്റെ ഒരു ആദ്യകാല പ്രയോക്താവായ ഷഹാജിയാണ് ഭോസ്ലെ കുടുംബത്തിന് ശക്തമായൊരു സ്ഥാനം നേടിക്കൊടുത്തത്. തഞ്ചാവൂർ, കോലാപ്പൂർ, സത്താറ എന്നീ നാട്ടുരാജ്യങ്ങൾ ഭരിച്ചിരുന്നത് ഷാഹാജിയുടെ പിൻഗാമികളായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

ഹസ്രത്ത് ഷാ ഷെരീഫ് ദർഗ

ഒരു സൈനികനായി തുടങ്ങി ഒടുവിൽ സർ ഗിരോഹ് എന്ന പദവിയിൽ എത്തിയ മാലോജി ഭോസ്ലെ ആയിരുന്നു ഷാഹാജിയുടെ പിതാവ്. അഹമ്മദ് നഗറിലെ നിസാം ഷായുടെ കൊട്ടാരത്തിൽ നിന്നും പൂനെ, സുപെ ജില്ലകളിലെ ജാഗിർ (ജമീൻദാർ) പദവിയും മാലോജി നേടിയിരുന്നു. മാലോജിക്ക് വളരെക്കാലമായി കുട്ടികളില്ലായിരുന്നു. ഹസ്രത്ത് ഷാ ഷെരീഫ് ദർഗയിൽ കുട്ടികൾക്കായി പ്രാർത്ഥിച്ച മാലോജിക്ക് രണ്ടു ആൺമക്കൾ ജനിച്ചു. ഷാ ഷെരീഫ് എന്ന സൂഫി മുസ്ലീം സന്യാസിയുടെ അനുഗ്രഹമായി കരുതി മാലോജി തന്റെ മക്കൾക്ക് ഷഹാജി എന്നും ഷരീഫ്ജി എന്നും പേരിട്ടു.[2][3] ഇരുവരും കുട്ടികളായിരിക്കുമ്പോൾ അഹമ്മദ് നഗറിലെ നിസാം ഷായുടെ സേവനത്തിൽ മറ്റൊരു മറാഠ ജനറലായ ലഖുജി ജാദവിന്റെ മകൾ ജിജാബായിയെ ഷാഹാജി വിവാഹം കഴിച്ചു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 https://www.news9live.com/knowledge/chhatrapati-shivaji-maharaj-the-king-who-challenged-mughal-emperor-aurangzeb-and-established-maratha-empire-174174
  2. The Islamic path: sufism, society, and politics in India, Saiyid Zaheer Husain Jafri, Helmut Reifeld - 2006
  3. Laine, James W. (2000). Kosambi, Meera (ed.). Intersections : socio-cultural trends in Maharashtra. London: Sangam. p. 62. ISBN 9780863118241. Retrieved 28 July 2017.
  4. Bhave, Y.G. (2000). From the death of Shivaji to the death of Aurangzeb : the critical years. New Delhi: Northern Book Centre. p. 19. ISBN 9788172111007.
"https://ml.wikipedia.org/w/index.php?title=ഷഹാജി_ഭോസ്‌ലെ&oldid=3761995" എന്ന താളിൽനിന്ന് ശേഖരിച്ചത്