ശൗര്യചക്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശൗര്യ ചക്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശൗര്യ ചക്ര
Shaurya Chakra.jpg

Shaurya Chakra ribbon.svg
പുരസ്കാരവിവരങ്ങൾ
തരം യുദ്ധേതര ഘട്ടത്തിലെ ധീരത
വിഭാഗം ദേശീയ ധീരത
നിലവിൽ വന്നത് 1952
നൽകിയത് ഭാരത സർക്കാർ
പ്രധാന പേരുകൾ അശോക് ചക്ര, ക്ലാസ് III
(1967 വരെ)
അവാർഡ് റാങ്ക്
കീർത്തി ചക്രശൗര്യ ചക്ര

യുദ്ധേതരഘട്ടത്തിൽ ശത്രുക്കൾക്കെതിരായുള്ള വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന ഇന്ത്യൻ സൈനിക ബഹുമതിയാണ് ശൗര്യ ചക്ര. യുദ്ധസമയത്തുനൽകുന്ന വീര ചക്രക്ക് തത്തുല്യമായ ബഹുമതിയാണിത്. ഈ ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു. ചിലപ്പോൾ മരണാനന്തര ബഹുമതിയായും ഇതു നൽകാറുണ്ട്.

1952 ജനുവരി നാലിനാണ് അശോക ചക്ര ക്ലാസ് 3 എന്ന പേരിൽ ഈ ബഹുമതി നിലവിൽ വന്നത്. 1967 ലാണ് ഈ ബഹുമതി ശൌര്യ ചക്ര എന്ന് പുനർനാമകരണം ചെയ്തത്. രാഷ്ട്രപതിയാണ് ഈ ബഹുമതി സമ്മാനിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ശൗര്യചക്ര&oldid=2078347" എന്ന താളിൽനിന്നു ശേഖരിച്ചത്