ശൗചാലയമര്യാദകൾ ഇസ്‌ലാമിൽ
![]() | ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 26 days ago Irshadpp (talk | contribs) ആണ്. (Purge) |
ഒരു വ്യക്തിയുടെ വിസർജ്ജനം സംബന്ധിച്ച് ഇസ് ലാം മതത്തിന് കൃത്യമായ മര്യാദകൾ ഉണ്ട്. ഇസ്ലാമിലെ വ്യക്തിശുചിത്വ നിയമങ്ങളുടെ ഒരു ഭാഗമാണിത്.ഇതിനെഇസ്ലാമിക ശുചിത്വ നിയമസംഹിത Qaḍāʾ al-Ḥāǧa ( Arabic ) എന്ന് വിളിക്കുന്നു.
വ്യക്തി ശുചിത്വത്തിന് ഏറെ പ്രധാന്യം നൽകിയ മതമാണ് ഇസ് ലാം. ഖുർആനിലെ ഒരു സൂക്തത്തിൽ, വുദു എന്നതിനെ സംബന്ധിച്ച് പരാമർശിച്ചിട്ടുണ്ട്. ചെറിയ അശുദ്ധികളിൽ നിന്നുള്ള ആചാരപരമായ ശുദ്ധീകരണത്തെയാണ് വുദു എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഇസ്ലാമിലെ വ്യത്യസ്ത ചിന്താധാരകളിൽ വുദു സംബന്ധിച്ച നിയമങ്ങൾ വിത്യസ്തമാണ്. അംഗ ശുദ്ധി വരുത്തുന്ന ആചാരപരമായ കർമ്മാണ് വുദു. വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഹദീസിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇത് സംബന്ധിച്ച് വിത്യസ്ത വിഭാഗങ്ങൾക്കിടയിൽ രീതികൾ വ്യത്യാസമാണ് [1] [2]
നിയമങ്ങൾ
[തിരുത്തുക]വിസർജ്ജനത്തിന് ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോൾ താഴെ കാണുന്ന നിയമങ്ങൾ പാലിക്കണമെന്നാണ് ഇസ് ലാം അനുശാസിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നോ, ആളുകളുടെ വഴികളിൽ നിന്നോ, തണലിൽ നിന്നോ മാറിയുള്ള സൌകര്യമായ ഒരു സ്ഥലം ആദ്യം കണ്ടെത്തണം. കക്കൂസിലേക്ക് പ്രവേശിക്കുമ്പോൾ ഇടതു കാൽ ഉപയോഗിച്ച് ആ ഭാഗത്തേക്ക് പ്രവേശിക്കുന്നതാണ് നല്ലതെന്ന് മതം നിർദ്ദേശിക്കുന്നു . അതെസമയം വിസർജനത്തിനായി ഇരിക്കുമ്പോൾ മുൻ ഭാഗമോ പിൻഭാഗമോ ഖിബ്ലയിലേക്ക് ( മക്കയിലേക്കുള്ള പ്രാർത്ഥനയുടെ ദിശ) നേരിട്ട് അല്ലെങ്കിൽ അതിന് നേരെ എതിർവശത്തേക്ക് ഇരിക്കാൻ പാടില്ല. [3] ശൗചാലയത്തിൽ പ്രവേശിക്കുന്നതിന് ഒരു ദിക്ർ ചെല്ലലും സുന്നത്ത് ഉണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കും പ്രവർത്തിയും മൌനാനുവാദത്തെയാണ് സുന്നത്ത് എന്ന് പറയുന്നത്. (Arabic: اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ, romanized: Allāhumma ʾinnī ʾaʿuḏu bika mina al-Ḫubuṯi wa-al-Ḫabāʾiṯi, lit. 'അർത്ഥം: അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷചോദിക്കുന്നു.'എന്നതാണ് ഈ പ്രാർത്തന.[4] അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന്, മുസ്ലീങ്ങൾ ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ഈ ദുആ ചൊല്ലാറുണ്ട്.
ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ നിശബ്ദത പാലിക്കണം. സംസാരിക്കാൻ പാടുള്ളതല്ല. ഇനി ആരെങ്കിലും അഭിവാദ്യം ചെയ്യുകയാണെങ്കിലും അതിന് മറുമറുപടി നൽകുന്നതും ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. [5] ഒരുമിച്ചാണ് ഒരു സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നതെങ്കിൽ രണ്ട് പുരുഷന്മാർ പരസ്പരം സംസാരിക്കാനോ പരസ്പരം ജനനേന്ദ്രിയത്തിലേക്ക് നോക്കാനോ പാടില്ല. [6] കൂടാതെ കക്കൂസിൽ ഇരിക്കുമ്പോൾ ഏതെങ്കിലും ഭക്ഷണം കഴിക്കുന്നതും നിരോധിച്ചിരിക്കുന്നു. [5]
മലമൂത്ര വിസർജ്ജനത്തിനു ശേഷം, മലദ്വാരം വെള്ളമുപയോഗിച്ച് കഴുകണം . ഇടതു കൈകൊണ്ടാണ് ശുദ്ധിയാക്കേണ്ടത്. വെള്ളം ലഭ്യമല്ലെങ്കിൽ ജംറ അല്ലെങ്കിൽ ഹിജാറ എന്ന് വിളിക്കപ്പെടുന്ന മിനുസമാർന്ന കല്ലുകൾ അല്ലെങ്കിൽ ഉരുളൻ കല്ലുകൾ ഉപയോഗിച്ചോ (സ്വഹീഹുൽ ബുഖാരി 161, പുസ്തകം 4, ഹദീസ് 27) ശുദ്ധിയാക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് ഈ കല്ലുകൾക്ക് പകരം ടോയ്‌ലറ്റ് പേപ്പർ മതിയെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നു.[7] അതുപോലെ, മൂത്രമൊഴിച്ചതിന് ശേഷം ഇടതു കൈ ഉപയോഗിച്ച് ലിംഗമോ യോനിയോ വെള്ളത്തിൽ കഴുകണം, ഈ പ്രക്രിയയെ ഇസ്തിഞ്ച എന്നാണ് വിളിക്കുന്നത്. ചില രാജ്യങ്ങളിൽ അഫ്താബെ, ലോട്ട, ബോഡ്ന എന്നറിയപ്പെടുന്ന ഒരു പാത്രം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
ടോയ്‌ലറ്റിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ വലതു കാൽ വെച്ചാണ് പുറത്തേക്ക് ഇറങ്ങേണ്ടത്. ബാത്ത്റൂം/ടോയ്‌ലറ്റ് വിട്ടതിന് ശേഷം താഴെ കൊടുക്കുന്ന ദുആ പറയലും പുണ്യമാണ്. "'الحمد لله الذي أذهب عني الأذى وعافاني'അൽഹംദു ലില്ലാഹിൽ ലാസി അസ്ഹ-ബ അന്നിൽ അസാ വ എഎ ഫാനി. [8] "എന്നെ മാലിന്യത്തിൽ നിന്ന് മോചിപ്പിച്ച് എനിക്ക് ആശ്വാസം നൽകിയ അല്ലാഹുവിന് സ്തുതി." [5]
ഇതും കാണുക
[തിരുത്തുക]- ഗുസൽ
- വുദു
- ബിഡെറ്റ് ഷവർ
- ലോട്ട (പാത്രം)
- സ്ക്വാറ്റ് ടോയ്‌ലറ്റ്
അവലംബം
[തിരുത്തുക]- ↑ E, CHAUMONT (2002). The encyclopaedia of Islam. Vol. XI. H. A. R. Gibb, P. J. Bearman. Leiden: Brill. p. 218. ISBN 90-04-16121-X. OCLC 399624.
- ↑ Sachiko Murata (1992), "ch. 3 The Two Hands of God", The Tao of Islam, SUNY Press, ISBN 978-0-7914-0913-8
- ↑ Shu'aib, Tajuddin B., "Qadaahul Haajah (Relieving Oneself)", The Prescribed Prayer Made Simple, MSA West Compendium of Muslim Texts, archived from the original on 2009-08-19, retrieved 2009-03-10
- ↑ "Sahih al-Bukhari 142 - Ablutions (Wudu') - كتاب الوضوء - Sunnah.com - Sayings and Teachings of Prophet Muhammad (صلى الله عليه و سلم)". sunnah.com. Retrieved 2021-12-03.
- ↑ 5.0 5.1 5.2 Shu'aib, Tajuddin B., "Qadaahul Haajah (Relieving Oneself)", The Prescribed Prayer Made Simple, MSA West Compendium of Muslim Texts, archived from the original on 2009-08-19, retrieved 2009-03-10
- ↑ [1] Archived 2011-05-25 at the Wayback Machine
- ↑ IslamQA (2012-09-14). "Toilet Paper". IslamQA (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2024-08-09.
- ↑ mg. "Dua for bathroom : Dua for Entering & leaving bathroom(Toilet)". muslim google. Archived from the original on 2020-10-22. Retrieved 2020-10-04.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Islamic toilet etiquette in the hadith and fiqh (Islamic jurisprudence)
- [2] Archived 2022-07-06 at the Wayback Machine - HOW TO USE A LOTA: THE SECRET TO ISLAMIC HYGIENE.
- REDIRECT Template:Human waste elimination
This page is a redirect. The following categories are used to track and monitor this redirect:
|