ഷവോമി മി-ടു
ബ്രാൻഡ് | ഷിയോമി |
---|---|
നിർമ്മാതാവ് | ഷിയോമി ടെക് |
പുറത്തിറങ്ങിയത് | ഒക്ടോബർ 2012 |
ആദ്യ വില | ഏകദേശം 15000 രൂപ |
ലഭ്യമായ രാജ്യങ്ങൾ | ചൈന |
തരം | സ്മാർട്ട്ഫോൺ |
ഓപ്പറേറ്റിങ് സിസ്റ്റം | എം.ഐ.യു.ഐ (ആൻഡ്രോയിഡ് 4.1 (ജെല്ലി ബീൻ) ന്റെ കസ്റ്റമറൈസ്ഡ് വേർഷൻ) |
സി.പി.യു. | സ്‌നാപ്പ്ഡ്രാഗൺ എസ് 4 ചിപ്പ്‌സെറ്റ് @ 1.5GHz |
മെമ്മറി | 2 ജിബി റാം |
ഇൻബിൽറ്റ് സ്റ്റോറേജ് | 16 ജിബി ഇന്റേണൽ സ്റ്റോറേജ് |
ബാറ്ററി | 2000 mAh |
ഇൻപുട്ട് രീതി | ടച്ച് സ്ക്രീൻ |
സ്ക്രീൻ സൈസ് | 4.3 ഇഞ്ച് ഐ.പി.എസ് (In-Plane Switching) @ 1280px x 720px |
പ്രൈമറി ക്യാമറ | 8 മെഗാപിക്‌സൽ |
സെക്കന്ററി ക്യാമറ | 2 മെഗാപിക്‌സൽ |
കണക്ടിവിറ്റി | വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് |
'ലോകത്തെ ഏറ്റവും വേഗമേറിയ ആൻഡ്രോയിഡ് 4.1 ഫോൺ' എന്ന അവകാശവാദവുമായി ചൈനീസ് ഫോൺ നിർമാതാക്കളായ 'ഷിയോമി' (Xiaomi) പുറത്തിറക്കുന്ന സ്മാർട്ട് ഫോണാണ് ഷിയോമി മി-ടു (Xiaomi Mi-Two). ഏറെ വാർത്താപ്രാധാന്യം നേടിയ സ്‌നാപ്പ്ഡ്രാഗൺ എസ് 4 ചിപ്പ്‌സെറ്റ് (Snapdragon S4 chipset)(1.5 GHz) ആണ് ഇതിൽ ഉപയോഗിക്കുന്നത്. ക്വാഡ്‌കോർ ചിപ്പിനൊപ്പം രണ്ടു ജിബി റാം കൂടിയുണ്ട് ഈ സ്മാർട്ട്‌ഫോണിന്റെ വേഗം വർധിപ്പിക്കാൻ. ആൻഡ്രോയിഡ് 4.1 (ജെല്ലി ബീൻ) ന്റെ കസ്റ്റമറൈസ്ഡ് വേർഷനായ എം.ഐ.യു.ഐ ആണ് മി-ടുവിന്റെ ഒഎസ്. 1280 X 720 റെസല്യൂഷണിലുള്ള 4.3 ഇഞ്ച് ഐ.പി.എസ് (In-Plane Switching) സ്‌ക്രീനാണുള്ളത്.[1]
ഇവയ്ക്ക് പുറമെ 16 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി സ്ലോട്ട്, 2000 mAh ബാറ്ററി (ആവശ്യമെങ്കിൽ 3000 mAh ആയി അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും), 8 മെഗാപിക്‌സൽ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളും മി-ടുവിലുണ്ട്.
ഒക്ടോബറിൽ ചൈനീസ് വിപണിയിലെത്തുന്ന ഈ ഫോണിന് ഏകദേശം 15000 രൂപ വില വരും. ഇന്ത്യയിൽ മി-ടു വിൽപ്പനെയ്‌ക്കെത്തുമോ എന്നകാര്യം വ്യക്തമല്ല.
അവലംബം
[തിരുത്തുക]- ↑ "ഷിയോമി മി-ടു : 'ഏറ്റവും വേഗമേറിയ ആൻഡ്രോയിഡ് 4.1' ഫോൺ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-21. Retrieved 2012-08-21.